World Cup 2023: ലോകകപ്പോടെ വിരമിക്കും? നിര്‍ണ്ണായക സൂചന നല്‍കി രോഹിത്! പടിയിറക്കം വൈകില്ല
മുംബൈ: ഇടവേളക്ക് ശേഷം ഇന്ത്യയിലേക്ക് ഏകദിന ലോകകപ്പ് എത്തുന്ന ആവേശത്തിലാണ് ആരാധകര്‍. 2011ല്‍ ഇന്ത്യ ആതിഥേയരായപ്പോള്‍ കിരീടം അലമാരയിലെത്തിക്കാന്‍ ഇന്ത്യക്കായിരുന്നു. അന്ന് എംഎസ് ധോണിക്ക് കീഴിലായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം. ഇത്തവണ രോഹിത് ശര്‍മക്ക് കീഴിലാണ് ഇന്ത്യ ലോകകപ്പിനിറങ്ങുന്നത്. 2011ലേതിന് സമാനമായ രീതിയില്‍ ഇത്തവണ ശക്തമായ ടീം കരുത്ത് ഇന്ത്യക്ക് അവകാശപ്പെടാനാവും.
രോഹിത് ശര്‍മയെന്ന നായകന്റെ ഭാവി തീരുമാനിക്കുന്നതില്‍ ഏകദിന ലോകകപ്പ് നിര്‍ണ്ണായകമാവും. ഏകദിന ലോകകപ്പ് കൈവിട്ടാല്‍ രോഹിത്തിന്റെ ഇന്ത്യന്‍ ടീമിലെ സീറ്റ് തെറിക്കുമെന്നുറപ്പ്. മികച്ച റെക്കോഡുകളുള്ള രോഹിത്തിന് കീഴില്‍ ഇന്ത്യ ഏകദിന ലോകകപ്പ് ഉയര്‍ത്തുമെന്ന് വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. ഇപ്പോഴിതാ വരാനിരിക്കുന്ന ഏകദിന ലോകകപ്പോടെ വിരമിച്ചേക്കുമെന്ന സൂചന നല്‍കിയിരിക്കുകയാണ് രോഹിത് ശര്‍മ. ഏഷ്യാ കപ്പിന് മുന്നോടിയായി പിടിഐയോട് സംസാരിക്കവെയാണ് രോഹിത് തന്റെ ഭാവിയെക്കുറിച്ച് മനസ് തുറന്നത്.
'എന്നെ ഞാന്‍ എങ്ങനെ നിയന്ത്രിച്ച് നിര്‍ത്തുന്നുവെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പുറത്തുള്ള കാര്യങ്ങളെയോര്‍ത്ത് ആശങ്കപ്പെടരുത്. അത് പോസിറ്റീവായാലും നെഗറ്റീവായാലും. എല്ലാത്തിന്റേയും വായടപ്പിക്കാന്‍ സാധിക്കണം. 2019ലെ ഏകദിന ലോകകപ്പിന് മുമ്പ് ഇത്തരമൊരു അവസ്ഥയിലേക്കെത്താന്‍ സാധിച്ചിരുന്നു. ടൂര്‍ണമെന്റിനായി മികച്ച മുന്നൊരുക്കമാണ് നടത്തിയിട്ടുള്ളത്. 2019ലെ ഏകദിന ലോകകപ്പിന് മുമ്പ് ചെയ്ത കാര്യങ്ങള്‍ വീണ്ടും ഓര്‍ത്തെടുത്ത് മുന്നൊരുക്കം നടത്താനാണ് ശ്രമിക്കുന്നത്.
ഒരു ടൂര്‍ണമെന്റിലെ പ്രകടനം വിലയിരുത്തി അവന്റെ ഭാവി തീരുമാനിക്കുന്നതില്‍ കാര്യമില്ല. കളിയില്‍ മാറ്റം വരുത്തുക എന്നതിലില്ല ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കുക എന്നതിലാണ് ശ്രദ്ധ നല്‍കേണ്ടത്. ഞാനോ എന്റെ ടീമോ ചെറിയ കാര്യങ്ങളില്‍ പതറുന്നവരല്ല. കൃത്യമായ ദിശാബോധം ടീമിനുണ്ട്'-രോഹിത് ശര്‍മ പറഞ്ഞു. ആതിഥേയരായതിനാല്‍ത്തന്നെ സ്വാഭാവികമായ മുന്‍തൂക്കം ഇന്ത്യക്ക് അവകാശപ്പെടാനാവും. എന്നാല്‍ തട്ടകത്തിന്റെ ആധിപത്യം കാര്യമായി തുണച്ചേക്കില്ല.

ഒട്ടുമിക്ക വിദേശ താരങ്ങള്‍ക്കും ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുണ്ട്. ഇന്ത്യയിലെ സാഹചര്യങ്ങള്‍ ഇവര്‍ക്ക് നന്നായി അറിയുകയും ചെയ്യാം. അതുകൊണ്ടുതന്നെ വിദേശ താരങ്ങളെല്ലാം ഇന്ത്യയില്‍ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചേക്കും. അങ്ങനെ വരുമ്പോള്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്ന് ഉറപ്പ്. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളുടെ പരിക്ക് ടീമിന് വലിയ ഭീഷണി ഉയര്‍ത്തുന്നതാണ്. എന്തായാലും ഇതിനെ മറികടക്കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നത് കണ്ടറിയാം.
2023ലെ ഏകദിന ലോകകപ്പില്‍ ഏറ്റവും മികച്ച ഓര്‍മകള്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് രോഹിത് പറഞ്ഞിരുന്നു. ഇതാണ് അദ്ദേഹത്തിന്റെ വിരമിക്കല്‍ സൂചനയായി ആരാധകര്‍ എടുത്തുകാട്ടുന്നത്. 'നമ്പറുകളില്‍ വിശ്വസിക്കുന്ന ആളല്ല ഞാന്‍. നിങ്ങള്‍ക്ക് മുന്നിലുള്ള ഇപ്പോഴത്തെ സാഹചര്യത്തില്‍ സന്തോഷിക്കുകയാണ് വേണ്ടത്. എനിക്ക് സന്തോഷം നല്‍കുന്ന ഓര്‍മകള്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ലോകകപ്പില്‍ നല്ല ഓര്‍മകള്‍ സൃഷ്ടിക്കാനാണ് ആഗ്രഹിക്കുന്നത്.
സഹതാരങ്ങളോടൊപ്പം നല്ല നിമിഷങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന് കരുതുന്നു. ഏതൊക്കെ അവസ്ഥയിലായാലും അതിലെല്ലാം സന്തോഷം കണ്ടെത്താനാണ് ആഗ്രഹിക്കുന്നത്'- രോഹിത് കൂട്ടിച്ചേര്‍ത്തു. രോഹിത്തിന്റെ സമീപകാല പ്രകടനങ്ങള്‍ ശരാശരി മാത്രമാണ്. പഴയ ബാറ്റിങ് വെടിക്കെട്ട് ഇപ്പോള്‍ രോഹിത്തിന് അവകാശപ്പെടാനാവില്ല. 2019ലെ ഏകദിന ലോകകപ്പില്‍ 5 സെഞ്ച്വറി ഉള്‍പ്പെടെ ഹിറ്റ്മാന്റെ റെക്കോഡ് പ്രകടനമാണ് കണ്ടത്.
ഇത്തവണ അത് ആവര്‍ത്തിക്കാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. രോഹിത്തിന്റെ ഫിറ്റ്‌നസിനെതിരേ വിമര്‍ശനം ഉയരുമ്പോഴും യോയോ ടെസ്റ്റില്‍ മികച്ച സ്‌കോറോടെ അദ്ദേഹം പാസായി എന്നതാണ് എടുത്തു പറയേണ്ടത്. ഇത്തവണ രോഹിത്തിന്റെ കീഴില്‍ ഇന്ത്യ ലോകകപ്പ് നേടിയാല്‍ അത് ചരിത്രമായി മാറുമെന്നുറപ്പാണ്. ഇന്ത്യക്കൊപ്പം അനുകൂല ഘടകങ്ങള്‍ ഏറെയാണെങ്കിലും കപ്പിലേക്കെത്താന്‍ ടീമിന് സാധിക്കുമോയെന്ന് കണ്ടറിയണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications