For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: സ്ഥാനമൊഴിയാന്‍ ദ്രാവിഡ്, ഞാനില്ലെന്ന് നെഹ്‌റ! ധോണി വന്നാല്‍ പൊളിക്കും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ഇത്തവണത്തെ ഏകദിന ലോകകപ്പ് വളരെ നിര്‍ണ്ണായകമാണ്. വലിയ മാറ്റങ്ങളാവും ഇത്തവണത്തെ ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിലുണ്ടാവുക. ഇന്ത്യയുടെ പരിശീലകസ്ഥാനത്ത് രാഹുല്‍ ദ്രാവിഡ് തുടരുമോയെന്നത് എല്ലാവരും ഉറ്റുനോക്കുന്ന കാര്യമാണ്. ദ്രാവിഡ് പരിശീലകനായപ്പോള്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അതിനൊത്ത പ്രകടനം ടീം കാഴ്ചവെച്ചിട്ടില്ലെന്നതാണ് വസ്തുത.

ലോകകപ്പ് ഇന്ത്യക്ക് നഷ്ടമായാല്‍ ദ്രാവിഡിനെ ഇന്ത്യ പുറത്താക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. ഇന്ത്യയുടെ പരിശീലകസ്ഥാനത്ത് തുടരുന്ന കാര്യം ലോകകപ്പിന് ശേഷം പറയാമെന്നാണ് ദ്രാവിഡ് വ്യക്തമാക്കിയത്. ലഭിക്കുന്ന സൂചനകള്‍ പ്രകാരം ലോകകപ്പിന് ശേഷം ദ്രാവിഡ് പടിയിറങ്ങും. പകരം എല്ലാവരും പ്രതീക്ഷിച്ചിരുന്നവരില്‍ ഒരാള്‍ ആശിഷ് നെഹ്‌റയാണ്. മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ഐപിഎല്ലില്‍ ഗുജറാത്തിന്റെ പരിശീലകനായി തിളങ്ങുന്നു.

അതുകൊണ്ടുതന്നെ നെഹ്‌റ ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്കെത്തുമെന്ന് കരുതിയവരും ഏറെയാണ്. ഇപ്പോഴിതാ ഇന്ത്യയുടെ പരിശീലകനാവാന്‍ താനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നെഹ്‌റ. പിടിഐയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നിലവില്‍ നെഹ്‌റ ഇന്ത്യയുടെ പരിശീലകസ്ഥാനം മോഹിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യക്ക് പുതിയൊരാളെ കണ്ടെത്തേണ്ടായുണ്ട്. ഇംഗ്ലണ്ടിനെപ്പോലെ ടെസ്റ്റിലും പരിമിത ഓവറിലും വ്യത്യസ്ത പരിശീലകര്‍ എന്ന തലത്തിലേക്കും ഇന്ത്യ ചിന്തിക്കുന്നു.

അപ്പോഴും ആരെ പരിഗണിക്കുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഇന്ത്യയുടെ ടെസ്റ്റ് പരിശീലകസ്ഥാനത്തേക്ക് വിദേശ താരങ്ങളെ പരിഗണിക്കാനും പരിമിത ഓവറില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളെ കൊണ്ടുവരാനുമാണ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. പരിമിത ഓവറില്‍ എംഎസ് ധോണി, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ എന്നിവരിലൊരാളെ കൊണ്ടുവരണമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

ms dhoni

നെഹ്‌റ ഇന്ത്യയുടെ പരിശീലകനാവാനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പുതിയ പരിശീലകനാരെന്നത് വലിയ ചോദ്യമായി മാറിയിരിക്കുകയാണ്. സെവാഗിനെ ഇന്ത്യ പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യത കുറവാണ്. വെടിക്കെട്ട് ഓപ്പണറായിരുന്ന സെവാഗ് നേരത്തെ മുതല്‍ ഇന്ത്യയുടെ പരിശീലകസ്ഥാനത്തെത്താന്‍ താല്‍പര്യം കാട്ടിയിരുന്നു. രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ പരിശീലകനാവുന്ന സമയത്തും സെവാഗിന്റെ പേര് ഉയര്‍ന്നുകേട്ടു.

സെവാഗിനെ പരിശീലകസ്ഥാനത്തേക്കെത്തിച്ചാല്‍ ബ്രണ്ടന്‍ മക്കല്ലം ഇംഗ്ലണ്ട് ടീമില്‍ സൃഷ്ടിച്ച ഇംപാക് കൊണ്ടുവരാനാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് സെവാഗിനെ വിശ്വാസമില്ല. സെവാഗ് പഞ്ചാബ് കിങ്‌സിനെ പരിശീലിപ്പിച്ചപ്പോള്‍ മണ്ടര്‍ തീരുമാനങ്ങള്‍ക്കൊണ്ട് വിമര്‍ശനം നേരിട്ടിരുന്നു. അതുകൊണ്ടുതന്നെ സെവാഗ് വരാനുള്ള സാധ്യതയില്ല.

ഗൗതം ഗംഭീര്‍ മികച്ച പരിശീലകനായേക്കും. എന്നാല്‍ വിരാട് കോലിയുമായുള്ള അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതിനാല്‍ പരിശീലകസ്ഥാനത്തേക്ക് പരിഗണിച്ചേക്കില്ല. വൈകാരികമായി പൊട്ടിത്തെറിക്കുന്ന താരമാണ് ഗംഭീര്‍. അത്തരമൊരാളെ പരിശീലകനാക്കിയാല്‍ ഇന്ത്യന്‍ ടീമിനെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത കൂടുതല്‍. നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ മെന്ററാണ് ഗംഭീര്‍. ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവാന്‍ ലഖ്‌നൗവുമായുള്ള കരാര്‍ ഗംഭീര്‍ അവസാനിപ്പിക്കേണ്ടി വരും.

അതിന് അദ്ദേഹം തയ്യാറായേക്കില്ല. നെഹ്‌റയും ഇന്ത്യയുടെ പരിശീലകനാവാന്‍ മടിക്കുന്നതിന്റെ കാരണം ഐപിഎല്ലിലെ കരാറാണ്. ഗുജറാത്ത് ടൈറ്റന്‍സിന്റെ പരിശീലകനാണ് നെഹ്‌റ. അരങ്ങേറ്റ സീസണില്‍ത്തന്നെ നെഹ്‌റ ഗുജറാത്തിനെ കപ്പിലേക്കെത്തിക്കുകയും രണ്ടാം സീസണില്‍ ഫൈനലിലേക്കെത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഭാവിയില്‍ നെഹ്‌റയെ ഇന്ത്യ പരിശീലകസ്ഥാനത്തേക്കെത്തിക്കാന്‍ സാധ്യത കൂടുതലാണ്.

ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തുമ്പോള്‍ നെഹ്‌റയെ ഒപ്പം കൂട്ടാന്‍ ശ്രമിക്കുമെന്നുറപ്പാണ്. ധോണിയെ ഇന്ത്യ പരിശീലകനാക്കണമെന്ന് പലരും അഭിപ്രായപ്പെടുന്നു. എന്നാല്‍ സിഎസ്‌കെയുടെ നായകനായി തുടരുന്ന ധോണി ആ സ്ഥാനം ഉപേക്ഷിച്ച് ഇന്ത്യന്‍ ടീമിലേക്കെത്തില്ല. ഭാവിയിലും സിഎസ്‌കെയ്‌ക്കൊപ്പം തുടരാനാവും ധോണി ശ്രമിക്കുക. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പരിശീലക കുപ്പായത്തില്‍ ധോണിയെ പ്രതീക്ഷിക്കാനാവില്ല.

Story first published: Friday, September 8, 2023, 17:28 [IST]
Other articles published on Sep 8, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+