For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: അത് മതി, ഞാന്‍ മോശം ക്യാപ്റ്റനാവും! വെല്ലുവിളി തുറന്ന് പറഞ്ഞ് രോഹിത് ശര്‍മ

മുംബൈ: ഏകദിന ലോകകപ്പില്‍ വലിയ കിരീട പ്രതീക്ഷയിലാണ് ആതിഥേയരായ ഇന്ത്യയുള്ളത്. കളിച്ച ആറ് മത്സരവും ജയിച്ച ഇന്ത്യ നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. കരുത്തുറ്റ താരനിരയുള്ള ഇന്ത്യയെ നായകന്‍ രോഹിത് ശര്‍മ മുന്നില്‍ നിന്ന് നയിക്കുകയാണ്. മൂന്ന് മത്സരം ശേഷിക്കെ ഒരു ജയം നേടിയാല്‍ പോലും ഇന്ത്യക്ക് സെമി സീറ്റുറപ്പിക്കാനാവും. ഇത്തവണ ഇന്ത്യ സെമിയിലുണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

രോഹിത്തിന്റെ നായക മികവ് ഇന്ത്യയുടെ കുതിപ്പില്‍ നിര്‍ണ്ണായകമാണ്. അതുകൊണ്ടുതന്നെ നായകനെന്ന നിലയില്‍ രോഹിത്തിന്റെ പ്രകടനത്തെ ഇപ്പോള്‍ എല്ലാവരും വാഴ്ത്തുകയാണ്. എന്നാല്‍ നായകനെന്ന നിലയില്‍ കളിക്കുമ്പോഴുള്ള വെല്ലുവിളി തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഒരു ദിവസം കൊണ്ട് ഞാന്‍ മോശം ക്യാപ്റ്റനായി മാറുമെന്ന് അറിയാമെന്നാണ് രോഹിത് ശര്‍മ പറഞ്ഞത്. ഇന്ത്യ സെമിയിലേക്കെത്തുമെന്ന് ഉറപ്പാണെങ്കിലും സെമി കടമ്പ മറികടക്കുകയാണ് പ്രയാസം.

ഇത്തവണ ഇന്ത്യ സജീവ പ്രതീക്ഷയിലാണ്. അതുകൊണ്ടുതന്നെ കിരീടം നേടാനാവാതെ പോയാല്‍ അത് വലിയ വിമര്‍ശനത്തിന് വഴിതുറക്കുമെന്ന കാര്യം ഉറപ്പാണ്. 'ഇന്ത്യയുടെ വിജയക്കുതിപ്പ് എന്റെ ചിന്തകളുടെ മാത്രം ഫലമല്ല. അത് ടീമിന്റെ ചിന്തകളുടെ പദ്ധതിയാണ്. കാര്യങ്ങള്‍ നന്നായി പോയാല്‍ എല്ലാം നന്നായി പോകും. എല്ലാം പ്രതീക്ഷിച്ചതുപോലെ നടക്കും. ഇതെല്ലാം എങ്ങനെയാണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് എനിക്ക് കൃത്യമായ ധാരണയുണ്ട്.

ഒരു നിമിഷംകൊണ്ട് ഞാന്‍ മോശം നായകനാവുമെന്ന് എനിക്കറിയാം. അത് എങ്ങനെ സംഭവിക്കുമെന്നതിനെക്കുറിച്ചുമറിയാം. ടീമിന് ആവശ്യമെന്താണോ അത് ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നത്'- ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രോഹിത്. ഇന്ത്യക്ക് സെമിയില്‍ ഏത് എതിരാളികളെ ലഭിച്ചാലും പ്രയാസപ്പെടും. നിലവിലെ സാധ്യതകള്‍ പ്രകാരം ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നിവര്‍ തന്നെ സെമി കളിച്ചേക്കും.

rohit sharma

ഇത്തവണ തോല്‍വി അറിയാതെ സെമി കളിക്കാനും കപ്പിലേക്കെത്താനും ഇന്ത്യക്ക് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റേയും തന്റേയും ലക്ഷ്യം തോല്‍വി അറിയാതെ മുന്നോട്ട് പോവുകയല്ലെന്നും എല്ലാ മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെക്കുകയാണെന്നുമാണ് രോഹിത് ശര്‍മ പറയുന്നത്. ' സത്യസന്ധമായി പറഞ്ഞാല്‍ എല്ലാ മത്സരങ്ങളും ജയിച്ച് മുന്നോട്ട് പോവുകയെന്നതല്ല ടീമിന്റെ ലക്ഷ്യം. എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കുകയെന്നതിലാണ്. ഞങ്ങളെ സംബന്ധിച്ച് എല്ലാ മത്സരവും പ്രധാനപ്പെട്ടതാണ്.

അവസാന മത്സരത്തില്‍ ചെയ്തത് ഇത്തവണയും ചെയ്യാനായാണ് ശ്രമിക്കുന്നത്. ഞങ്ങളുടെ ശ്രദ്ധ അതിലാണ്. ഭാവിയെക്കുറിച്ച് കടന്ന് ചിന്തിക്കുന്നത് ശരിയായ കാര്യമല്ല. എല്ലാ മത്സരങ്ങളും ജയിക്കുകയെന്നതല്ല മറിച്ച് എല്ലാ മത്സരങ്ങളും നന്നായി കളിക്കുകയെന്നതാണ് ലക്ഷ്യം'-രോഹിത് ശര്‍മ കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്ക് ഇന്നത്തെ ശ്രീലങ്കയ്‌ക്കെതിരായ മത്സരമടക്കം മൂന്ന് മത്സരമാണ് ശേഷിക്കുന്നത്. ഇതില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരമാണ് ഏറ്റവും കടുപ്പം.

ഒന്നാം സ്ഥാനക്കാരായി ആര് സെമിയിലെത്തും എന്ന് തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവുക ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരഫലമാണ്. ജയിച്ച മത്സരങ്ങളിലെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് ദക്ഷിണാഫ്രിക്ക കാഴ്ചവെച്ചിരിക്കുന്നത്. നെതര്‍ലന്‍ഡ്‌സിനോട് അപ്രതീക്ഷിത അട്ടിമറി നേരിട്ടെങ്കിലും മറ്റ് മത്സരങ്ങളിലെല്ലാം വമ്പന്‍ ജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. പാകിസ്താനോട് ഒരു വിക്കറ്റിന് ജയിച്ചത് മാറ്റിനിര്‍ത്തിയാല്‍ മറ്റ് മത്സരങ്ങളിലെല്ലാം 100ലധികം റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം.

ഇത്തവണ ഇന്ത്യക്ക് കപ്പിലേക്കെത്താനാവാതെ പോയാല്‍ രോഹിത് ശര്‍മയ്‌ക്കെതിരേ വലിയ വിമര്‍ശനം ഉയരുമെന്നുറപ്പാണ്. 2019ല്‍ ഒന്നാം സ്ഥാനക്കാരായി സെമി കളിക്കാന്‍ ഇന്ത്യക്കായെങ്കിലും സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റു. ഇതില്‍ നായകന്‍ വിരാട് കോലി പഴികേട്ടിരുന്നു. ഇന്ത്യന്‍ ടീമില്‍ നിന്ന് ആരാധകര്‍ വലിയ ജയം പ്രതീക്ഷിക്കുന്നതിനാല്‍ കപ്പിലേക്കെത്താനാവാതെ പോയാല്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നുറപ്പ്.

Story first published: Thursday, November 2, 2023, 9:41 [IST]
Other articles published on Nov 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+