For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: സഞ്ജുവിന് മുട്ടന്‍പണി, രാജസ്ഥാന്‍ ക്യാപ്റ്റന്‍സി തെറിച്ചേക്കും! റിപ്പോര്‍ട്ട്

മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്നലെയാണ് പ്രഖ്യാപിച്ചത്. 15 അംഗ ടീമില്‍ മലയാളി താരവും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ സഞ്ജു സാംസണിന് ഇടം ലഭിച്ചിരുന്നില്ല. ഏഷ്യാ കപ്പില്‍ റിസര്‍വ് താരമായി തഴയപ്പെട്ടപ്പോള്‍ തന്നെ സഞ്ജു ഏകദിന ലോകകപ്പ് ടീമിലുണ്ടാകില്ലെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എങ്കിലും നേരിയ പ്രതീക്ഷ ആരാധകര്‍ക്കുണ്ടായിരുന്നു. പക്ഷെ ടീം പ്രഖ്യാപിച്ചപ്പോള്‍ റിപ്പോര്‍ട്ട് ശരിവെച്ച് സഞ്ജുവിന് സീറ്റ് ലഭിച്ചില്ല.

സഞ്ജുവിന്റെ അന്താരാഷ്ട്ര കരിയറിനെത്തന്നെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള തീരുമാനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഏകദിന ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ടതോടെ സഞ്ജുവിന് ഇനി ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യതയില്ലെന്ന് പറയാം. ടി20 ടീമിനൊപ്പവും നിരാശപ്പെടുത്തുന്ന സഞ്ജുവിന് ടി20 ടീമിലും ഇനി ഇടം പ്രതീക്ഷിക്കാനാവില്ല. ഇപ്പോഴിതാ ദേശീയ ടീമിലെ തിരിച്ചടി സഞ്ജുവിനെ ഐപിഎല്ലിലും ബാധിച്ചേക്കുമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു. ഇന്ത്യന്‍ ടീമിനൊപ്പം സഞ്ജുവിന് ഇനി സ്ഥാനമില്ലാത്ത അവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സഞ്ജുവിനെ നായകസ്ഥാനത്ത് നിന്ന് മാറ്റാന്‍ രാജസ്ഥാന്‍ ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുള്ളത്. പകരം ജോസ് ബട്‌ലറെ നായകനാക്കിയേക്കുമെന്ന സൂചനയാണുള്ളത്. അവസാന ഐപിഎല്ലില്‍ രാജസ്ഥാനെ പ്ലേ ഓഫിലേക്കെത്തിക്കാന്‍ സഞ്ജുവിനായിരുന്നില്ല. നായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പല തീരുമാനങ്ങളും വിമര്‍ശനത്തിന് കാരണവുമായിരുന്നു.

അതുകൊണ്ടുതന്നെ സഞ്ജുവിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പല പ്രമുഖരും അഭിപ്രായപ്പെട്ടിട്ടുമുണ്ട്. ഇംഗ്ലണ്ടിന്റെ പരിമിത ഓവര്‍ നായകനായ ജോസ് ബട്‌ലര്‍ രാജസ്ഥാനൊപ്പമുണ്ട്. മൂന്ന് വര്‍ഷത്തേക്കുകൂടി രാജസ്ഥാനില്‍ തുടരാന്‍ ബട്‌ലറുമായി ടീം ധാരണയായിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. ഇതും കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ സഞ്ജുവിന്റെ നായകസ്ഥാനം തെറിക്കാനുള്ള സാധ്യതയാണ് കൂടുതല്‍.

sanju samson

സഞ്ജു വലിയ ആരാധക പിന്തുണയുള്ള താരമാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് ഇനി തിരിച്ചുവരാന്‍ സാധ്യതയില്ലാത്ത അവസ്ഥയില്‍ സഞ്ജുവിന്റെ താരമൂല്യം ഇടിഞ്ഞേക്കും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇടമില്ലാത്ത താരത്തെ നായകസ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നതില്‍ രാജസ്ഥാന്‍ ടീം മാനേജ്‌മെന്റിന് വലിയ താല്‍പര്യം ഉണ്ടായേക്കില്ല. ബട്‌ലര്‍ ഇംഗ്ലണ്ടിനെ ടി20 ലോകകപ്പ് കിരീടം ചൂടിച്ച നായകനാണ്. അതുകൊണ്ടുതന്നെ സഞ്ജുവിനെക്കാള്‍ നായകനെന്ന നിലയില്‍ മുന്‍തൂക്കം ബട്‌ലര്‍ക്കുണ്ട്.

ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിന് ഇനി തിരിച്ചുവരവ് അസാധ്യമാണെന്ന് തന്നെ പറയാം. ഈ വര്‍ഷം അവസാനത്തോടെ റിഷഭ് പന്ത് തിരിച്ചെത്തും. ഇപ്പോള്‍ തന്നെ കെ എല്‍ രാഹുലും ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പര്‍മാരായി ടീമിലുണ്ട്. റിഷഭ് കൂടി വരുമ്പോള്‍ സഞ്ജുവിന് നിലവില്‍ ലഭിക്കുന്ന അവസരം കൂടി നഷ്ടമാകും. ടി20യില്‍ ജിതേഷ് ശര്‍മ കൂടി വളര്‍ന്നുവരുമ്പോള്‍ സഞ്ജുവിന് തീരെ അവസരമില്ലാതെയാകും. ഐപിഎല്ലില്‍ അതി ഗംഭീര പ്രകടനം നടത്തിയാലും സഞ്ജുവിന് തിരിച്ചുവരവ് കടുപ്പം.

ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടമാകുന്നത് സഞ്ജുവിന്റെ ബ്രാന്റ് വാല്യുവിനെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നായകസ്ഥാനം നഷ്ടമായാല്‍ ഐപിഎല്ലിലെ സഞ്ജുവിന്റെ പ്രതിഫലത്തേയും അത് ബാധിക്കും. പുതിയ ബ്രാന്റുകളുടെ അംബാസഡറാവാനുള്ള അവസരങ്ങള്‍ നഷ്ടമാവും. രാജസ്ഥാന്റെ നായകസ്ഥാനം കൂടി നഷ്ടമായാല്‍ ഇത്തരത്തില്‍ സാമ്പത്തികമായ വലിയ നഷ്ടങ്ങള്‍ സഞ്ജുവിന് നേരിടേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.

ഏകദിന ലോകകപ്പില്‍ സഞ്ജുവിന് ഇടം ലഭിച്ചിരുന്നെങ്കില്‍ താരത്തിന്റെ കരിയറിലത് വലിയ ഉയര്‍ച്ച നല്‍കുമായിരുന്നു. റിസര്‍വ് താരമായി ഇന്ത്യ സഞ്ജുവിനെ പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടുണ്ട്. കെ എല്‍ രാഹുല്‍ ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്നുണ്ട്. വിക്കറ്റ് കീപ്പര്‍മാരിലൊരാള്‍ക്ക് പരിക്കേല്‍ക്കുന്ന സാഹചര്യം ഉണ്ടായാല്‍ സഞ്ജുവിന് ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചേക്കും. ലോകകപ്പിന് ഇനിയും സമയം ഉള്ളതിനാല്‍ സഞ്ജുവിന് ഭാഗ്യമുണ്ടോയെന്ന് കണ്ടറിയാം.

ഇന്ത്യയുടെ ലോകകപ്പ് ടീം: രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ (vc), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ശാര്‍ദ്ദുല്‍ താക്കൂര്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ

Story first published: Wednesday, September 6, 2023, 18:11 [IST]
Other articles published on Sep 6, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+