For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: വന്‍ നേട്ടവുമായി ഹിറ്റ്മാന്‍, തൊട്ടുമുന്നില്‍ സച്ചിന്‍! തലപ്പത്ത് വീരു

ലോകകപ്പില്‍ നെതര്‍ലാന്‍ഡ്‌സുമായുള്ള അവസാന ലീഗ് മല്‍സരത്തില്‍ വമ്പന്‍ നാഴികകല്ല് പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന കളിയില്‍ അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ച അദ്ദേഹം ഏകദിനത്തില്‍ 14,000 റണ്‍സ് പൂര്‍ത്തിയാക്കിയ മൂന്നാമത്തെ ഇന്ത്യന്‍ ഓപ്പണറായി മാറിയിരിക്കുകയാണ്.

ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ ആര്യന്‍ ദത്തെറിഞ്ഞ ആദ്യത്തെ ഓവറിലെ ആദ്യത്തെ അംഗീകൃത ബോളില്‍ (ആദ്യ ബോള്‍ വൈഡ്) ബൗണ്ടറിയടിച്ചുകൊണ്ടാണ് രോഹിത് തുടങ്ങിയത്. ഈ ലോകകപ്പില്‍ ഇതു ആറാമത്തെ മല്‍സരത്തിലാണ് നേരിട്ട ആദ്യത്തെ ബോളില്‍ തന്നെ ഫോര്‍ അടിച്ചുകൊണ്ട് രോഹിത് അക്കൌണ്ട് തുറന്നത്. പിന്നീട് ഡച്ച് ബൗളര്‍മാര്‍ക്കു മേല്‍ ഹിറ്റ്മാന്‍ കത്തിക്കയറുകയായിരുന്നു.

ROHIT SHARMA

ഏകദിനത്തില്‍ കൂടുതല്‍ റണ്ണെടുത്ത ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ഓള്‍ടൈം ലിസ്റ്റില്‍ ഇനി രണ്ടു പേര്‍ മാത്രമേ അദ്ദേഹത്തിനു മുന്നിലുള്ളൂ. രോഹിത്തിനു തൊട്ടുമുന്നിലായി രണ്ടാംസ്ഥാനത്തുള്ളത് മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 15,335 റണ്‍സാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ അക്കൗണ്ടിലുള്ളത്.

വീരുവാണ് തലപ്പത്ത്. ഓപ്പണറുടെ കുപ്പായത്തില്‍ അദ്ദേഹം വാരിക്കൂട്ടിയത് 15,758 റണ്‍സാണ്. സച്ചിന്റെയും സെവാഗിന്റെയും റെക്കോര്‍ഡുകള്‍ തകര്‍ത്ത് തലപ്പത്തേക്കു കയറുകയെന്നതു രോഹിത്തിനെ സംബന്ധിച്ച് അസാധ്യമായ കാര്യമല്ല. നിലവിലെ ഫോമില്‍ രണ്ടു വര്‍ഷം കൂടിയെങ്കിലും കളി തുടരാനായാല്‍ ഓള്‍ടൈം റെക്കോര്‍ഡ് അദ്ദേഹം തട്ടിയെടുമെന്ന കാര്യമുറപ്പാണ്.

14,000 റണ്‍സ് ക്ലബ്ബിലെത്തുക മാത്രമല്ല മറ്റു ചില റെക്കോര്‍ഡുകള്‍ കൂടി രോഹിത് ഈ മല്‍സരത്തിലെ ഇന്നിങ്‌സിനിടെ തന്റെ പേരിലാക്കിയിട്ടുണ്ട്. ലോകകപ്പിന്റെ ഒരു എഡിഷനില്‍ കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ ക്യാപ്റ്റനായി അദ്ദേഹം മാറിയിരിക്കുകയാണ്. മുന്‍ ഇതിഹാസ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ പേരിലായിരുന്നു നേരത്തേയുള്ള ഓള്‍ടൈം റെക്കോര്‍ഡ്. 2003ല്‍ ഇന്ത്യ റണ്ണറപ്പായ ടൂര്‍ണമെന്റിലായിരുന്നു ദാദ 465 റണ്‍സ് അടിച്ചെടുത്ത് ചരിത്രം കുറിച്ചത്.

20 വര്‍ഷങ്ങള്‍ക്കു ശേഷം ഇത്തവണ രോഹിത് ഇതു പഴങ്കഥയാക്കി തലപ്പത്തേക്കു കയറിരിയിക്കുകയാണ്. ഈ ലിസ്റ്റില്‍ രോഹിത്, ഗാംഗുലി എന്നിവര്‍ കഴിഞ്ഞാല്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ വിരാട് കോലി (443 റണ്‍സ്, 2019 ലോകകപ്പ്), മുഹമ്മദ് അസ്ഹറുദ്ദീന്‍ (332 റണ്‍സ്, 1992 ലോകപ്പ്), കപില്‍ ദേവ് (303 റണ്‍സ്, 1983 ലോകകപ്പ്), എംഎസ് ധോണി (241 റണ്‍സ്, 2011 ലോകകപ്പ്) എന്നിവരാണുള്ളത്.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി.

നെതര്‍ലാന്‍ഡ്‌സ്- വെസ്ലി ബെറീസി, മാക്‌സ് ഒഡൗഡ്, കോളിന്‍ ആക്കര്‍മാന്‍, സൈബ്രാന്റ് എഞ്ചില്‍ബ്രീച്ച്, സ്‌കോട്ട് എഡ്വാര്‍ഡ്‌സ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ബാസ് ഡി ലീഡെ, തേജ നിദമാനുരു, ലോഗന്‍ വാന്‍ ബീക്ക്, റൊളോഫ് വാന്‍ ഡെര്‍ മെര്‍വ്, ആര്യന്‍ ദത്ത്, പോള്‍ വാന്‍ മീക്കെറന്‍.

Story first published: Sunday, November 12, 2023, 14:58 [IST]
Other articles published on Nov 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+