For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: സെമിയില്‍ രോഹിത്തിനെ വിശ്വസിക്കാം, ബാക്കി നാലും കട്ട ശോകം! കാരണമറിയാം

ലോകകപ്പില്‍ ടീം ഇന്ത്യയുടെ സെമി ഫൈനല്‍ എതിരാളികള്‍ ആരെന്ന സസ്‌പെന്‍സ് അവസാനിച്ചിരിക്കുകയാണ്. തുടര്‍ച്ചയായി രണ്ടാം ലോകകപ്പിലും അപകടകാരികളായ ന്യൂസിലാന്‍ഡിനെയാണ് ഇന്ത്യക്കു എതിരാളികളായി ലഭിച്ചിരിക്കുന്നത്. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ലോകകപ്പിന്റെയും സെമിയില്‍ ഇന്ത്യയും കിവീസും കൊമ്പുകോര്‍ത്തിരുന്നു. അന്നു വിരാട് കോലി നയിച്ച ഇന്ത്യയെ തകര്‍ത്ത് കെയ്ന്‍ വില്ല്യംസണിന്റെ കിവികള്‍ ഫൈനലിലേക്കു മുന്നേറുകയായിരുന്നു.

അന്നത്തെ പരാജയത്തിനു നാലു വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം കാണികള്‍ക്കു മുന്നില്‍ കണക്കുതീര്‍ക്കാനുള്ള അവസരമാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. 15നു മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് സെമി പോരാട്ടം. പക്ഷെ ലോകകപ്പിന്റെ നോക്കൗട്ട് മല്‍സരങ്ങളില്‍ ടോപ്പ് ഫോറിന്റെ പ്രകടനം സെമിയില്‍ ഇന്ത്യയെ ആശങ്കയിലാക്കുന്നുണ്ട്. ഒരാളെ മാത്രമേ ആദ്യ നാലില്‍ ഇന്ത്യക്കു ബാറ്റിങില്‍ വിശ്വസിക്കാന്‍ സാധിക്കുകയുള്ളൂ. അതു ക്യാപ്റ്റന്‍ രോഹിത് ശര്‍മ മാത്രമാണ്.

ROHIT SHARMA

ഏകദിന ലോകകപ്പിന്റെ നോക്കൗട്ടുകളിലെ ബാറ്റിങ് ശരാശരിയെടുത്താല്‍ ടോപ്പ് ഫോറില്‍ രോഹിത്താണ് കേമന്‍. മൂന്നു ഇന്നിങ്‌സുകളില്‍ കളിച്ച ഹിറ്റ്മാന് 57.33 എന്ന മികച്ച ശരാശരിയുണ്ട്. ഇതിഹാസ ബാറ്ററായ വിരാട് കോലി പ്രാഥമിക റൗണ്ട് മല്‍സരങ്ങളില്‍ റണ്‍സ് വാരിക്കൂട്ടുമെങ്കിലും നോക്കൗട്ടില്‍ നനഞ്ഞ പടക്കമാണ്. ആറു ഇന്നിങ്‌സുകളില്‍ ഇതിനകം കളിച്ചിട്ടുള്ള അദ്ദേഹത്തിനു 12.66 എന്ന മോശം ശരാശരിയാണുള്ളത്.

രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയും ഐസിസി റാങ്കിങിലെ പുതിയ നമ്പര്‍ വണ്ണുമായ ശുഭ്മന്‍ ഗില്‍ ഇതുവരെ ലോകകപ്പിന്റെ നോക്കൗട്ട് മല്‍സരങ്ങളില്‍ കളിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കന്നി ലോകകപ്പ് കൂടിയാണ് ഇത്തവണത്തേത്. നാലാം നമ്പറില്‍ തന്റെ സ്ഥാനമുറപ്പിച്ച ശ്രേയസ് അയ്യര്‍ക്കും ഇതു ആദ്യത്തെ ലോകകപ്പാണ്. കെഎല്‍ രാഹുലിന്റെ കാര്യമെടുത്താല്‍ ഒരു നോക്കൗട്ട് മല്‍സരമാണ് അദ്ദേഹം കളിച്ചത്. ഇവയിലെ ശരാശരിയാവട്ടെ ഒന്ന് (1) മാത്രമാണ്.

2011ല്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ ചാംപ്യന്‍മാരായ ലോകകപ്പിലൂടെയായിരുന്നു കോലിയുടെ അരങ്ങേറ്റം. അന്നു ഓസ്‌ട്രേലിയക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ 24 റണ്‍സിനു അദ്ദേഹം പുറത്താവുകയായിരുന്നു.

ചിരവൈരികളായ പാകിസ്താനുമായുള്ള സെമി ഫൈനലിലും കോലി ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കിയില്ല. 21 ബോളില്‍ നിന്നു ഒമ്പത് റണ്‍സെടുക്കാനേ താരത്തിനായുള്ളൂ. പിന്നീട് ശ്രീലങ്കയുമായുള്ള ഫൈനലില്‍ 35 റണ്‍സിനും കോലി പുറത്താവുകയായിരുന്നു.

VIRAT KOHLI

2015ലെ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലും അദ്ദേഹം ഫ്‌ളോപ്പായി. ബംഗ്ലാദേശിനെതിരേ എട്ടു ബോളില്‍ മൂന്നു റണ്‍സ് മാത്രമെടുത്ത് കോലി പുറത്താവുകയായിരുന്നു. അതിനു ശേഷം ഓസ്‌ട്രേലിയയുമായുള്ള സെമി ഫൈനലിലും അദ്ദേഹം വന്നതും പോയതും പെട്ടെന്നായിരുന്നു. ഒരു റണ്‍സ് മാത്രമായിരുന്നു കോലിയുടെ സമ്പാദ്യം. 2019ലെ കഴിഞ്ഞ ലോകകപ്പ് സെമിയിലും അദ്ദേഹം ബാറ്റിങില്‍ ദുരന്തമായി മാറി. വീണ്ടും ഒരു റണ്‍സ് മാത്രമെടുത്ത് കോലി മടങ്ങുകയായിരുന്നു.

അതേസമയം, 2015ലേത് രോഹിത്തിന്റെ കന്നി ലോകകപ്പ് കൂടിയായിരുന്നു. ബംഗ്ലാദേശുമായുള്ള ക്വാര്‍ട്ടറില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഹിറ്റ്മാന്‍ ടീമിന്റെ ഹീറോയായി മാറി. 126 ബോളില്‍ 137 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.

സെമിയില്‍ ഓസ്‌ട്രേലിയക്കെതിരേ 34 റണ്‍സിനും രോഹിത് പുറത്താവുകയായിരുന്നു. 2019ലെ കഴിഞ്ഞ ലോകകപ്പ് സെമിയില്‍ മാത്രമാണ് രോഹിത് തീര്‍ത്തും നിറംമങ്ങിയത്. കിവീസിനെതിരേ ഒരു റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ.

രാഹുല്‍ കളിച്ച ലോകകപ്പിലെ ഏക നോക്കൗട്ട് മല്‍സരം 2019ലെ സെമിയായിരുന്നു. അന്നു രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായിരുന്ന അദ്ദേഹം ഒരു റണ്‍സ് മാത്രമെടുത്ത് ക്രീസ് വിട്ടു. ഈ ലോകകപ്പില്‍ അഞ്ചാം നമ്പറിലാണ് രാഹുല്‍ ഇറങ്ങിയത്.

Story first published: Sunday, November 12, 2023, 12:52 [IST]
Other articles published on Nov 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+