For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: എന്താണ് കാണിച്ചത്? സിറാജിനോടു ചൂടായി രോഹിത്, കൂടെ ഉപദേശം, അടുത്ത ബോളില്‍ വിക്കറ്റ്!

ലോകകപ്പിലെ ആദ്യ പോരാട്ടം ജയിക്കാന്‍ ടീം ഇന്ത്യക്കു വേണ്ടത് 200 റണ്‍സ്. ചെന്നൈയിലെ ചെപ്പോക്കില്‍ നടക്കുന്ന മല്‍സരത്തില്‍ ടോസിനു ശേഷം ബാറ്റ് ചെയ്ത മുന്‍ ചാംപ്യന്‍മാരായ ഓസീസിനെ ഇന്ത്യ 49.3 ഓവറില്‍ 199 റണ്‍സിനു ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. മല്‍സരത്തില്‍ ഓസീസിന്റെ അവസാന ബാറ്ററായ മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ വിക്കറ്റ് ലഭിച്ചത് പേസര്‍ മുഹമ്മദ് സിറാജിനായിരുന്നു. വിക്കറ്റെടുക്കുന്നതിനു തൊട്ടുമുമ്പത്തെ ബോളില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്‍ നിന്നും അദ്ദേഹത്തിനു ശകാരവും നേരിട്ടിരുന്നു. ഇതാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്

സിറാജിനെ സംബന്ധിച്ച് അത്ര മികച്ചൊരു മല്‍സരമായിരുന്നില്ല ഇത്. ഓസീസിന്റെ അവസാന ജോടികളായ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും ക്രീസില്‍ നില്‍ക്കവെയായിരുന്നു സിറാജിനെ രോഹിത് ബൗള്‍ ചെയ്യാന്‍ വിളിക്കുന്നത്. സ്റ്റാര്‍ക്കായിരുന്നു ആദ്യ ബോള്‍ നേരിട്ടത്. സ്റ്റംപുകളിലേക്കു വന്ന ബോള്‍ അദ്ദേഹം ലോങ് ഓണിലേക്കു കളിക്കുകയായിരുന്നു. പക്ഷെ അതു ഫീല്‍ഡറുടെ കൈകളിലേക്കു വന്നതോടെ റണ്ണൊന്നും ലഭിച്ചില്ല.

ROHIT SIRAJ

Screen shot

അടുത്ത ബോളില്‍ ഒരു യോര്‍ക്കറിനായിരുന്നു സിറാജ് ശ്രമിച്ചത്. പക്ഷെ അതു തികഞ്ഞ പരാജയമായി. ഹാഫ് വോളിയായി മാറിയ ബോള്‍ ബൗളറുടെ എന്‍ഡിലൂടെ സ്റ്റാര്‍ക്ക് നേരെ ബൗണ്ടറിയിലേക്കു പായിച്ചു. ഒരു ബുള്ളറ്റ് ഷോട്ടായിരുന്നു അത്. സിറാജിന്റെ ഈ മോശം ബോള്‍ രോഹിത്തിനെ അരിശം കൊള്ളിക്കുകയായിരുന്നു. രണ്ടു കൈകളും തലയില്‍ വച്ച് ഇതെന്ത് ബോളാണെന്ന തരത്തില്‍ ദേഷ്യത്തോടെ അദ്ദേഹം ആക്ഷന്‍ കാണിക്കുകയും തുടര്‍ന്നു സമീപത്തേക്കു വരികയുമായിരുന്നു.

ദേഷ്യത്തോടെ സിറാജിനോടു രോഹിത് സംസാരിക്കുന്നതും ചില നിര്‍ദേശം നല്‍കുന്നതും കാണാമായിരുന്നു. തുടര്‍ന്നു ഫീല്‍ഡിങ് പൊസിഷനിലേക്കു തിരികെ പോകുന്നതിനിടെയും ദേഷ്യത്തില്‍ രോഹിത് പലതും പറഞ്ഞു കൊണ്ടിരുന്നു. രോഹിത്തിന്റെ ശകാരവും ഉപേദശവും ഫലം കാണുകയും തൊട്ടടുത്ത ബോളില്‍ സ്റ്റാര്‍ക്കിനെ സിറാജ് പുറത്താക്കുകയും ചെയ്തു. നേരത്തേ യോര്‍ക്കറിനു ശ്രമിച്ച് പരാജയപ്പെട്ട സിറാജ് രോഹിത്തിന്റെ ഉപദേശത്തിനു ശേഷം തന്ത്രം മാറ്റുകയും ഒരു ഷോര്‍ട്ട് ബോള്‍ പരീക്ഷിക്കുകയുമായിരുന്നു.

സിറാജിന്റെ ഷോര്‍ട്ട് ബോള്‍ കെണിയില്‍ സ്റ്റാര്‍ക്ക് വീണു. പുള്‍ ഷോട്ടിനായിരുന്നു ഓസീസ് താരം ശ്രമിച്ചത്. പക്ഷെ ആകാശത്തേക്കുയര്‍ന്ന ബോള്‍ ഡീപ്പ് സ്‌ക്വയര്‍ ലെഗില്‍ നിന്നും മുന്നോട്ട് ഓടിയെത്തിയ ശേഷം റണ്ണിങ് ക്യാച്ചിലൂടെ ശ്രേയസ് അയ്യര്‍ പിടികൂടുകയായിരുന്നു. ഇതോടെ 199 റണ്‍സില്‍ ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സും അവസാനിച്ചു.

siraj

അതേസമയം, ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സിലേക്കു വന്നാല്‍ ഒരാള്‍ക്കു പോലും ഫിഫ്റ്റി തികയ്ക്കാന്‍ കഴിഞ്ഞില്ല. സ്പിന്നറര്‍മാരെ അകമഴിഞ്ഞു പിന്തുണച്ച പിച്ചില്‍ ഓസീസ് ബാറ്റര്‍മാരെ ഇന്ത്യ വരിഞ്ഞുകെട്ടുകയായിരുന്നു. 46 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് ടീമിന്റെ ടോപ്‌സ്‌കോററായത്. 71 ബോളില്‍ അദ്ദേഹം അഞ്ചു ഫോറുകളടിച്ചു.

41 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറാണ് മറ്റൊരു പ്രധാന സ്‌കോറര്‍. 52 ബോളില്‍ ആറു ഫോറുകള്‍ അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മാര്‍നസ് ലബ്യുഷെയ്ന്‍ (27), വാലറ്റത്ത് മിച്ചല്‍ സ്റ്റാര്‍ക്ക് (28) എന്നിവരും ഓസീസിനെ 200നരികില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

മൂന്നു വിക്കറ്റുകളെടുത്ത രവീന്ദ്ര ജഡേജയാണ് ഓസ്‌ട്രേലിയയുടെ അന്തകനായി മാറിയത്. 10 ഓവറില്‍ രണ്ടു മെയ്ഡനടക്കം 28 റണ്‍സിനാണ് അദ്ദേഹം മൂന്നു പേരെ പുറത്താക്കിയത്. ജസ്പ്രീത് ബുംറയും കുല്‍ദീപ് യാദവും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി മികച്ച പിന്തുണ നല്‍കുകയും ചെയ്തു.

Story first published: Sunday, October 8, 2023, 19:18 [IST]
Other articles published on Oct 8, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+