For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഇതു ചരിത്രം, ലോകകപ്പിലെ കിങ് രോഹിത് തന്നെ! ഈ നേട്ടം ആര്‍ക്കുമില്ല

ബെംഗളൂരു: ലോകകപ്പില്‍ നെതര്‍ലാന്‍ഡ്‌സുമായുള്ള മല്‍സരത്തില്‍ അവിശ്വസനീയ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. മുന്‍ മല്‍സരങ്ങളിലേതു പോലെ തന്നെ തുടക്കം മുതല്‍ ആഞ്ഞടിച്ച ഹിറ്റ്മാന്‍ ആരാധകരെ ആവേശം കൊളളിക്കുന്ന ഇന്നിങ്‌സ് കളിച്ചാണ് ക്രീസ് വിട്ടത്. 61 റണ്‍സാണ് രോഹിത് നേടിയത്. 54 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ എട്ടു ഫോറും ഒരു സിക്‌സറുമുണ്ടായിരുന്നു. ഈ പ്രകടനത്തോടെ ലോകകപ്പില്‍ 500 റണ്‍സും രോഹിത് പൂര്‍ത്തിയാക്കി.

ഇതോടെയാണ് ലോകകപ്പ് ചരിത്രത്തില്‍ മറ്റൊരു താരത്തിനുമില്ലാത്ത റെക്കോര്‍ഡ് ഹിറ്റ്മാനെ തേടിയെത്തിയത്. തുടര്‍ച്ചയായി രണ്ടു ലോകകപ്പുകളില്‍ 500നു മുകളില്‍ റണ്‍സ് വാരിക്കൂട്ടിയ ആദ്യത്തെ താരമായി രോഹിത് മാറുകയായിരുന്നു. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ടൂര്‍ണമന്റിലെ റണ്‍വേട്ടക്കാരന്‍ കൂടിയായിരുന്നു അദ്ദേഹം. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും ഹിറ്റ്മാന്റെ സമ്പാദ്യം 648 റണ്‍സായിരുന്നു. അഞ്ചു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയുമടക്കമായിരുന്നു ഇത്.

ROHIT SHARMA

ലോകകപ്പില്‍ ഒന്നിലേറെ തവണ 500ന് മുകളില്‍ റണ്‍സ് ചെയ്ത ഒരു താരം മാത്രമേ മുമ്പുണ്ടായിരുന്നുള്ളൂ. അതു ഇന്ത്യയുടെ മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു. 1996ലെ ലോകകപ്പിലാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ആദ്യമായി 'അഞ്ഞൂറാനായി' മാറിയത്. അതിനു ശേഷം 2003ലെ ലോകകപ്പിലും 500ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടാന്‍ സച്ചിനായിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനല്‍ വരെയെത്തുകയും ചെയ്തു.

ലോകകപ്പിന്റെ ഒരു എഡിഷനില്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത ക്യാപ്റ്റന്മാരില്‍ അഞ്ചാമതും എത്തിയിരിക്കുകയാണ് രോഹിത്. 503 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. വെറും നാലു റണ്‍സിന്റെ ലീഡുമായി ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് തൊട്ടുമുന്നില്‍.

ന്യൂസിലാന്‍ഡുമായുള്ള സെമി ഫൈനലില്‍ അദ്ദേഹത്തെ പിന്തള്ളി ഹിറ്റ്മാന്‍ നാലാംസ്ഥാനത്തേക്കു കയറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ ലിസ്റ്റില്‍ ആദ്യത്തെ മൂന്നു സ്ഥാനങ്ങളില്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍, ശ്രീലങ്കയുടെ മുന്‍ നായകന്‍ മഹേല ജയവര്‍ധനെ, ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ് എന്നിവരാണ്.

കഴിഞ്ഞ ലോകകപ്പില്‍ 578 റണ്‍സ് അടിച്ചെടുത്താണ് വില്ല്യംസണ്‍ തലപ്പത്തുള്ളത്. ടൂര്‍ണമെന്റില്‍ ടീമിനെ ഫൈനല്‍ വരെയെത്തിക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് വലുതായിരുന്നു. 2007ലെ ലോകകപ്പില്‍ ജയവര്‍ധനെ 548 റണ്‍സും ഇതേ ലോകകപ്പില്‍ തന്നെ പോണ്ടിങ് 539ഉം റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു.

ഇവരെയെല്ലാം പിന്തള്ളി രോഹിത് ഇത്തവണ ചരിത്രം കുറിക്കുമോയെന്നാണ് ഇനി അറിയാനുളളത്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 55.88 ശരാശരിയില്‍ 121.49 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് ഹിറ്റ്മാന്‍ 503 റണ്‍സ നേടിയിരിക്കുന്നത്. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

നെതര്‍ലാന്‍ഡ്‌സുമായുള്ള മല്‍സരത്തില്‍ കൂറ്റന്‍ സ്‌കോറിലേക്കു കുതിക്കുകയാണ് ഇന്ത്യ. 41 ഓവറുകള്‍ കഴിയുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സെന്ന ശക്തമായ നിലയിലാണ്. 75 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍ക്കൊപ്പം 47 റണ്‍സുമായി കെഎല്‍ രാഹുലാണ് ക്രീസിലുള്ളത്. 74 ബോളില്‍ 96 റണ്‍സ് ഇരുവരും ടീം സ്‌കോറിലേക്കു ഇതിനകം ചേര്‍ത്തുകഴിഞ്ഞു.

ഇന്ത്യന്‍ നിരയില്‍ പുറത്തായ മൂന്നു പേരും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയെന്നതാണ് ശ്രദ്ധേയമായ കാര്യം. രോഹിത്തിനെക്കൂടാതെ (61) ശുഭ്മന്‍ ഗില്‍ (51), വിരാട് കോലി (51) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്.

Story first published: Sunday, November 12, 2023, 17:12 [IST]
Other articles published on Nov 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+