സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ വമ്പന്‍ ജയം കൊയ്ത ലോകകപ്പ് പോരാട്ടത്തിനിടെയുള്ള ഒരു സംഭവമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. സൗത്താഫ്രിക്കയുടെ ഇന്നിങ്‌സിനിടെ ടീമംഗമായ രവീന്ദ്ര ജഡേജയെ അപമാനിക്കുന്ന തരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പെരുമാറിയതാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരിക്കുകയാണ്. ജഡേജയുടെ അഭിപ്രായത്തിനു പുല്ലുവിലയാണെന്ന തരത്തില്‍ പുച്ഛത്തോടെയാണ് രോഹിത് പെരുമാറിയതെന്നു വീഡിയോയില്‍ വ്യക്തമായി കാണാം.
കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ സൗത്താഫ്രിക്ക 327 റണ്‍സ് പിന്തുടരവെ 13ാം ഓവറിലായിരുന്നു സംഭവം. സൗത്താഫ്രിക്ക അപ്പോള്‍ മൂന്നു വിക്കറ്റിനു 37 റണ്‍സെന്ന നിലയില്‍ പതറുകയായിരുന്നു. റാസ്സി വാന്‍ഡര്‍ഡ്യുസെനും ഹെന്‍ട്രിച്ച് ക്ലാസെനുമായിരുന്നു ക്രീസില്‍. ജഡേജയ്ക്കു ഇതു കളിയില മൂന്നാമത്തെ ഓവറായിരുന്നു. ആദ്യ രണ്ടോവറില്‍ അദ്ദേഹം ഏഴു റണ്‍സിനു ഒരു വിക്കറ്റെടുത്തിരുന്നു.

Screenshot
ജഡേജയെറിഞ്ഞ 13ാം ഓവറിലെ ആദ്യത്തെ ബോള്‍ നേരിട്ടത് വാന്‍ഡര്‍ ഡ്യുസെനാണ്. ആദ്യ ബോളില്‍ അദ്ദേഹം സിംഗിളെടുത്തു. അടുത്ത ബോളില്‍ ക്ലാസെനും സിംഗിള്‍ നേടി. അടുത്ത ബോളില്‍ ഡ്യുസെനും സിംഗിളെടുത്തു. അഞ്ചാമത്തെ ബോളില്‍ സ്വീപ്പിനായിരുന്നു ക്ലാസെന്‍ ശ്രമിച്ചത്. പക്ഷെ ബോള്‍ നേരെ ലെഗ്സ്റ്റംപ് ഏരിയയില്‍ പാഡില്‍ പതിക്കുകയായിരുന്നു. പിന്നാലെ വിക്കറ്റിനു വേണ്ടി ജഡേജയുടെ ശക്തമായ അപ്പീല്‍. പക്ഷെ അംപയര്‍ ഇതു തള്ളുകയായിരുന്നു.
റിവ്യു എടുക്കാന്‍ ആവശ്യപ്പെടവെ ജഡേജയെ രോഹിത് അപമാനിക്കുന്ന വീഡിയോ
എന്നാല്‍ അതു ഔട്ട് തന്നെയാണെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ജഡേജ. റിവ്യു എടുക്കണമെന്നു അദ്ദേഹം ആവശ്യപ്പെടവെ രോഹിത്തും അരികിലേക്കു വന്നു. ജഡേജയാവട്ടെ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന്റെ അരിലേക്കു വന്ന് അഭിപ്രായം ചോദിക്കുകയായിരുന്നു. ലൈനില്‍ തന്നെയാണ് ബോളെന്നും അദ്ദേഹം ആംഗ്യവും കാണിക്കുന്നുണ്ടായിരുന്നു.
പക്ഷെ രാഹുലിന് ഇതേക്കുറിച്ച് അത്ര ഉറപ്പില്ലായിരുന്നു. ജഡ്ഡുവിനോടു അദ്ദേഹം ഇതു പറയവെ ഇരുവര്‍ക്കും നടുവില്‍ നിന്ന രോഹിത്തിനും ആശയക്കുഴപ്പമായി. ഔട്ടാണെന്നു ജഡേജ ആവര്‍ത്തിക്കുകയും രാഹുലിനെ ഇതു ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്തു.
ഇതിനിടെയായിരുന്നു പുച്ഛത്തോടെ ജഡ്ഡുവിന്റെ അഭിപ്രായം രോഹിത് തള്ളിയത്. കൈ കൊണ്ട് ആംഗ്യം കാണിച്ച് അദ്ദേഹം എന്തോ പറയുന്നതും കാണാം. രോഹിത്തിന്റെ ഈ പുച്ഛം കണ്ടതോടെ ജഡേജയുടെ മുഖം വിളറുകയും അദ്ദേഹം തിരിഞ്ഞു നില്‍ക്കുകയും ചെയ്തു. ജഡ്ഡു പോകാന്‍ ശ്രമിക്കവെ തികച്ചും അപ്രതീക്ഷിതമായി രോഹിത് റിവ്യു എടുക്കുകയായിരുന്നു.

ജഡേജ തന്നെയായിരുന്നു ശരിയെന്നു റീപ്ലേയില്‍ വ്യക്തമായി. പിച്ച് ചെയ്ത ശേഷം ലെഗ്സ്റ്റംപില്‍ അതു പതിക്കുമെന്നു ബോള്‍ ട്രാക്കിങില്‍ വ്യക്തമായതോടെ തേര്‍ഡ് അംപയര്‍ ഔട്ടും വിധിക്കുകയായിരുന്നു. വലിയ ആഹ്ലാദത്തോടെയായിരുന്നു ജഡേജയും ഇന്ത്യന്‍ താങ്ങളും ഇതിനോടു പ്രതികരിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായം തള്ളി രോഹിത് റിവ്യു എടുക്കാതിരുന്നെങ്കില്‍ അപകടകാരിയായ ക്സാസെന്‍റെ വിക്കറ്റ് ഇന്ത്യക്കു നഷ്ടമാവുമായിരുന്നു.
ഇന്ത്യ 243 റണ്‍സിന്റെ വമ്പന്‍ ജയം കൊയ്ത മല്‍സരത്തില്‍ മാജിക്കല്‍ ബൗളിങ് പ്രകടനമായിരുന്നു ജഡേജ കാഴ്ചവച്ചത്. ഫൈഫറുമായി ഈഡന്‍ ഗാര്‍ഡന്‍സില്‍ ജഡ്ഡു അഴിഞ്ഞാടിയപ്പോള്‍ 327 റണ്‍സ് പിന്തുടര്‍ന്ന സൗത്താഫ്രിക്ക 27.1 ഓവറില്‍ വെറും 83 റണ്‍സിനു പുറത്തായി. മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനു ശേഷം ലോകകപ്പില്‍ അഞ്ചു വിക്കറ്റ് നേട്ടം കൊയ്ത രണ്ടാമത്തെ ഇന്ത്യന്‍ സ്പിന്നര്‍ കൂടിയാണ് ജഡേജ.