For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: സിംഗിള്‍ നിരസിച്ചു, കോലി എന്താണ് പറഞ്ഞത്? വെളിപ്പെടുത്തി കെ എല്‍ രാഹുല്‍

പൂനെ: ഏകദിന ലോകകപ്പിലെ ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെ 48ാം ഏകദിന സെഞ്ച്വറിയിലേക്കെത്തിയിരിക്കുകയാണ് വിരാട് കോലി. ബംഗ്ലാദേശ് മുന്നോട്ടുവെച്ച 256 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെയാണ് കോലിയുടെ തകര്‍പ്പന്‍ പ്രകടനം. 97 പന്ത് നേരിട്ട് 103 റണ്‍സോടെയാണ് കോലി പുറത്താവാതെ നിന്നത്. 6 ഫോറും 4 സിക്‌സുമാണ് കോലി നേടിയത്. ഓസ്‌ട്രേലിയക്കെതിരേ നഷ്ടമായ സെഞ്ച്വറിയുടെ നിരാശ മറക്കാന്‍ ഇപ്പോള്‍ കോലിക്ക് സാധിച്ചിരിക്കുകയാണ്.

എന്നാല്‍ കോലിയെ സെഞ്ച്വറിയിലേക്കെത്തിച്ചത് കെ എല്‍ രാഹുലിന്റെ വലിയ മനസാണ്. ഇന്ത്യക്ക് ജയിക്കാന്‍ 26 റണ്‍സ് വേണ്ടപ്പോള്‍ കോലി 74 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു. പിന്നീടുള്ള 26 റണ്‍സും നേടാന്‍ കോലിയെ സഹായിച്ചത് നോണ്‍സ്‌ട്രൈക്കിലുണ്ടായിരുന്ന രാഹുലാണ്. സിംഗിളെടുക്കാന്‍ വിസമ്മതിച്ച രാഹുല്‍ കോലിയെ സെഞ്ച്വറിയിലേക്കെത്തിക്കുകയായിരുന്നു. മത്സരശേഷം രാഹുലിന്റെ വലിയ മനസിനെ പ്രശംസിക്കുകയാണ് ആരാധകര്‍.

കോലി സിംഗിള്‍ ആവശ്യപ്പെട്ടിട്ടും സിംഗിളെടുക്കാതെ കോലിയെ സെഞ്ച്വറിയിലേക്കെത്തിച്ചത് രാഹുലാണ്. ഇപ്പോഴിതാ സിംഗിള്‍ നിഷേധിച്ചപ്പോള്‍ കോലി എന്താണ് പറഞ്ഞതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രാഹുല്‍. 'ഞാന്‍ സിംഗിള്‍ നിരസിച്ചപ്പോള്‍ കോലി പറഞ്ഞത് ഇത് തെറ്റായ രീതിയാണെന്നാണ്. വ്യക്തിപരമായ നേട്ടങ്ങള്‍ക്കായാണ് കളിക്കുന്നതെന്ന് ആളുകള്‍ ചിന്തിക്കുമെന്നാണ് കോലി പറഞ്ഞത്. എന്നാല്‍ നമ്മള്‍ വിജയമുറപ്പിച്ചതിനാല്‍ നിങ്ങള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കണം എന്നാണ് ഞാന്‍ കോലിയോട് പറഞ്ഞത്' - രാഹുല്‍ മത്സരശേഷം വെളിപ്പെടുത്തി.

രാഹുല്‍ സിംഗിള്‍ നിഷേധിച്ചപ്പോള്‍ തന്നെ കോലി രാഹുലിനോട് ഇത് വേണ്ടെന്ന് പറഞ്ഞിരുന്നു. ആളുകള്‍ തെറ്റിദ്ധരിക്കുമെന്ന ചിന്തയാവാം കോലിയെക്കൊണ്ട് ഇത് ചെയ്യിച്ചത്. എന്നാല്‍ രാഹുല്‍ നല്‍കിയ ആത്മധൈര്യമാണ് സെഞ്ച്വറിയിലേക്കെത്താന്‍ കോലിയെ സഹായിച്ചതെന്ന് നിസംശയം പറയാം. എന്തായാലും കോലി അര്‍ഹിക്കുന്ന സെഞ്ച്വറിയാണ് നേടിയതെന്ന് പറയാം. ഓസീസിനെതിരേ സെഞ്ച്വറി നേടാന്‍ സാധിക്കാതെ പോയപ്പോള്‍ കോലി വളരെ നിരാശനായിരുന്നു.

virat kohli

എന്നാല്‍ ബംഗ്ലാദേശിനെതിരേ സെഞ്ച്വറി നേടിയ ശേഷം വലിയ ആവേശത്തോടെയാണ് കോലിയെ കാണപ്പെട്ടത്. ഏകദിനത്തില്‍ 48 സെഞ്ച്വറി നേടിയ കോലിക്ക് രണ്ട് സെഞ്ച്വറിയകലെ സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ക്കാനുള്ള അവസരവുമുണ്ട്. 49 സെഞ്ച്വറിയാണ് സച്ചിന്റെ ഏകദിന കരിയറിലുള്ളത്. ആരും തകര്‍ക്കില്ലെന്ന് കരുതിയ ഇതിഹാസ റെക്കോഡ് കോലിക്ക് ഈ ലോകകപ്പിലൂടെ തന്നെ തകര്‍ക്കാന്‍ സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ബംഗ്ലാദേശിനെതിരായ സെഞ്ച്വറി പ്രകടനത്തോടെ ചില വമ്പന്‍ റെക്കോഡുകളും കോലി സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഐസിസി ടൂര്‍ണമെന്റില്‍ കൂടുതല്‍ റണ്‍സ്, ഐസിസി ടൂര്‍ണമെന്റില്‍ കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച്, അന്താരാഷ്ട്ര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു, വേഗത്തില്‍ 26000 റണ്‍സ് നേടുന്ന താരം, ഐസിസി ടൂര്‍ണമെന്റില്‍ മൂന്നാം നമ്പറില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരം, ലോകകപ്പില്‍ കൂടുതല്‍ 50 പ്ലസ് സ്‌കോറില്‍ രണ്ടാം സ്ഥാനത്ത് എന്നീ റെക്കോഡുകളെല്ലാം കോലി സ്വന്തം പേരിലാക്കി.

ഐസിസി ടൂര്‍ണമെന്റുകളില്‍ റണ്‍സ് പിന്തുടരുമ്പോള്‍ കൂടുതല്‍ 50 പ്ലസ് സ്‌കോര്‍, അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ 50പ്ലസ് സ്‌കോര്‍, ഐസിസി ടൂര്‍ണമെന്റില്‍ റണ്‍സ് പിന്തുടരുമ്പോള്‍ 1500 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ താരം എന്നീ റെക്കോഡും കോലി നേടിയെടുത്തു. ക്രീസിലെത്തിയതിന് പിന്നാലെ തന്നെ രണ്ട് നോബോള്‍ ലഭിച്ചതോടെ ഫ്രീ ഹിറ്റില്‍ ബൗണ്ടറിയും സിക്‌സും നേടാന്‍ കോലിക്ക് സാധിച്ചു.

ഇതോടെ താരത്തിന് ഫോമിലേക്കെത്താനും സാധിച്ചു. എന്തായാലും കോലിയുടെ അവിസ്മരണീയ ഇന്നിങ്‌സാണ് പൂനെയില്‍ കണ്ടതെന്ന് നിസംശയം പറയാം. നാല് മത്സരത്തില്‍ മൂന്നിലും സെഞ്ച്വറി നേടിയ കോലിയുടെ ഫോമില്‍ ഇന്ത്യക്ക് വാനോളം പ്രതീക്ഷയാണുള്ളത്.

Story first published: Friday, October 20, 2023, 7:46 [IST]
Other articles published on Oct 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+