For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: അരങ്ങേറാത്ത താരങ്ങള്‍, പക്ഷെ ഈ 3 പേരെ ഇന്ത്യ ടീമിലെടുക്കണം! കാരണമുണ്ട്

മുംബൈ: ഏകദിന ലോകകപ്പിന്റെ ഔദ്യോഗിക ഷെഡ്യൂള്‍ പുറത്തുവന്നിരിക്കുകയാണ്. ഇനി പടയൊരുക്കത്തിന്റെ നാളുകള്‍. 2011ന് ശേഷം ഇന്ത്യയിലേക്ക് ലോകകപ്പ് വിരുന്നെത്തുമ്പോള്‍ വീണ്ടുമൊരു അതുല്യ നിമിഷം സമ്മാനിക്കാന്‍ ഇന്നത്തെ ഇന്ത്യന്‍ ടീമിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. കരുത്തരായ ഓസ്‌ട്രേലിയക്കെതിരേ ചെന്നൈയിലാണ് ഇന്ത്യയുടെ ആദ്യ അങ്കം. പാകിസ്താനെ ഒക്ടോബര്‍ 15ന് അഹമ്മദാബാദിലാണ് ഇന്ത്യ നേരിടുന്നത്.

ഒക്ടോബര്‍ 5നാണ് ലോകകപ്പ് ആരംഭിക്കുന്നത്. 2013ന് ശേഷം ഐസിസി കിരീടം നേടാനാവാത്ത ഇന്ത്യക്ക് ഇത്തവണ എന്ത് വിലകൊടുത്തും ലോകകപ്പ് നേടേണ്ടതായുണ്ട്. പക്ഷെ കാര്യങ്ങള്‍ എളുപ്പമല്ലെന്ന് തന്നെ പറയാം. ആതിഥേയരാണെന്ന മുന്‍തൂക്കമുണ്ടെങ്കിലും ഇന്ത്യക്ക് മുന്നില്‍ നിരവധി വെല്ലുവിളികളുണ്ട്. പ്രധാന വില്ലന്‍ പരിക്കാണ്. ജസ്പ്രീത് ബുംറ, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവര്‍ പരിക്കിന്റെ പിടിയിലാണ്.

ഇവര്‍ നാലുപേരും ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ സീറ്റുറപ്പുള്ള നിര്‍ണ്ണായക താരങ്ങളാണ്. പക്ഷെ ഇവര്‍ ലോകകപ്പ് കളിക്കുമെന്ന് ഉറപ്പുപറയാനാവാത്ത അവസ്ഥയാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ടീം കരുത്തിനെ അതിശക്തമെന്ന് പറയാനാവില്ല. രാഹുലും ശ്രേയസും റിഷഭും കളിക്കാത്ത പക്ഷം ഇന്ത്യയുടെ മധ്യനിരയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക പ്രയാസമായിരിക്കും.

പരിക്ക് മുന്നില്‍ക്കണ്ട് ലോകകപ്പിനായി കൂടുതല്‍ താരങ്ങളെ ഇന്ത്യ സജ്ജമാക്കേണ്ടതായുണ്ട്. അങ്ങനെ വരുമ്പോള്‍ നിലവില്‍ പരിഗണിക്കപ്പെടുന്ന താരങ്ങളെക്കൂടാതെ ചില അരങ്ങേറാത്ത താരങ്ങളെക്കൂടി ബാക്കപ്പായി ഇന്ത്യ വളര്‍ത്തണം. ഇത്തരത്തില്‍ പിന്തുണക്കപ്പെടേണ്ട മൂന്നുപേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം റിങ്കു സിങ്ങാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം തുടര്‍ച്ചയായി മികവുകാട്ടുന്ന താരമാണ് റിങ്കു.

tilak varma

കൂടാതെ ആഭ്യന്തര ക്രിക്കറ്റിലും തരക്കേടില്ലാതെ കളിക്കുന്നു. സമ്മര്‍ദ്ദ ഘട്ടത്തില്‍ നന്നായി ബാറ്റുചെയ്യാന്‍ കഴിവുണ്ടെന്നതാണ് റിങ്കുവിന്റെ സവിശേഷത. പവര്‍ഫുള്‍ ഷോട്ടുകള്‍ കളിക്കാന്‍ കഴിവുള്ള താരം ഫിനിഷറെന്ന നിലയില്‍ നിലവിലെ ഏറ്റവും മിടുക്കനാണ്. റിങ്കുവിനെ ഇതുവരെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കാത്തതിനാല്‍ ലോകകപ്പിലേക്ക് നേരിട്ട് വിളി നല്‍കുക പ്രയാസമാണ്. എന്നാല്‍ ബാക്കപ്പ് താരങ്ങളുടെ പട്ടികയില്‍ റിങ്കുവേണം.

അതുപറയാനുള്ള ഒന്നാമത്തെ കാരണം ഇന്ത്യന്‍ ടീമിലെ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ കുറവാണ്. റിഷഭ് പന്ത് കളിക്കാതിരുന്നാല്‍ ഇഷാന്‍ കിഷന്‍ മാത്രമാവും ടോപ് ഓഡറിലെ ഇന്ത്യയുടെ ഏക ഇടം കൈയന്‍. രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരുണ്ടെങ്കിലും രണ്ടുപേരെയും വിശ്വസ്തരായ ബാറ്റ്‌സ്മാന്‍മാരെന്ന് വിളിക്കാനാവില്ല. ഇന്ത്യക്ക് മികച്ച ഇടം കൈയന്‍ വേണമെന്നതിനാല്‍ റിങ്കുവിനെ ബാക്കപ്പ് പട്ടികയിലെങ്കിലും പരിഗണിക്കാവുന്നതാണ്.

മറ്റൊരാള്‍ തിലക് വര്‍മയാണ്. അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന തിലക് മുംബൈ ഇന്ത്യന്‍സിലൂടെ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ആക്രമിച്ചുകളിക്കാനും നിലയുറപ്പിച്ച് കളിക്കാനും ഒരുപോലെ മികവുള്ള കളിക്കാരനാണ് തിലക്. ചെറുപ്പമാണെങ്കിലും പക്വതയോടെ ബാറ്റുവീശുന്നു. ഇടം കൈയനാണെന്നതാണ് എടുത്തു പറയേണ്ടത്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ തിലക് ഇടം അര്‍ഹിക്കുന്നു. പക്ഷെ ഇതുവരെ അരങ്ങേറാത്ത തിലകിന് നേരിട്ട് അവസരം നല്‍കുക പ്രയാസമാണ്.

അതുകൊണ്ടുതന്നെ തിലകിനെയും ബാക്കപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തി വളര്‍ത്തണം. ഭാവിയില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പുള്ള പ്രതിഭയാണ് തിലക്. മൂന്ന് ഫോര്‍മാറ്റിലും വളരാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴേ അവസരം നല്‍കാവുന്നതാണ്. ജിതേഷ് ശര്‍മയാണ് മറ്റൊരാള്‍. സഞ്ജു സാംസണിനും ഇഷാന്‍ കിഷനും വലിയ ഭീഷണി ഉയര്‍ത്തുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് അദ്ദേഹം. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനൊപ്പം ശ്രദ്ധേയ പ്രകടനം നടത്തിയിരുന്നു.

റിഷഭ് ലോകകപ്പ് കളിക്കാതിരുന്നാല്‍ വിക്കറ്റ് കീപ്പറാരെന്നത് പ്രധാന ചോദ്യമാണ്. കെ എല്‍ രാഹുലിന് ഫിറ്റ്‌നസ് പ്രശ്‌നമുണ്ട്. സഞ്ജുവിനും ഇഷാനും സ്ഥിരതയില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ ബാക്കപ്പ് കീപ്പറും മധ്യനിര ബാറ്റ്‌സ്മാനുമായ ജിതേഷ് ശര്‍മയെ പരിഗണിക്കുന്നതിലും തെറ്റില്ല. എന്തായാലും നിലവിലെ ഇന്ത്യയുടെ ബെഞ്ച് കരുത്ത് ലോകകപ്പിന് മുമ്പായി ശക്തിപ്പെടുത്തേണ്ടതാണ്.

Story first published: Tuesday, June 27, 2023, 15:22 [IST]
Other articles published on Jun 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+