Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: റീപ്ലേ കണ്ട് രോഹിത്തിന്റെ കണ്‍ട്രോള്‍ പോയി! കുല്‍ദീപിന് ചീത്തവിളി, വീഡിയോ

കളിക്കളത്തില്‍ എല്ലായ്‌പ്പോഴും വളരെ കൂളായി കാണപ്പെടാറുള്ള ക്യാപ്റ്റന്‍മാരുടെ നിരയിലാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ സ്ഥാനം. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയോടും അദ്ദേഹത്തെ പലരും നേരത്തേ വിശേഷിപ്പിച്ചിരുന്നു. പക്ഷെ ഇന്ത്യന്‍ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായ ശേഷം രോഹിത് പഴയതുപോലെ കൂളല്ല. പലപ്പോഴും കളിക്കളത്തില്‍ ക്ഷുഭിതനായി ടീമംഗങ്ങളെ അദ്ദേഹം ശകാരിക്കുന്നത് പല തവണ കണ്ടു കഴിഞ്ഞു. ലോകകപ്പില്‍ ഇംഗ്ലണ്ടുമായുള്ള കഴിഞ്ഞ മല്‍സരത്തിലും രോഹിത്തിന്റെ ചൂടായ മുഖമാണ് ലോകം കണ്ടത്.

സ്പിന്നര്‍ കുല്‍ദീപ് യാദവിനാണ് ഈ കളിയില്‍ രോഹിത്തില്‍ നിന്നും ചീത്ത കേട്ടത്. പക്ഷെ അദ്ദേഹം കാര്യമായൊന്നും തിരിച്ചുപറയാതെ എല്ലാം കേട്ട ശേഷം സ്വയം പിന്‍മാറുകയായിരുന്നു. ഇതിന്റെ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സ്വന്തം ബൗളിങില്‍ വിക്കറ്റിനായി കുല്‍ദീപ് ഒരു റിവ്യു എടുക്കാന്‍ ശ്രമിക്കാതിരുന്നതാണ് രോഹിത്തിനെ ചൊടിപ്പിച്ചത്. റിവ്യു എടുത്തിരുന്നെങ്കില്‍ ഇന്ത്യക്കു ഉറപ്പായും വിക്കറ്റും ലഭിക്കുമായിരുന്നു.

KULDEEP ROHIT

ഇംഗ്ലണ്ട് ഇന്നിങ്‌സിലെ 22ാമത്തെ ഓവറിലായിരുന്നു സംഭവം. അപകടകാരിയായ ലിയാം ലിവിങ്സ്റ്റണും മോയിന്‍ അലിയുമായിരുന്നു അപ്പോള്‍ ക്രീസില്‍. ഇംഗ്ലണ്ട് അപ്പോള്‍ അഞ്ചു വിക്കറ്റിനു 72 റണ്‍സെന്ന നിലയിലുമായിരുന്നു. നാലാമത്തെ ബോളില്‍ കുല്‍ദീപിനെതിരേ ലിവിങ്‌സ്റ്റണ്‍ ബൗണ്ടറി നേടി. തൊട്ടടുത്തത് അല്‍പ്പം വേഗത കൂടിയ ബോളായിരുന്നു. ലെഗ് സ്റ്റംപ് ഏരിയയിലേക്കു വന്ന ബോളിനെതിരേ ലിവിങ്‌സ്റ്റണ്‍ പുള്‍ ഷോട്ടിനു ശ്രമിച്ചെങ്കിലും കണക്ടായില്ല. ബോള്‍ നേരെ പാഡിലും പതിച്ചു.

കുല്‍ദീപ് യാദവിനെ രോഹിത് ശകാരിക്കുന്ന വീഡിയോ

കുല്‍ദീപും ഇന്ത്യന്‍ താരങ്ങളും അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ നോട്ടൗട്ട് വിധിക്കുകയായിരുന്നു. പക്ഷെ അതു സ്റ്റംപുകളില്‍ പതിക്കുമോയെന്ന കാര്യത്തില്‍ കുല്‍ദീപിന് ഉറപ്പില്ലായിരുന്നു. അതുകൊണ്ടു തന്നെ റിവ്യു എടുക്കാന്‍ അദ്ദേഹം രോഹിത്തിനെ പ്രേരിപ്പിച്ചതുമില്ല. ഇന്ത്യന്‍ ടീമിനു അപ്പോള്‍ രണ്ടു റിവ്യുകളും ബാക്കിയുണ്ടായിരുന്നു. പിന്നീട് ഓവറിനു ശേഷം വലിയ സ്‌ക്രീനില്‍ ഇതിന്റെ റീപ്ലേ കാണിച്ചതോടെയാണ് വലിയ പിഴവാണ് തങ്ങള്‍ക്കു സംഭവിച്ചതെന്നു കുല്‍ദീപിനും രോഹിത്തിനുമെല്ലാം വ്യക്തമായത്.

ലൈനില്‍ തന്നെ പിച്ച് ചെയ്ത ബോള്‍ ലെഗ് സ്റ്റംപുകളില്‍ പതിക്കുമായിരുന്നെന്നും റിവ്യു എടുത്തിരുന്നെങ്കില്‍ വിക്കറ്റ് ലഭിക്കുമായിരുന്നെന്നും മനസ്സിലായതോടെ രോഹിത്തിന്റെ നിയന്ത്രണം വിടുകയും ചെയ്തു. കുല്‍ദീപിനു അടുത്തേക്കു വന്ന ശേഷം രോഹിത് രോഷത്തോടെ പലതും ചോദിക്കുന്നതും ആംഗ്യം കാണിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. പക്ഷെ കുല്‍ദീപിന് മറുപടിയൊന്നും പറയാന്‍ ഇല്ലായിരുന്നു. രോഹിത്തിന്റെ ശകാരം മുഴുവന്‍ കേട്ട ശേഷം അദ്ദേഹം സ്വയം അവിടെ നിന്നും മാറിപ്പോവുകയുമായിരുന്നു.

KULDEEP YADAV

കുല്‍ദീപ് ഇടപെട്ട് അപ്പോള്‍ റിവ്യു എടുത്തിരുന്നെങ്കില്‍ ഇംഗ്ലണ്ട് ആറു വിക്കറ്റിനു 78 റണ്‍സിലേക്കു വീഴുമായിരുന്നു. ഇന്ത്യയുടെ പിഴവ് കാരണം അപ്പോള്‍ ആയുസ് നീട്ടിക്കിട്ടിയെങ്കിലും ലിവിങ്‌സ്റ്റണിന് അതു മുതലെടുത്ത് വലിയൊരു സ്‌കോറൊന്നും കുറിക്കാനായില്ല. ഒമ്പത് റണ്‍സ് കൂടി മാത്രമേ വ്യക്തിഗത സ്‌കോറിലേക്കു താരത്തിനു കൂട്ടിച്ചേര്‍ക്കാനായുള്ളൂ. റിവ്യു എടുക്കാതിരുന്നുതു കാരണം വിക്കറ്റ് നഷ്ടമായ കുല്‍ദീപ് തന്നെ ലിവിങ്സ്റ്റണിനെ പിന്നീട് പുറത്താക്കുകയും ചെയ്തു.

30ാം ഓവറിലെ രണ്ടാമത്തെ ബോളിലായിരുന്നു 27 റണ്‍സെടുത്ത ലിവിങ്‌സ്റ്റണിനെ കുല്‍ദീപ് വിക്കറ്റിനു മുന്നില്‍ കുരുക്കിയത്. ഇംഗ്ലണ്ട് താരം ഇതിനെതിരേ റിവ്യു എടുത്തങ്കിലും തേര്‍ഡ് അംപയറുടെ തീരുമാനം ഇന്ത്യക്കും കുല്‍ദീപിനും അനുകൂലമായിരുന്നു. എന്നാല്‍ കുല്‍ദീപ് നേരത്തേ റിവ്യു എടുത്തിരുന്നെങ്കില്‍ കുറേക്കൂടി നേരത്തേ ഇന്ത്യ ജയിക്കുകയും നെറ്റ് റണ്‍റേറ്റ് അല്‍പ്പം കൂടി മെച്ചപ്പെടുത്താനും സാധിക്കുമായിരുന്നു.

Story first published: Monday, October 30, 2023, 12:06 [IST]
Other articles published on Oct 30, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+