For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: കോലിക്ക് സെഞ്ച്വറി പോയേനെ! രാഹുലിന് പകരം ഇറങ്ങാനിരുന്നത് അവന്‍ | രോഹിത് പറയുന്നു

ബംഗ്ലാദേശുമായുള്ള ലോകകപ്പിലെ നാലാം റൗണ്ട് മല്‍സരത്തില്‍ ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡറില്‍ ഒരു സര്‍പ്രൈസ് മാറ്റം വരുത്താന്‍ ആലോചിച്ചിരുന്നതായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. വിരാട് കോലി അപരാജിത സെഞ്ചറി കുറിച്ച മല്‍സരത്തില്‍ ഇന്ത്യ ഏഴു വിക്കറ്റിന്റെ വിജയമായിരുന്നു സ്വന്തമാക്കിയയത്. നോണ്‍ സ്‌ട്രൈക്കറായ കെഎല്‍ രാഹുലിന്റെ മികച്ച പിന്തുണയായിരുന്നു കോലിയെ കരിയറിലെ 48ാം ഏകദിന സെഞ്ച്വറി തികയ്ക്കാന്‍ സഹായിച്ചത്.

കോലിയുടെ സെഞ്ച്വറിക്കായി സിംഗിള്‍ പോലും അദ്ദേഹം വേണ്ടെന്നുവച്ചതില്‍ ഏറെ കൈയടിയും ഏറ്റുവാങ്ങിയിരുന്നു. സിക്സസറിച്ച് കോലി സെഞ്ച്വറിയും ജയവും പൂര്‍ത്തിയാക്കുമ്പോള്‍ 34 ബോളില്‍ 34 റണ്‍സോടെയായിരുന്നു രാഹുല്‍ ക്രീസിലുണ്ടായിരുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ അഞ്ചാം നമ്പറില്‍ രാഹുലായിരുന്നില്ല ബാറ്റിങിനായി ഇറങ്ങേണ്ടിയിരുന്നതെന്നു വെളിപ്പെടുത്തിയിരിക്കുയാണ് രോഹിത്.

KOHLI RAHUL

ടീമംഗവും ഓപ്പണിങ് പാര്‍ട്‌നറുമായ ശുഭ്മന്‍ ഗില്ലിനോടു ഡ്രസിങ് റൂമില്‍ വച്ച് സംസാരിക്കുകയായിരുന്നു ഹിറ്റ്മാന്‍. രസകരമായ ഈ വീഡിയോ ബിസിസിഐയാണ് ആരാധകരുമായി പങ്കുവച്ചത്. രാഹുലിനു പകരം ശര്‍ദ്ദുല്‍ ടാക്കൂറായിരുന്നു യഥാര്‍ഥത്തില്‍ അഞ്ചാമനായി ബാറ്റ് ചെയ്യാനിരുന്നതെന്നാണ് രോഹിത് തുറന്നു പറഞ്ഞിരിക്കുന്നത്.

അതിവേഗം സ്‌കോര്‍ ചെയ്യാന്‍ ശേഷിയുള്ള ശര്‍ദ്ദുലിനെ ക്രീസിലേക്ക് അയച്ച് വിജയം നേരത്തേ പൂര്‍ത്തിയാക്കിയ ശേഷം നെറ്റ് റണ്‍റേറ്റ് മെച്ചെടുത്താനായിരുന്നു ഇന്ത്യയുടെ പ്ലാന്‍. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ കോലി സെഞ്ച്വറി നേടുമോയെന്ന കാര്യവും സംശയമായിരുന്നു. കാരണം രാഹുലില്‍ നിന്നും ലഭിച്ചതു പോലെയൊരു പിന്തുണ ശര്‍ദ്ദുലില്‍ നിന്നും കോലിക്കു ലഭിക്കാനിടയില്ല.

ശര്‍ദ്ദുലിനെ നേരത്തേ ക്രീസിലേക്ക് അയക്കാന്‍ തീരുമാനിച്ച ശേഷം പിന്നീട് എന്തുകൊണ്ടാണ് അതു നടക്കാതെ പോയതെന്നും രോഹിത് ഗില്ലിനോടു വെളിപ്പെടുത്തി. നാലാമത്തെ വിക്കറ്റ് വീണാല്‍ ശര്‍ദ്ദുലിനെ ഇറക്കാനായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. പക്ഷെ അവനോടു നീയാണ് അടുത്തത് എന്ന് പറഞ്ഞ അതേ നിമിഷം തന്നെ ശ്രേയസ് അയ്യര്‍ പുറത്താവുകയായിരുന്നു. ഈ കാരണത്താല്‍ ശര്‍ദ്ദുലിനു പാഡണിയാനും തയ്യാറെടുക്കാനുമൊന്നും മതിയായ സമയവും കിട്ടിയില്ല. ഇതേ തുടര്‍ന്നാണ് രാഹുല്‍ തന്നെ അഞ്ചാമനായി ബാറ്റ് ചെയ്തതെന്നും രോഹിത് വ്യക്തമാക്കി.

ശര്‍ദ്ദുലിന്റെ ബാറ്റിങ് പ്രകടനം കാണാന്‍ സാധിക്കാതെ പോയതില്‍ ആരാധകര്‍ നിരാശരാണെന്നു ഗില്‍ പറഞ്ഞതിനു പിന്നാലെയായിരുന്നു ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്താനുള്ള നീക്കം വേണ്ടെന്നു വച്ചതിന്റെ കാരണം ഹിറ്റ്മാന്‍ തുറന്നു പറഞ്ഞത്. ശര്‍ദ്ദുലിന്റെ ബാറ്റിങ് വൈകാതെ തന്നെ ആരാധകര്‍ക്കു കാണാമെന്നും അവന്‍ വലിയ മല്‍സരങ്ങളിലെ താരമാണെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

KOHLI RAHUL

ബാറ്റിങില്‍ കൂടി ഭേദപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന കാരണത്താലാണ് ആവറേജ് ബൗളറായിട്ടും ശര്‍ദ്ദുലിനെ ലോകകപ്പ് സ്‌ക്വാഡില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയത്. പക്ഷെ ടൂര്‍ണമെന്റില്‍ താരത്തിനു ഇനിയും ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിട്ടില്ല. ഓസ്‌ട്രേലിയക്കെതിരായ ആദ്യ മല്‍സരത്തില്‍ ശര്‍ദ്ദുലിനു പകരം ആര്‍ അശ്വിനെയായിരുന്നു ഇന്ത്യ കളിപ്പിച്ചത്.

എന്നാല്‍ തുടര്‍ന്നുള്ള മൂന്നു കളിയിലും അശ്വിനു പകരം ശര്‍ദ്ദുലിനെ ഇന്ത്യ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ലോവര്‍ ഓര്‍ഡര്‍ ഇനിയും ബാറ്റിങില്‍ പരീക്ഷിക്കപ്പെട്ടില്ല. ഈ കാരണത്താല്‍ തന്നെ രവീന്ദ്ര ജഡേജയടക്കം ലോവര്‍ ഓര്‍ഡറിലെ ആര്‍ക്കും ബാറ്റ് ചെയ്യേണ്ടിയും വന്നിട്ടില്ല.

ബൗളിങില്‍ ശര്‍ദ്ദുലിന് കാര്യമായ ഒരു ഇംപാക്ടും ടൂര്‍ണമെന്റില്‍ സൃഷ്ടിക്കാനായിട്ടില്ലെന്നു കാണാം. മൂന്നു മല്‍സരങ്ങളിലാണ് താരത്തിനു ബൗള്‍ ചെയ്യാന്‍ അവസരം ലഭിച്ചത്. ഇവയില്‍ ആറ് ഇക്കോണി റേറ്റില്‍ രണ്ടു വിക്കറ്റുകള്‍ മാത്രമേ ശര്‍ദ്ദുലിനു വീഴ്ത്താനായിട്ടുള്ളൂ.

Story first published: Saturday, October 21, 2023, 7:29 [IST]
Other articles published on Oct 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+