For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഹിറ്റ്മാന്‍ ഇനി 6 മാന്‍! ആദ്യ ഇന്ത്യന്‍ താരം, ഇനി നോട്ടം എബിഡിയുടെ ലോക റെക്കോര്‍ഡ്

ഈ ലോകകപ്പില്‍ ബാറ്റിങ് റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കുന്നത് തുടരുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ന്യൂസിലാന്‍ഡുമായുള്ള സൂപ്പര്‍ പോരാട്ടത്തിലും ചില റെക്കോര്‍ഡുകള്‍ ഹിറ്റ്മാന്‍ തകര്‍ത്തിരിക്കുകയാണ്. സിക്‌സറുകളുടെ കാര്യത്തിലാണ് അദ്ദേഹം വമ്പന്‍ നേട്ടത്തിന് അവകാശിയായിരിക്കുന്നത്. മല്‍സരത്തില്‍ 40 ബോളില്‍ 46 റണ്‍സ് അടിച്ചെടുത്താണ് രോഹിത് പുറത്തായത്. നാലു വീതം ഫോറും സിക്‌സറുമടക്കമായിരുന്നു ഇത്.

ഈ മല്‍സരത്തില്‍ നേടിയ നാലു സിക്‌സറുകളോടെയാണ് ഹിറ്റ്മാന്‍ ഒരു വമ്പന്‍ റെക്കോര്‍ഡിന് അവകാശിയായത്. ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 50 സിക്‌സറുകള്‍ പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യന്‍ താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡാണ് ഹിറ്റ്മാന്‍ കുറിച്ചത്. 46 സിക്‌സറുകളെന്ന സ്വന്തം പേരില്‍ തന്നെയുള്ള റെക്കോര്‍ഡ് ഹിറ്റ്മാന്‍ തിരുത്തുകയായിരുന്നു. 2017ലായിരുന്നു അദ്ദേഹം 46 സിക്‌സറുകളുമായി ഓള്‍ ടൈം റെക്കോര്‍ഡിന് അര്‍ഹനായത്. 2018ല്‍ 39ഉം 2019ല്‍ 36ഉം സിക്‌സറുകള്‍ രോഹിത് നേടിയിരുന്നു.

ROHIT SHARMA

ഇന്നത്തെ മല്‍സരത്തില്‍ ഇറങ്ങുമ്പോള്‍ 50 സിക്‌സറുകളെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കാന്‍ വെറുമൊരു സിക്‌സര്‍ മാത്രമേ രോഹിത്തിനു വേണ്ടിയിരുന്നുള്ളൂ. രണ്ടാം ഓവറില്‍ പേസര്‍ മാറ്റ് ഹെന്‍ട്രിക്കെതിരേ അദ്ദേഹം അതു നേടിയെടുക്കുകയും ചെയ്തു. ക്രീസിനു പുറത്തേക്കു ചാടിയിറങ്ങിയാണ് കൗ കോര്‍ണറിനു മുകളിലൂടെ ഹിറ്റ്മാന്‍ സിക്‌സര്‍ പറത്തിയത്. അതിനു ശേഷം മനോഹരമായ മൂന്നു സിക്‌സറുകള്‍ കൂടി അദ്ദേഹം കുറിച്ചു.

അഞ്ചാം ഓവറിലെ നാലാമത്തെ ബോളില്‍ ട്രെന്റ് ബോള്‍ട്ടിനെതിരേയായിരുന്നു രോഹിത്തിന്റെ രണ്ടാമത്തെ സിക്‌സര്‍. ബോള്‍ട്ടിന്റെ തലയ്ക്കു മുകളിലൂടെയായിരുന്നു വെടിച്ചില്ല് കണക്കെയുളള അദ്ദേഹത്തിന്റെ അഗ്രസീവ് ഷോട്ട്. രോഹിത്തിന്റെ മൂന്നാം സിക്‌സര്‍ 10ാം ഓവറിലായിരുന്നു. ഹെന്‍ട്രിയാണ് ഇന്ത്യന്‍ നായകനില്‍ നിന്നും തല്ലുവാങ്ങിയത്.

ഓവറിലെ അഞ്ചാമത്തെ ബോള്‍ ക്രീസിനു പുറത്തേക്കിറങ്ങി ലോങ് ഓഫിനു മുകളിലൂടെ രോഹിത് സിക്‌സറിലെത്തിച്ചു. അടുത്ത ഓവറില്‍ ഹിറ്റ്മാന്റെ നാലാമത്തെ സിക്‌സര്‍ പിറന്നു. സ്പിന്നര്‍ മിച്ചെല്‍ സാന്റ്‌നര്‍ക്കെതിരേയായിരുന്നു ഇത്. സ്വീപ്പ് ഷോട്ടിലൂടെയായിരുന്നു അദ്ദേഹം ബോളിനെ അതിര്‍ത്തി കടത്തിയത്.

ROHIT SHARMA

ഇന്നത്തെ കളിയില്‍ നേടിയ നാലു സിക്‌സറുകളോടെ ഈ കലണ്ടര്‍ വര്‍ഷം ഏകദിനത്തില്‍ രോഹിത്തിന്റെ സിക്‌സര്‍ സമ്പാദ്യം 53ല്‍ എത്തിയിരിക്കുകയാണ്. ഈ ലോകകപ്പില്‍ തന്നെ അദ്ദേഹം പുതിയ ലോക റെക്കോര്‍ഡിനും അവകാശിയായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓള്‍ടൈം റെക്കോര്‍ഡ് ലിസ്റ്റില്‍ രോഹിത് മൂന്നാംസ്ഥാനത്തുണ്ട്. സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്, വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം ക്രിസ് ഗെയ്ല്‍ എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളത്.

58 സിക്‌സറുകളോടെയാണ് എബിഡി തലപ്പത്തു നില്‍ക്കുന്നത്. 2015ലായിരുന്നു അദ്ദേഹത്തിന്റെ ചരിത്രനേട്ടം. ഇതു പഴങ്കഥയാക്കാന്‍ ഹിറ്റ്മാന് ഇനി വെറും ആറു സിക്‌സറുകള്‍ കൂടി മതി. ലോകകപ്പിലെ വരാനിരിക്കുന്ന മല്‍സരങ്ങളില്‍ അദ്ദേഹം തീര്‍ച്ചയായും എബിഡിയെ കടത്തിവെട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിലെ ഫോമില്‍ രോഹിത്തിനു ഇതു അസാധ്യമായ കാര്യവുമല്ല.

എബിഡി കഴിഞ്ഞാല്‍ 56 സിക്‌സറുകളുമായാണ് ഓള്‍ടൈം ലിസ്റ്റില്‍ ഗെയ്ല്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. 2019ലായുന്നു വിന്‍ഡീസിനായി അദ്ദേഹം ഇത്രയും സിക്‌സറുകളടിച്ചത്. ഈ ലോകകപ്പിനിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സറുകളെന്ന ഗെയ്‌ലിന്റെ ലോക റെക്കോര്‍ഡ് രോഹിത് തകര്‍ത്തിരുന്നു. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ സിക്‌സറുകളെന്ന അദ്ദേഹത്തിന്റെ മറ്റൊരു റെക്കോര്‍ഡാണ് ഇനി ഇന്ത്യന്‍ നായകന്‍ ലക്ഷ്യമിടുന്നത്.

Story first published: Sunday, October 22, 2023, 20:44 [IST]
Other articles published on Oct 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+