For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: റെക്കോഡ് ചാകര, ഗാംഗുലിയെ പിന്നിലാക്കി രോഹിത്! സിക്‌സറില്‍ ചരിത്ര നേട്ടം

ബംഗളൂരു: ഏകദിന ലോകകപ്പിലെ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലൂടെ വമ്പന്‍ റെക്കോഡുമായി രോഹിത് ശര്‍മ. ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോഡില്‍ രോഹിത് തലപ്പത്തേക്കെത്തിയിരിക്കുകയാണ്. 2015ല്‍ 58 സിക്‌സുകള്‍ നേടിയ എബി ഡിവില്ലിയേഴ്‌സാണ് ഈ റെക്കോഡില്‍ തലപ്പത്തുണ്ടായിരുന്നത്. നെതര്‍ലന്‍ഡ്‌സിനെതിരേ ഒരു സിക്‌സര്‍ പറത്തിയതോടെയാണ് രോഹിത് ഈ റെക്കോഡില്‍ തലപ്പത്തേക്കെത്തിയത്. 2019ല്‍ ക്രിസ് ഗെയ്ല്‍ നേടിയ 56 സിക്‌സുകളേയും രോഹിത് പിന്നിലാക്കി.

സിക്‌സുകളിലെ ഒട്ടുമിക്ക റെക്കോഡുകളും രോഹിത് ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ഇതിനോടൊപ്പം ഇപ്പോള്‍ മറ്റൊരു സിക്‌സര്‍ വമ്പന്‍ സിക്‌സര്‍ റെക്കോഡും കൂടി രോഹിത് സ്വന്തം പേരിലാക്കിയിരിക്കുകയാണ്. ഓപ്പണറെന്ന നിലയില്‍ 14000 റണ്‍സ് ക്ലബ്ബിലേക്കും രോഹിത് എത്തിയിരിക്കുകയാണ്. മറ്റ് ചില പ്രധാന റെക്കോഡുകളും രോഹിത് തകര്‍ത്തു. ഒരു ലോകകപ്പില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന നായകനെന്ന റെക്കോഡില്‍ രോഹിത് തലപ്പത്തെത്തിയിരിക്കുകയാണ്.

രോഹിത് ശര്‍മ 23 സിക്‌സുകളാണ് ഈ ലോകകപ്പില്‍ നേടിയത്. 2019ല്‍ 22 സിക്‌സുകള്‍ നേടിയ മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്റെ റെക്കോഡാണ് രോഹിത് തകര്‍ത്തത്. എബി ഡിവില്ലിയേഴ്‌സ് 2015ല്‍ 21 സിക്‌സും 2019ല്‍ ആരോണ്‍ ഫിഞ്ച് 18 സിക്‌സും 2015ല്‍ ബ്രണ്ടന്‍ മക്കല്ലം 17 സിക്‌സുകളും നേടിയിട്ടുണ്ട്. കൂടാതെ ഒരു ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോഡിലും രോഹിത് ശര്‍മ തലപ്പത്തേക്കെത്തിയിരിക്കുകയാണ്.

2003ല്‍ 465 റണ്‍സ് നേടിയ സൗരവ് ഗാംഗുലിയുടെ റെക്കോഡിനെയാണ് രോഹിത് തകര്‍ത്തത്. ഒരു ലോകകപ്പില്‍ കൂടുതല്‍ സെഞ്ച്വറി (5), കൂടുതല്‍ റണ്‍സ് എന്നീ റെക്കോഡുകള്‍ നേരത്തെ തന്നെ രോഹിത് സ്വന്തം പേരിലാക്കിയതാണ്. ഇപ്പോഴിതാ നായകന്മാരിലും ഒന്നാമനാവാന്‍ ഹിറ്റ്മാന് സാധിച്ചിരിക്കുകയാണ്. 2019ല്‍ വിരാട് കോലി 443 റണ്‍സാണ് നേടിയത്. 1992ലെ ലോകകപ്പില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ 332 റണ്‍സും 1983ല്‍ കപില്‍ ദേവ് 303 റണ്‍സും നേടിയിട്ടുണ്ട്.

rohit sharma, shubman gill

നെതര്‍ലന്‍ഡ്‌സിനെതിരേ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ഒന്നാം വിക്കറ്റില്‍ 100 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ രോഹിത്തിനും ശുബ്മാന്‍ ഗില്ലിനുമായി. 32 പന്തില്‍ 3 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 51 റണ്‍സാണ് ഗില്ല് നേടിയത്. ഈ വര്‍ഷം 2000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ താരമായി മാറാനും ഗില്ലിന് സാധിച്ചു. 30 പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ വേഗ അര്‍ധ സെഞ്ച്വറിക്കാരില്‍ രണ്ടാം സ്ഥാനത്തേക്കെത്താനും ശുബ്മാന്‍ ഗില്ലിനായി.

രോഹിത് ശര്‍മക്കൊപ്പമാണ് നിലവില്‍ ഗില്‍. 2007ല്‍ 26 പന്തില്‍ ഫിഫ്റ്റി നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ റെക്കോഡില്‍ ഒന്നാമത്. നെതര്‍ലന്‍ഡ്‌സിനെയും തോല്‍പ്പിച്ച് തോല്‍വി അറിയാതെ സെമിയിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. സെമിയില്‍ കരുത്തരായ ന്യൂസീലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ സെമിയില്‍ പുറത്താക്കിയത് ന്യൂസീലന്‍ഡായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ ഇന്ത്യക്ക് കണക്കുവീട്ടേണ്ടതായുണ്ട്.

രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും ഈ വര്‍ഷം 13ാം തവണയാണ് 50 പ്ലസ് കൂട്ടുകെട്ട് സൃഷ്ടിക്കുന്നത്. രോഹിത് ശര്‍മ തുടക്കത്തിലേ ആക്രമിച്ച് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുന്നു. പിന്നാലെയെത്തുന്നവര്‍ ഇത് നന്നായി മുതലാക്കുകയും ചെയ്യുന്നു. നെതര്‍ലന്‍ഡ്‌സിനെതിരായ പ്രകടനത്തോടെ 500 റണ്‍സും രോഹിത് പിന്നിട്ടു.

സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം രണ്ട് ലോകകപ്പുകളില്‍ 500ലധികം റണ്‍സ് നേടുന്ന താരമായി മാറാന്‍ രോഹിത്തിന് സാധിച്ചിരിക്കുകയാണ്. എന്നാല്‍ തുടര്‍ച്ചയായി രണ്ട് ലോകകപ്പുകളില്‍ 50 പ്ലസ് റണ്‍സ് നേടുന്ന ഏക താരമാണ് രോഹിത് ശര്‍മ.

Story first published: Sunday, November 12, 2023, 15:20 [IST]
Other articles published on Nov 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+