For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: രോഹിത്തിനെപ്പോലെ ലോകത്ത് ആരുമില്ല! സ്‌പെഷ്യലാക്കുന്നത് ഈ കഴിവ്, പുകഴ്ത്തി അക്രം

ലോകകപ്പില്‍ ഉജ്ജ്വല പ്രകടനവുമായി ടീം ഇന്ത്യയെ മുന്നില്‍ നിന്നു നയിക്കുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ വസീം അക്രം. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന അവസാനത്തെ ലീഗ് മല്‍സരത്തില്‍ നെതര്‍ലാന്‍ഡ്‌സിനെതിരേ ഇന്ത്യന്‍ വിജയത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ 160 റണ്‍സിന്റ ഏകപക്ഷീയ വിജയം കൊയ്ത കളിയില്‍ രോഹിത്തടക്കം ബാറ്റിങ് നിരയിലെ ആദ്യത്തെ അഞ്ചു പേരും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയിരുന്നു. ഇവരില്‍ ശ്രേയസ് അയ്യരും (128*) കെഎല്‍ രാഹുലും (102) സെഞ്ച്വറികള്‍ കുറിക്കുകയും ചെയ്തു. പാകിസ്താന്‍ ചാനലായ എ സ്‌പോര്‍ട്‌സിന്റെ ചര്‍ച്ചയില്‍ മുന്‍ താരങ്ങളായ മിസ്ബാഹുല്‍ ഹഖ്, ഷുഐബ് മാലിക്ക്, മോയിന്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം സംസാരിക്കവെയായിരുന്നു രോഹിത്തിനെ അക്രം പ്രശംസ കൊണ്ടു മൂടിയത്.

ROHIT SHARMA

ടൂര്‍ണമെന്റില്‍ ഒരിക്കല്‍ക്കൂടി ഇന്ത്യക്കു തകര്‍പ്പന്‍ തുടക്കം നല്‍കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ശേഷമാണ് രോഹിത് (61) ക്രീസ് വിട്ടത്. 54 ബോളില്‍ എട്ടു ഫോറും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ആദ്യത്തെ 10 ഓവറില്‍ തന്നെ രോഹിത്- ശുഭ്മന്‍ ഗില്‍ ജോടി 91 റണ്‍സ് വാരിക്കൂട്ടിയതായും അപ്പോള്‍ തന്നെ ഗെയിം കഴിഞ്ഞിരുന്നതായും അക്രം വിലയിരുത്തി.

ലോക ക്രിക്കറ്റില്‍ രോഹിത് ശര്‍മയെപ്പോലെയൊരു താരമില്ല. നമ്മള്‍ ചക്രവര്‍ത്തിയായ വിരാട് കോലിയെക്കുറിച്ചും ജോ റൂട്ട്, കെയ്ന്‍ വില്ല്യംസണ്‍, ബാബര്‍ ആസം എന്നിവരെക്കുറിച്ചുമെല്ലാം സംസാരിക്കുന്നു. പക്ഷെ രോഹിത് ഇവരില്‍ നിന്നുമെല്ലാം തീര്‍ത്തും വ്യത്യസ്തനാണെന്നു വസീം അക്രം ചൂണ്ടിക്കാട്ടി.

രോഹിത് കളിക്കുന്നതു കാണുമ്പോള്‍ ബാറ്റിങ് വളരെ എളുപ്പമാണെന്നു നമുക്കു തോന്നും. ഏതു തരത്തിലുള്ള സാഹചര്യമായാലു, എങ്ങനെയുള്ള ബൗളിങ് ആക്രമണമായാലും വിഷയമല്ല. വളരെ അനായാസം രോഹിത് തന്റെ ഷോട്ടുകള്‍ കളിക്കും. മല്‍സരത്തിന്റെ ഗതി തന്നെ മാറ്റുന്നതാണ് അദ്ദേഹത്തിന്റെ ബാറ്റിങ്.

രോഹിത് ക്രീസിലുണ്ടെങ്കില്‍ ആദ്യത്തെ ബോള്‍ മുതല്‍ തന്നെ ബൗളര്‍മാരും എതിര്‍ ടീമും ബാക്ക് ഫൂട്ടിലാവുമെന്നും അക്രം നിരീക്ഷിച്ചു. ഇന്‍സമാമുള്‍ ഹഖിനെപ്പോലെ പേസര്‍മാര്‍ക്കെതിരേ രോഹിത്തിനും ഷോട്ടുകള്‍ കളിക്കാന്‍ ഏറെ സമയം ലഭിക്കുന്നതായും അദ്ദേഹത്തിന്റെ കൈയും കണ്ണുകളും തമ്മിലുള്ള ഏകോപനം വളരെ സ്വാഭാവികമാണെന്നും അക്രം പറയുന്നു.

ROHIT SHARMA

അക്രമിനോടൊപ്പം ചര്‍ച്ചയിലുണ്ടായിരുന്ന പാകിസ്താന്റെ മുന്‍ നായകന്‍ കൂടിയായ മാലിക്കും രോഹിത്തിനെ പ്രശംസിച്ചു. എതിര്‍ ടീമില്‍ അഞ്ചു ബൗളര്‍മാരുണ്ടെങ്കില്‍ അവരെയെല്ലാം ഒരുപോലെ തല്ലിപ്പരുവമാക്കുന്ന ബാറ്ററാണ് രോഹിത്. പക്ഷെ വസീം ഭായ് (അക്രം) പറഞ്ഞ മറ്റു ബാറ്റര്‍മാര്‍ (വിരാട് കോലി, ജോ റൂട്ട്, കെയ്ന്‍ വില്ല്യംസണ്‍, ബാബര്‍ ആസം) അങ്ങനെയല്ല.

അവര്‍ അഞ്ചു ബൗളര്‍മാരെയും ഒരുപോലെ പ്രഹരിക്കില്ല. ചില സമയങ്ങളില്‍ അവര്‍ പാര്‍ട്ട്‌ടൈം ബൗളര്‍മാര്‍ക്കു വേണ്ടി കാത്തിരിക്കാറുണ്ട്. പക്ഷെ രോഹിത് അങ്ങനെയല്ലെന്നും മാലിക് അഭിപ്രായപ്പെട്ടു.

കരിയറിലെ അവസാനത്തെ ലോകകപ്പ് കളിച്ചുകൊണ്ടിരിക്കുന്ന രോഹിത് അതിശയിപ്പിക്കുന്ന ബാറ്റിങ് പ്രകടനമാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 55.88 ശരാശരിയില്‍ 121.49 സ്‌ട്രൈക്ക് റേറ്റില്‍ 503 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു കഴിഞ്ഞു.

ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളുമടക്കമാണിത്. തുടര്‍ച്ചയായി രണ്ടാമത്തെ ലോകകപ്പിലാണ് 500ന് മുകളില്‍ റണ്‍സ് ഹിറ്റ്മാന്‍ വാരിക്കൂട്ടിയത്. ഈ നേട്ടം കൈവരിച്ച ലോകത്തിലെ ആദ്യത്തെ താരം കൂടിയാണ് അദ്ദേഹം.

Story first published: Monday, November 13, 2023, 11:21 [IST]
Other articles published on Nov 13, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+