For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: പവര്‍പ്ലേയില്‍ 'പവര്‍ഹിറ്റ്', മക്കല്ലത്തിന്റെ റെക്കോഡ് തകര്‍ത്ത് രോഹിത്-ഒന്നാമന്‍

മുംബൈ: ഏകദിന ലോകകപ്പിലെ ഒന്നാം സെമിയില്‍ ന്യൂസീലന്‍ഡിനെതിരേ ഭേദപ്പെട്ട തുടക്കം ഇന്ത്യക്ക് ലഭിച്ചിരിക്കുകയാണ്. ടോസ് നേടി ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ഇന്ത്യക്കായി മികച്ച തുടക്കമാണ് നായകന്‍ രോഹിത് ശര്‍മ നല്‍കിയിരിക്കുന്നത്. ആദ്യ ഓവറില്‍ത്തന്നെ ട്രന്റ് ബോള്‍ട്ടിനെതിരേ 10 റണ്‍സാണ് രോഹിത് നേടിയത്. മൂന്നാം ഓവറില്‍ സിക്‌സറും പറത്തിയ ഹിറ്റ്മാന്‍ വമ്പനൊരു റെക്കോഡും സ്വന്തം പേരിലാക്കിയിരിക്കുകയാണ്.

ഒരു ഏകദിന ലോകകപ്പിന്റെ പവര്‍പ്ലേയില്‍ ( 1-10 ഓവര്‍) കൂടുതല്‍ റണ്‍സടിക്കുന്ന ബാറ്റ്‌സ്മാനെന്ന റെക്കോഡിലാണ് രോഹിത് തലപ്പത്തെക്കേത്തിയത്. 2015ല്‍ 308 റണ്‍സ് നേടിയ മുന്‍ ന്യൂസീലന്‍ഡ് നായകന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ റെക്കോഡാണ് രോഹിത് പഴങ്കഥയാക്കിയത്. ഇത്തവണത്തെ ഇന്ത്യയുടെ കുതിപ്പിന് പ്രധാന കരുത്ത് രോഹിത്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ്. പവര്‍പ്ലേയില്‍ രോഹിത് നല്‍കുന്ന അടിത്തറയിലൂന്നിയാണ് ഇന്ത്യ ഗംഭീര പ്രകടനം നടത്തുന്നത്.

2003ല്‍ ഓസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ് 276 റണ്‍സും ഇതേ ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ മാത്യു ഹെയ്ഡന്‍ 254 റണ്‍സും 2003ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 251 റണ്‍സും നേടി. ഈ റെക്കോഡിനെയെല്ലാം രോഹിത് മറികടന്നിരിക്കുകയാണ്. കൂടാതെ ഒരു ലോകകപ്പിന്റെ 1 മുതല്‍ 10വരെയുള്ള ഓവറുകളില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന ബാറ്റ്‌സ്മാനായി രോഹിത് ശര്‍മ മാറിയിരിക്കുകയാണ്. ഇത്തവണത്തെ ലോകകപ്പിലെ രോഹിത്തിന്റെ സിക്‌സര്‍ നേട്ടം 18ആയി മാറിയിരിക്കുകയാണ്.

17 സിക്‌സുകള്‍ പറത്തിയ ബ്രണ്ടന്‍ മക്കല്ലത്തെയാണ് രോഹിത് മറികടന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വമ്പനൊരു റെക്കോഡിനൊപ്പമെത്താനും രോഹിത്തിന് സാധിച്ചിരിക്കുകയാണ്. ലോകകപ്പില്‍ വേഗത്തില്‍ 1500 റണ്‍സ് നേടുന്ന താരങ്ങളിലാണ് രോഹിത് സച്ചിനൊപ്പമെത്തിയത്. 27 ഇന്നിങ്‌സില്‍ നിന്നാണ് സച്ചിന്‍ ഈ നേട്ടം സ്വന്തമാക്കിയത്. രോഹിത്തും 27ാം ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടത്തിലേക്കെത്തിയിരിക്കുന്നത്. 34 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ വിരാട് കോലിയെ രണ്ടാം സ്ഥാനത്ത്.

rohit sharma

റിക്കി പോണ്ടിങ്ങും കുമാര്‍ സംഗക്കാരയും 35 ഇന്നിങ്‌സില്‍ നിന്നുമാണ് ഈ നേട്ടം സ്വന്തമാക്കിയത്. ക്രിസ് ഗെയ്‌ലിന്റെ രണ്ട് വമ്പന്‍ സിക്‌സര്‍ റെക്കോഡുകളും രോഹിത് തകര്‍ത്തു. ഒരു ലോകകപ്പില്‍ കൂടുതല്‍ സിക്‌സറെന്ന റെക്കോഡ് 49 സിക്‌സുകള്‍ പറത്തിയ ക്രിസ് ഗെയ്‌ലിന്റെ പേരിലായിരുന്നു. ഇതാണ് രോഹിത് പഴങ്കഥയാക്കിയത്. ഒരു ലോകകപ്പില്‍ കൂടുതല്‍ സിക്‌സറെന്ന റെക്കോഡ് 26 സിക്‌സുമായി ഗെയ്‌ലിന്റെ പേരിലായിരുന്നു. ഇതും രോഹിത് മറികടന്നിരിക്കുകയാണ്.

ഇത്തവണ രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയിരിക്കുന്നത്. മിക്ക മത്സരങ്ങളിലും 50ലധികം റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഇരുവര്‍ക്കുമായി. സെമിയിലടക്കം ന്യൂസീലന്‍ഡിനോട് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഇന്ത്യക്കായി. രോഹിത് ശര്‍മ കടന്നാക്രമിക്കുന്നതാണ് ശുബ്മാന്‍ ഗില്ലിന്റെ സമ്മര്‍ദ്ദം കുറക്കുന്നത്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മ മുന്നില്‍ നിന്ന് നയിക്കുകയാണെന്ന് നിസംശയം പറയാം.

2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യക്ക് മടക്ക ടിക്കറ്റ് നല്‍കിയ ടീമാണ് ന്യൂസീലന്‍ഡ്. അതുകൊണ്ടുതന്നെ അവരോട് പകരം വീട്ടേണ്ടതും ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ടോസ് ഭാഗ്യം ഇന്ത്യക്കൊപ്പം നിന്നപ്പോള്‍ ആദ്യം ബാറ്റുചെയ്യാനുള്ള രോഹിത്തിന്റെ തീരുമാനം തെറ്റിയിട്ടില്ലെന്ന് പറയാം. ഇന്ത്യ ആദ്യം ബാറ്റുചെയ്ത സെമി ഫൈനലുകളില്‍ ഇതുവരെ തോറ്റിട്ടില്ല.

അതുകൊണ്ടുതന്നെ ഇത്തവണയും വലിയ പ്രതീക്ഷയാണ് ടീമിന് മുന്നിലുള്ളത്. തോല്‍വി അറിയാതെയാണ് ഇന്ത്യയുടെ ഇത്തവണത്തെ കുതിപ്പ്. സെമിയിലും ഇതേ മികവ് ആവര്‍ത്തിച്ച് ഇന്ത്യക്ക് കപ്പിലേക്കെത്താനാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Wednesday, November 15, 2023, 14:52 [IST]
Other articles published on Nov 15, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+