World Cup 2023: അംപയറെ മസില് കാട്ടിയത് എന്തിന്? കാരണമുണ്ട്! വിശദീകരിച്ച് രോഹിത്
അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ ചിരവൈരി പോരാട്ടത്തില്‍ പാകിസ്താനെ നാണംകെടുത്തി ഇന്ത്യ വിജയിച്ചിരിക്കുകയാണ്. ഇഞ്ചോടിഞ്ച് പോരാട്ടം എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും ഇന്ത്യയുടെ സര്‍വാധിപത്യ ജയമാണ് കണ്ടത്. 117 പന്തും 7 വിക്കറ്റും ബാക്കിയാക്കിയാണ് ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയത്. ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തോടൊപ്പം രോഹിത് ശര്‍മയുടെ (86) തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി പ്രകടനവുമാണ് ഇന്ത്യക്ക് ഗംഭീര ജയമൊരുക്കിയത്.
മത്സരത്തിനിടെ രസകരമായ ഒരു സംഭവവുമുണ്ടായി. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ അംപയര്‍ മറെയ്‌സ് ഇറാസ്മസിനെ തന്റെ മസില്‍കാട്ടിക്കൊടുത്ത് എന്തോ പറയുന്നതിന്റെ വീഡിയോയാണ് വൈറലായി മാറിയത്. രോഹിത്തിന്റേയും അംപയറുടേയും സൗഹൃദ സംഭാഷണത്തിന്റെ വീഡിയോ വൈറലായതോടെ എന്താണ് സംഭവമെന്ന് വിശദീകരിച്ച് രോഹിത് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മത്സരത്തിന് ശേഷം ഹാര്‍ദിക് പാണ്ഡ്യ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് രോഹിത് മനസ് തുറന്നത്.
ഹാരിസ് റഊഫിനെ സിക്‌സര്‍ പറത്തി രോഹിത് ഏകദിനത്തില്‍ 300 സിക്‌സുകള്‍ പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ താരമായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് അംപയറുമായുള്ള രസകരമായ സംഭവമുണ്ടായത്. ഇത്രയും അനായാസം സിക്‌സര്‍ പറത്താന്‍ എങ്ങനെ സാധിക്കുന്നുവെന്നും ബാറ്റില്‍ എന്തെങ്കിലും സവിശേഷതയുണ്ടോയെന്നുമാണ് അംപയര്‍ ചോദിച്ചത്. അത് ബാറ്റിന്റെ സവിശേഷതയല്ല തന്റെ കരുത്താണെന്നാണ് അംപയറോട് രോഹിത് പറഞ്ഞത്.
ഇതാണ് മസില്‍ കാട്ടി രോഹിത് അംപയറോട് പറഞ്ഞത്. സിക്‌സര്‍ പറത്താനുള്ള സവിശേഷമായ കഴിവാണ് രോഹിത്തിനുള്ളത്. അതുകൊണ്ടാണ് ക്രിക്കറ്റ് ലോകം രോഹിത്തിനെ ഹിറ്റ്മാനെന്ന് വിളിക്കുന്നത്. ക്രിസ് ഗെയ്ല്‍ സിക്‌സര്‍ പറത്തുന്നത് അദ്ദേഹത്തിന്റെ ഉയര്‍ന്ന കായിക ക്ഷമതകൊണ്ടാണ്. ഷാഹിദ് അഫ്രീദിയുടെ തകര്‍പ്പന്‍ സിക്‌സറുകള്‍ അദ്ദേഹം നേടിയത് കഠിനമായി ശ്രമിച്ചാണ്. എന്നാല്‍ രോഹിത് വളരെ അനായാസമായാണ് സിക്‌സര്‍ നേടുന്നത്.

പ്രധാനമായും അദ്ദേഹത്തിന്റെ പുള്‍ഷോട്ടുകള്‍. പാകിസ്താനെതിരേ ഷഹീന്‍ ഷാ അഫ്രീദി എറിഞ്ഞ ബൗണ്‍സറിനെ പുള്‍ഷോട്ടിലൂടെ അനായാസമായി രോഹിത് അതിര്‍ത്തി കടത്തി. മികച്ച ടൈമിങ്ങുള്ള ബാറ്റ്‌സ്മാനാണ് രോഹിത്. അതിവേഗ പേസര്‍മാരെപ്പോലും അനായാസം രോഹിത് സിക്‌സര്‍ പറത്താറുണ്ട്. ഇത് അദ്ദേഹത്തിന് സ്വാഭാവികമായി ലഭിച്ച കഴിവാണ്. മറ്റ് ബാറ്റ്‌സ്മാന്‍മാരെപ്പോലെ കഠിനമായ പവര്‍ ഉപയോഗിച്ചല്ല രോഹിത് സിക്‌സര്‍ നേടുന്നത്.
പേസിനെ നന്നായി ഉപയോഗിച്ചും മികച്ച ടൈമിങ്ങും പ്ലേസ്‌മെന്റുമാണ് രോഹിത്തിന്റെ കരുത്ത്. ഇതുപയോഗിച്ചാണ് അനായാസമായി അദ്ദേഹം സിക്‌സര്‍ നേടുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സിക്‌സര്‍ എന്ന റെക്കോഡ് ക്രിസ് ഗെയ്‌ലിനെ മറികടന്ന് രോഹിത് സ്വന്തം പേരിലാക്കിയിരുന്നു. 553 സിക്‌സുകളാണ് ഗെയ്‌ലിന്റെ കരിയര്‍ സമ്പാദ്യം. ഏകദിനത്തില്‍ 300 സിക്‌സുകള്‍ പറത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനായി മാറാനും രോഹിത്തിനായി.
ക്രിസ് ഗെയ്‌ലും ഷാഹിദ് അഫ്രീദിയുമാണ് ഏകദിനത്തിലെ സിക്‌സര്‍ വേട്ടക്കാരില്‍ രോഹിത്തിന് മുന്നിലുള്ളത്. ഇരുവരേയും മറികടന്ന് ഏകദിനത്തിലെ സിക്‌സര്‍ വേട്ടക്കാരില്‍ തലപ്പത്തേക്കെത്താന്‍ ഹിറ്റ്മാനാവുമോയെന്നാണ് കണ്ടറിയേണ്ടത്. രോഹിത് ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറിയുള്ള ഏക താരമാണ്. ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡും രോഹിത്തിന് സ്വന്തം. നായകനാണെങ്കിലും തുടക്കം മുതല്‍ ആക്രമിക്കാന്‍ രോഹിത് മടികാട്ടില്ല.
പവര്‍പ്ലേയില്‍ ഇന്ത്യക്കായി വെടിക്കെട്ട് തുടക്കം നല്‍കാന്‍ രോഹിത്തിന് സാധിക്കുന്നു. പാകിസ്താനെതിരേ 6 സിക്‌സും ഫോറുമാണ് രോഹിത് നേടിയത്. സെഞ്ച്വറി നേടാന്‍ സാധിച്ചില്ലെങ്കിലും ബാറ്റുകൊണ്ട് ഹിറ്റ്മാന്‍ കസറി. രോഹിത്തിന്റെ ഈ ബാറ്റിങ് മികവ് ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുകയാണ്. നായകനെന്ന നിലയിലും രോഹിത് മികവ് കാട്ടുന്നു. 2011ന് ശേഷം വീണ്ടുമൊരു ലോകകപ്പ് കിരീടം ഇന്ത്യയുടെ അലമാരയിലെത്തിക്കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications