Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: രോഹിത്തിനെ കാത്ത് വമ്പന്‍ നേട്ടം, ബംഗ്ലാദേശിനെതിരേ സംഭവിക്കും? ഒന്നാമന്‍ സച്ചിന്‍

ലോകകപ്പില്‍ മോശം തുടക്കത്തിനു ശേഷം അവസാന രണ്ടു മല്‍സരങ്ങളിലും കസറിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബംഗ്ലാദേശിനെതിരേ വമ്പന്‍ നാഴികക്കല്ലുകളാണ് ലക്ഷ്യമിടുന്നത്. വ്യാഴാഴ്ച പൂനെയിലാണ് ബംഗ്ലാദേശുമായി ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്. ഹാട്രിക് വിജയവുമായി പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ഇന്ത്യ ബംഗ്ലാ കടുവകളെയും വീഴ്ത്തി ഈ സ്ഥാനം അരക്കിട്ടുറപ്പിക്കാമെന്ന പ്രതീക്ഷയിലാണ്.

ആദ്യ കളിയില്‍ ചെന്നൈയിലെ ചെപ്പോക്കില്‍ അഞ്ചു തവണ ലോക ചാംപ്യന്മാരായ ഓസ്‌ട്രേലിയയെ ആറു വിക്കറ്റിനു തകര്‍ത്താണ് ഇന്ത്യ കുതിപ്പ് തുടങ്ങിയത്. ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലെ രണ്ടാമത്തെ മല്‍സരത്തില്‍ അഫ്ഗാനിസ്താനെ എട്ടു വിക്കറ്റിനും ഇന്ത്യ കെട്ടുകെട്ടിച്ചു. അവസാന കളിയില്‍ ചിരവൈരികളായ പാകിസ്താനെ ഏഴു വിക്കറ്റിനു ഇന്ത്യ നിഷ്പ്രഭരാക്കുകയായിരുന്നു.

ROHIT SHARMA

ഓസ്‌ട്രേലിയയുമായുള്ള ആദ്യ മല്‍സരത്തില്‍ ഡെക്കായി ക്രീസ് വിടേണ്ടി വന്നെങ്കിലും തുടര്‍ന്നുള്ള രണ്ടു കളിയിലും രോഹിത് മാരക ഫോമിലായിരുന്നു. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും അദ്ദേഹം ഇവയില്‍ നേടുകയും ചെയ്തു. മൂന്നു ഇന്നിങ്‌സുകളില്‍ നിന്നും 72.33 ശരാശരിയില്‍ 217 റണ്‍സാണ് ഹിറ്റ്മാന്റെ സമ്പാദ്യം.

അഫ്ഗാനെതിരേ 84 ബോളില്‍ 16 ഫോറും അഞ്ചു സിക്‌സറുമടക്കം രോഹിത് വാരിക്കൂട്ടിയത് 131 റണ്‍സായിരുന്നു. പാകിസ്താനെതിരേ 63 ബോളില്‍ ആറു വീതം ഫോറും സിക്‌സറുമടക്കം 86 റണ്‍സും അദ്ദേഹം അടിച്ചെടുത്തു. രണ്ടു മുന്‍ ഇതിഹാസങ്ങളെ പിന്തള്ളാനുള്ള സുവര്‍ണാവസരാണ് ബംഗ്ലാദേശുമായുള്ള മല്‍സരത്തില്‍ രോഹിത്തിനു ലഭിച്ചിരിക്കുന്നത്. ലോകകപ്പില്‍ 1200 റണ്‍സ് തികയ്ക്കുന്നതിനു തൊട്ടരികിലാണ് അദ്ദേഹം.

സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്, വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം ബ്രയാന്‍ ലാറ എന്നിവരുടെ ലോകകപ്പ് റെക്കോര്‍ഡ് രോഹിത് അടുത്ത മല്‍സരത്തില്‍ പഴങ്കഥയാക്കാനൊരുങ്ങുകയാണ്. വിവിധ ലോകകപ്പുകളിലായി എബിഡി 23 മല്‍സരങ്ങളില്‍ നിന്നും 1207ഉം ലാറ 34 മല്‍സരങ്ങളില്‍ നിന്നും 1225ഉം റണ്‍സാണ് സ്‌കോര്‍ ചെയ്തിരിക്കുന്നത്.

ROHIT SHARMA

മൂന്നു ലോകകപ്പുകളില്‍ നിന്നായി 1195 റണ്‍സാണ് ഇപ്പോള്‍ രോഹിത്തിന്റെ സമ്പാദ്യം. എബിഡിയെ കടത്തിവെട്ടാന്‍ അദ്ദേഹത്തിനു ഇനി വെറും 13 റണ്‍സ് മാത്രം മതി. ബംഗ്ലാദേശിനെതിരേ 31 റണ്‍സ് സ്‌കോര്‍ ചെയ്താല്‍ ലാറയും രോഹിത്തിനു പിറകിലാവും. ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരുടെ ലിസ്റ്റിലെ മൂന്നാമന്‍ ശ്രീലങ്കയുടെ മുന്‍ ഇതിഹാസം കുമാര്‍ സങ്കക്കാരയാണ്. 1532 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. നിലവിലെ ഫോം കണക്കിലെടുക്കുമ്പോള്‍ സങ്കക്കാരയുടെ റെക്കോര്‍ഡും രോഹിത് ഈ ലോകകപ്പില്‍ തകര്‍ത്തേക്കും.

റണ്‍വേട്ടയില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍ ഇന്ത്യയുടെ മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഓസ്‌ട്രേലിയയുടെ മുന്‍ ബാറ്റിങ് ഇതിഹാസവും ക്യാപ്റ്റനുമായ റിക്കി പോണ്ടിങ് എന്നിവരാണ്. പക്ഷെ ഇവരെ മറികടക്കുകയെന്നത് രോഹിത്തിനെ സംബന്ധിച്ച് ഏറെക്കുറെ അസാധ്യമായിരിക്കും. 45 മല്‍സരങ്ങളില്‍ നിന്നും 56.95 ശരാശരിയില്‍ ആറു സെഞ്ച്വറികളടക്കം 2278 റണ്‍സുമായാണ് സച്ചിന്‍ ലോക റെക്കോര്‍ഡ് കുറിച്ചത്.

പോണ്ടിങ് 46 മല്‍സരങ്ങളില്‍ നിന്നും 1743 റണ്‍സുമായി രണ്ടാംസ്ഥാനത്തുണ്ട്. 2003, 07 ലോകപ്പുകളില്‍ ഓസ്‌ട്രേലിയയെ ലോക ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റനും കൂടിയാണ് അദ്ദേഹം. കരിയറിലെ അവസാനത്തെ ഏകദിന ലോകകപ്പ് കളിക്കുന്ന രോഹിത് ഇത്തവണ റണ്‍വേട്ടയില്‍ സങ്കക്കാരയെ മറികടന്ന് പോണ്ടിങിനു പിന്നില്‍ മൂന്നംസ്ഥാനത്ത് ഫിനിഷ് ചെയ്യാനുള്ള സാധ്യത കൂടുതലാണ്.

Story first published: Tuesday, October 17, 2023, 11:18 [IST]
Other articles published on Oct 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+