Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഗെയ്‌ലിന്റെ 2 ലോക റെക്കോര്‍ഡ് പഴങ്കഥ! ഇനി രോഹിത്താണ് ബോസ്, 'സിക്സ്' മാന്‍

മുംബൈ: ന്യൂസിലാന്‍ഡുമായുള്ള ലോകകപ്പ് സെമി ഫൈനലില്‍ രണ്ടു വമ്പന്‍ റെക്കോര്‍ഡുകൾ കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. സിക്‌സര്‍ നേട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ബാറ്റിങ് ഇതിഹാസവും യൂനിവേഴ്‌സല്‍ ബോസുമായ ക്രിസ് ഗെയ്‌ലിന്റെ ലോക റെക്കോര്‍ഡുകളാണ് ഹിറ്റ്മാന്‍ തകര്‍ത്തിരിക്കുന്നത്. ഈ മല്‍സരത്തില്‍ ഇറങ്ങുമ്പോള്‍ ലോകകപ്പില്‍ കൂടുകല്‍ സിക്‌സറുകളെന്ന ഗെയ്‌ലിന്റെ ഓള്‍ടൈം റെക്കോര്‍ഡിന് ഒന്നു മാത്രം പിറകിലായിരുന്നു രോഹിത്.

49 സിക്‌സറുകളോടെയായിരുന്നു ഗെയ്ല്‍ തലപ്പത്തുണ്ടായിരുന്നത്. ട്രെന്റ് ബോള്‍ട്ടെറിഞ്ഞ മൂന്നാം ഓവറില്‍ തന്നെ ഈ റെക്കോര്‍ഡിനൊപ്പം രോഹിത് എത്തുകയും ചെയ്തു. 137.7 കിമി വേഗതയില്‍ വന്ന ബോള്‍ട്ടിന്റെ മൂന്നാമത്തെ ബോള്‍ ക്രീസിനു പുറത്തേക്കിറങ്ങി രോഹിത് സിക്‌സറിലേക്കു പറത്തുകയായിരുന്നു.

ROHIT SHARMA

ഡീപ്പ് കവറിനു മുകളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ കിടിലന്‍ ഷോട്ട്. തൊട്ടടുത്ത ഓവറില്‍ ടിം സൗത്തിക്കെതിരേ രണ്ടാം സിക്‌സറും പായിച്ച് ഗെയ്‌ലിന്റെ ലോക റെക്കോര്‍ഡ് രോഹിത് തകര്‍ക്കുകയും ചെയ്തു. പാഡിലേക്കു വന്ന സൗത്തിയുടെ നാലാമത്തെ ബോള്‍ ഡീപ്പ് സ്‌ക്വയര്‍ ലെഗിലൂടെയാണ് രോഹിത് സിക്‌സറിലെത്തിച്ചത്.

ബൗണ്ടറി ലൈനിന് അരികെ ഫീല്‍ഡറുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ തലയ്ക്കു മുകളിലൂടെ ബോള്‍ ഗാലറിയില്‍ പതിക്കുകയായിരുന്നു. ഇതോടെ ഏകദിന ലോകകപ്പിന്റെ ചരിത്രത്തില്‍ 50 സിക്‌സറുകളടിച്ച ലോകത്തിലെ ആദ്യ താരമായും രോഹിത് മാറി.

രോഹിത്, ഗെയ്ല്‍ എന്നിവര്‍ കഴിഞ്ഞാല്‍ ലോകകപ്പില്‍ കൂടുതല്‍ സിക്‌സറുകളടിച്ച മറ്റു താരങ്ങള്‍ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ (43), സൗത്താഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് (37), ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (37) എന്നിവരാണ്.

ROHIT SHARMA

ഗെയ്‌ലിന്റെ മറ്റൊരു റെക്കാര്‍ഡ് കൂടി രോഹിത്തിനു മുന്നില്‍ വഴിമാറി. മൂന്നാമത്തെ സിക്‌സറിനു ശേഷമായിരുന്നു ഗെയ്‌ലിന്റെ കിടിലന്‍ റെക്കോര്‍ഡ് ഹിറ്റ്മാന്‍ തിരുത്തിയത്. ബോള്‍ട്ടെറിഞ്ഞ അഞ്ചാം ഓവറിലെ രണ്ടാമത്തെ ബോളിലായിരുന്നു രോഹിത്തിന്റെ മൂന്നാമത്തെ സിക്‌സര്‍ നേട്ടം. പുള്‍ ഷോട്ടായിരുന്നു ബോള്‍ട്ട് പരീക്ഷിച്ചത്.

എന്നാല്‍ രോഹിത് അതു ഡീപ്പ് ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗിലൂടെ അദ്ദേഹം സിക്‌സറിലേക്കു പായിക്കുകയായിരുന്നു. ലോകകപ്പിന്റെ ഒരു എഡിഷനില്‍ കൂടുതല്‍ സിക്‌സറകളെന്ന ഗെയ്‌ലിന്റെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. 2015ലെ ലോകകപ്പില്‍ 26 സിക്‌സറുകളടിച്ചായിരുന്നു അദ്ദേഹം ലോക റെക്കോര്‍ഡിട്ടത്. ഇന്നു മൂന്നാം സിക്‌സര്‍ പറത്തിയതോടെ രോഹിത് തന്റെ സിക്‌സര്‍ സമ്പാദ്യം 27ല്‍ എത്തിക്കുകയും ചെയ്തു. ഒരു സിക്സ് കൂടി നേടിയാണ് അദ്ദേഹം ക്രീസ് വിട്ടത്.

ഇന്ത്യക്കു മികച്ച തുടക്കം

സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ മികച്ച തുടക്കമാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 11 ഓവറുകള്‍ കഴിയുമ്പോള്‍ ഒരു വിക്കറ്റിനു 89 റണ്‍സെന്ന ശക്തമായ നിലയിലാണ്. ശുഭ്മന്‍ ഗില്ലിനോടൊപ്പം (35*) വിരാട് കോലിയാണ് (4*) ക്രീസില്‍.

47 റണ്‍സെടുത്ത രോഹിത്തിന്റെ വിക്കറ്റാണ് ഇന്ത്യക്കു നഷ്ടമായത്. വെറും 29 ബോളില്‍ നാലു വീതം ഫോറും സിക്‌സറുമടക്കമാണ് അദ്ദേഹം 47 റണ്‍സ് വാരിക്കൂട്ടിയത്. ഓപ്പണിങ് വിക്കറ്റില്‍ രോഹിത്- ഗില്‍ ജോടി 8.2 ബോളില്‍ 71 റണ്‍സ് അടിച്ചെടുത്തിരുന്നു. അഞ്ചാമത്തെ സിക്‌സറിനു ശ്രമിച്ചാണ് രോഹിത് തന്റെ വിക്കറ്റ് കൈവിട്ടത്. ടിം സൗത്തിയുടെ ബൗളിങില്‍ അദ്ദേഹത്തെ കിവി നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ പിടികൂടുകയായിരുന്നു.

Story first published: Wednesday, November 15, 2023, 15:09 [IST]
Other articles published on Nov 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+