For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: സോറി സച്ചിന്‍, ഇനി രോഹിത്താണ് കിങ്! റെക്കോര്‍ഡ് പഴങ്കഥ, കോലിക്ക് വെറും മൂന്നെണ്ണം

ലോകകപ്പില്‍ ബദ്ധവൈരികളായ പാകിസ്താനെതിരേയുള്ള സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യക്കു വേണ്ടി കസറിയതോടെ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഇന്ത്യ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയം കൊയ്ത മല്‍സരത്തില്‍ ഹിറ്റ്മാന്‍ 86 റണ്‍സെടുത്തു പുറത്താവുകായിരുന്നു. തുടരെ രണ്ടാമത്തെ കളിയിലും രോഹിത് സെഞ്ച്വറി കുറിക്കുമെന്നു ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും 14 റണ്‍സ് മാത്രമകലെ വീഴുകയായിരുന്നു.

വെറും 63 ബോള്‍ മാത്രമേ 86 റണ്‍സിലെത്താന്‍ ഹിറ്റ്മാനു വേണ്ടി വന്നുള്ളൂ. ആറു വീതം ഫോറും സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഈ കളിയിലെ പ്രകടനം ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഓള്‍ടൈം റെക്കോര്‍ഡ് തകര്‍ക്കാന്‍ രോഹിത്തിനെ സഹായിച്ചിരിക്കുകയാണ്. ലോകകപ്പില്‍ റണ്‍ചേസില്‍ ഏറ്റവുമധികം ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയ ഇന്ത്യന്‍ താരമെന്ന സച്ചിന്റെ റെക്കാര്‍ഡാണ് തിരുത്തപ്പെട്ടത്.

ROHIT SHARMA

ആറു ഫിഫ്റ്റി പ്ലസ് സ്‌കോറുകളായിരുന്നു സച്ചിന്റെ പേരിലുണ്ടായിരുന്നത്. എന്നാല്‍ ഈ കളിയില്‍ ഏഴാമത്തെ ഫിഫ്റ്റി പ്ലസ് നേടിയ രോഹിത് റണ്‍ചേസിലെ പുതിയ കിങായി മാറി. രോഹിത്തും സച്ചിനും കഴിഞ്ഞാല്‍ ലിസ്റ്റിലെ മറ്റുള്ളവര്‍ യുവരാജ് സിങ് (അഞ്ച്), എംഎസ് ധോണി (നാല്), വിരാട് കോലി (മൂന്ന്), സുനില്‍ ഗവാസ്‌കര്‍ (മൂന്ന്) എന്നിവരാണ്.

സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസിന്റെ വമ്പന്‍ റെക്കോര്‍ഡിനൊപ്പവും രോഹിത് എത്തിയിട്ടുണ്ട്. ഏകദിന ക്രിക്കറ്റില്‍ റണ്‍ചേസില്‍ കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയ മൂന്നാമത്തെ താരമെന്ന കാലിസിന്റെ നേട്ടത്തിനൊപ്പമാണ് അദ്ദേഹമെത്തിയത്. റണ്‍ചേസില്‍ ഇരുവരും 50 വീതം ഫിഫ്റ്റികളാണ് നേടിയിരിക്കുന്നത്.

ഈ ലിസ്റ്റിലെ ആദ്യത്തെ രണ്ടു പേരും ഇന്ത്യക്കാരാണ്. 69 ഫിഫ്റ്റി പ്ലസ് സ്‌കോറുകളുമായി മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ് ലോകറെക്കോര്‍ഡ്. രണ്ടാസ്ഥാനത്തു ആധുനിക ക്രിക്കറ്റിലെ ഇതിഹാസവും മുന്‍ നായകനുമായ വിരാട് കോലിയുമാണ്. 65 ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ് കോലി നേടിയിരിക്കുന്നത്.

ROHIT SHARMA

എന്നാല്‍ ഏകദിന ലോകപ്പില്‍ റണ്‍ചേസിലെ രാജാവ് രോഹിത് ശര്‍മ തന്നെയാണ്. പാകിസ്താനെതിരായ 80 പ്ലസ് സ്‌കോറോടെ അദ്ദേഹം വീണ്ടും ഒന്നാംസ്ഥാനം ഭദ്രമാക്കുകയും ചെയ്തിരിക്കുകയുമാണ്. ലോകകപ്പില്‍ റണ്‍ചേസിലെ ഹിറ്റ്മാന്റെ സമ്പാദ്യം 586 റണ്‍സാണ്.

രണ്ടാംസ്ഥാനം ഓസ്‌ട്രേലിയയുടെ മുന്‍ ബാറ്റിങ് ഇതിഹാസവും ക്യാപ്റ്റനുമായ റിക്കി പോണ്ടിങിനാണ്. 519 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ന്യൂസിലാന്‍ഡിന്റെ മുന്‍ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ 504 റണ്‍സുമായി മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു.

മറ്റാര്‍ക്കും റണ്‍ചേസില്‍ 500ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാനായിട്ടില്ല. ഈ ലിസ്റ്റില്‍ നാലു മുതല്‍ ആറു വരെ സ്ഥാനങ്ങളില്‍ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പറും ഇതിഹാസ ബാറ്ററുമായ ആദം ഗില്‍ക്രിസ്റ്റ് (498), ന്യൂസിലാന്‍ഡിന്റെ മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ സ്റ്റീഫന്‍ ഫ്‌ളെമിങ് (468), വിരാട് കോലി (461) എന്നിവരാണ്.

Story first published: Saturday, October 14, 2023, 21:20 [IST]
Other articles published on Oct 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+