ലോകകപ്പില്‍ പാകിസ്താനുമായുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ മറ്റൊരു ക്യാപ്റ്റനുമില്ലാത്ത മോശം റെക്കോര്‍ഡിന് അവകാശിയായിരിക്കുകയാണ് രോഹിത് ശര്‍മ. പാക് ടീമിന്റെ ടോപ്പ് ഫോര്‍ ബാറ്റര്‍മാര്‍ കളിയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയതോടെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ മറ്റൊരു നായകനുമില്ലാത്ത മോശം റെക്കോര്‍ഡ് ഹിറ്റ്മാനെ തേടിയെത്തിയത്.
ഈ മല്‍സരത്തില്‍ പാകിസ്താന്‍ ബാറ്റിങ് ലൈനപ്പിലെ ആദ്യത്തെ നാലു പേരും 20നു മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്താണ് ക്രീസ് വിട്ടത്. ഇതാണ് ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിനു വലിയ ക്ഷീണമായി മാറിയത്. ഏകദിന ലോകകപ്പിന്റെ ചരിത്രമെടുത്താല്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നേരത്തേ നടന്ന ഏഴു മല്‍സരങ്ങളിലും ഇതു സംഭവിച്ചിട്ടില്ല.

മുമ്പൊരിക്കലും ഇന്ത്യക്കെതിരേ പാകിസ്താന്റെ ടോപ്പ് ത്രീയിലെ എല്ലാവരും 20ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടില്ല. എന്നാല്‍ ഈ കളിയില്‍ ആദ്യത്തെ നാലു പേര്‍ക്കും ഇതു സാധിച്ചിരിക്കുകയാണ്. അബ്ദുള്ള ഷഫീഖ് (20), ഇമാമുള്‍ ഹഖ് (36), ക്യാപ്റ്റന്‍ ബാബര്‍ ആസം (50), മുഹമ്മദ് റിസ്വാന്‍ (49) എന്നിങ്ങനെയാണ് പാകിസ്താന്റെ ടോപ്പ് ഫോറിലുളളവരുടെ സ്‌കോറുകള്‍.
പാകിസ്താന് ബാറ്റിങ് തകര്‍ച്ച
ഇന്ത്യക്കെതിരേ ഒരു ഘട്ടത്തില്‍ ശക്തമായ നിലയിലായിരുന്ന പാകിസ്താനു വലിയ ബാറ്റിങ് തകര്‍ച്ച നേരിട്ടിരിക്കുകയാണ്. 37 ഓവറുകള്‍ കഴിയുമ്പോള്‍ അവര്‍ ഏഴു വിക്കറ്റിനു 174 റണ്‍സെന്ന നിലയിലാണ്. രണ്ടു വിക്കറ്റിനു 154 റണ്‍സെന്ന സ്‌കോറില്‍ നിന്നാണ് പാക് പട ഇത്രയും പരിതാപകമായ അവസ്ഥയിലേക്കു വീണിരിക്കുന്നത്.
രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ ചേര്‍ന്നാണ് പാക് നിരയില്‍ വന്‍ നാശം വിതച്ചത്. ഹാര്‍ദിക് പാണ്ഡ്യക്കു ഒരു വിക്കറ്റും ലഭിച്ചു. ആദ്യ വിക്കറ്റില്‍ ഷഫീഖ്- ഇമാം ജോടി 40 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ ഷഫീഖിനെ പുറത്താക്കി സിറാജ് ആദ്യബ്രേക്ക്ത്രൂ നല്‍കി. രണ്ടാം വിക്കറ്റില്‍ ഇമാം- ബാബര്‍ ജോടി 33 റണ്‍സാണ് നേടിയത്. എന്നാല്‍ ഇമാമിനെ ഹാര്‍ദിക് വീഴ്ത്തി.

തുടര്‍ന്നായിരുന്നു പാക് ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് കണ്ടത്. 83 റണ്‍സുമായി ബാബര്‍- റിസ്വാന്‍ സഖ്യം പാകിസ്താനെ ശക്തമായ നിലയിലെത്തിച്ചു. 300ന് മുകളില്‍ റണ്‍സ് നേടുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ബാബറിന്റെ പുറത്താവല്‍ കളിയിലെ ടേണിങ് പോയിന്റായി മാറി. സിറാജാണ് ബാബറിനെ ബൗള്‍ഡാക്കിയത്. പിന്നാലെ സൗദ് ഷക്കീല്‍, ഇഫ്തിഖാര്‍ അഹമ്മദ് എന്നിവരെ ഒരേ ഓവറില്‍ കുല്‍ദീപ് പുറത്താക്കിയതോടെ പാകിസ്താന്‍ അഞ്ചു വിക്കറ്റിനു 166 റണ്‍സിലേക്കു വീണു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
പാകിസ്താന്‍- അബ്ദുള്ള ഷഫീഖ്, ഇമാമുള്‍ ഹഖ്, ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), സൗത് ഷക്കീല്‍, ഇഫ്തിഖാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഹസന്‍ അലി, ഷഹീന്‍ അഫ്രീഡി, ഹാരിസ് റൗഫ്.