World Cup 2023: ജയിച്ചു വരു മകനെ, രചിനെ അനുഗ്രഹിച്ച് മുത്തശ്ശി! കണ്ണുകിട്ടാതിരിക്കാന്‍ ഉഴിഞ്ഞിട്ടു
ബംഗളൂരു: ഏകദിന ലോകകപ്പ് ആവേശം സെമിയോടടുക്കുകയാണ്. ആതിഥേയരായ ഇന്ത്യ ഒന്നാം സ്ഥാനക്കാരായി സെമി ഉറപ്പിച്ച് കഴിഞ്ഞു. ഇന്ത്യക്ക് എതിരാളികളായി ഇത്തവണയും ന്യൂസീലന്‍ഡ് എത്താനാണ് സാധ്യത കൂടുതല്‍. ശ്രീലങ്കയെ തോല്‍പ്പിച്ചതോടെ 99 ശതമാനവും ന്യൂസീലന്‍ഡ് സെമി ഉറപ്പിച്ച് കഴിഞ്ഞു. 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് മടക്ക ടിക്കറ്റ് നല്‍കിയത് ന്യൂസീലന്‍ഡാണ്. അതുകൊണ്ടുതന്നെ ഇത്തവണയും ന്യൂസീലന്‍ഡ് ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നു.
കിവീസ് നിരയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരങ്ങളിലൊരാള്‍ രചിന്‍ രവീന്ദ്രയാണ്. ഇന്ത്യന്‍ വംശജനായ രചിന്‍ ഈ ലോകകപ്പില്‍ മൂന്ന് സെഞ്ച്വറിയടക്കം നേടിക്കഴിഞ്ഞു. പന്തുകൊണ്ടും ടീമിന് ഉപകാരിയാണ് രചിനെന്ന് നിസംശയം പറയാം. നിലവില്‍ ഇന്ത്യ ഏറ്റവും ഭയക്കുന്ന താരങ്ങളിലൊരാള്‍ രചിനാണെന്ന് പറയാം. ന്യൂസീലന്‍ഡുകാരനായ രചിന്റെ മുത്തശ്ശനും മുത്തശ്ശിയും ബംഗളൂരുവിലാണ് താമസിക്കുന്നത്. സെമിക്ക് മുന്നോടിയായി ഇവരെ കാണാന്‍ രചിന്‍ പോയിരുന്നു.
അവിടെവെച്ച് രചിന്റെ മുത്തശ്ശി നടത്തിയ പ്രാര്‍ത്ഥനയും നല്‍കിയ അനുഗ്രഹവും വൈറലായിരിക്കുകയാണ്. പേരക്കുട്ടിയുടെ ദൃഷ്ടിദോഷവും കണ്ണേറും മാറാന്‍ തലയില്‍ ഉഴിഞ്ഞ് പ്രാര്‍ത്ഥിക്കുന്ന മുത്തശ്ശി പൂര്‍ണ്ണിമ അഡിഗയുടെ വീഡിയോകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മുത്തശ്ശി ഇന്ത്യ ജയിക്കാനാണോ അതോ പേരക്കുട്ടിയുടെ ന്യൂസീലന്‍ഡ് ജയിക്കാനാണോ പ്രാര്‍ത്ഥിച്ചതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. രസകരമായ പല കമന്റുകളും ഈ വീഡിയോയ്ക്ക് താഴെ എത്തുന്നുണ്ട്.
എന്തായാലും മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങി സന്തോഷത്തോടെയാണ് രചിന്‍ ടീമിലേക്ക് മടങ്ങിയത്. രചിനും മാതാപിതാക്കളും ന്യൂസീലന്‍ഡില്‍ സ്ഥിര താമസമാക്കിയെങ്കിലും നിരവധി കുടുംബക്കാര്‍ ഇന്ത്യയിലുണ്ട്. സോഫ്റ്റ് വെയര്‍ ആര്‍ക്കിട്ടെക്കായ രവി കൃഷ്ണ മൂര്‍ത്തിയുടേയും ദീപ കൃഷ്ണമൂര്‍ത്തിയുടേയും മകനാണ് രചിന്‍. 1997ലാണ് ഇവര്‍ ന്യൂസീലന്‍ഡിലേക്കെത്തിയത്. രവി കൃഷ്ണ മൂര്‍ത്തി ക്രിക്കറ്റിനോട് താല്‍പര്യമുണ്ടായിരുന്ന ആളാണ്.

ക്ലബ്ബ് ലെവല്‍ ക്രിക്കറ്റ് മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറുടേയും രാഹുല്‍ ദ്രാവിഡിന്റേയും കടുത്ത ആരാധകനായിരുന്നു അദ്ദേഹം. ഇരുവരുടേയും പേര് ചേര്‍ത്താണ് മകന് രചിനെന്ന് പേരുനല്‍കിയത്. ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീമിന് വലിയ പ്രതീക്ഷ നല്‍കുന്ന തരത്തിലേക്ക് താരത്തിന്റെ പ്രകടന നിലവാരം ഉയര്‍ന്നിട്ടുണ്ട്. അരങ്ങേറ്റ ലോകകപ്പില്‍ത്തന്നെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെയടക്കം റെക്കോഡുകളടക്കം തകര്‍ക്കാന്‍ രചിന് സാധിച്ചു.
2023 ഒക്ടോബറിലെ ഐസിസിയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം രചിനാണ് നേടിയത്. 25വയസിന് മുമ്പ് ഒരു ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടക്കാന്‍ രചിനായി. 1996ലെ ലോകകപ്പില്‍ 523 റണ്‍സാണ് സച്ചിന്‍ നേടിയത്. അരങ്ങേറ്റ ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമായും രചിന്‍ മാറി. വലിയ ഭാവി കല്‍പ്പിക്കപ്പെടുന്ന താരമാണ് രചിനെന്ന് നിസംശയം പറയാം.
ഇത്തവണയും ന്യൂസീലന്‍ഡ് ഇന്ത്യക്ക് വലിയ തലവേദനയാണ്. ഗ്രൂപ്പുഘട്ടത്തില്‍ തിളങ്ങുമെങ്കിലും നോക്കൗട്ട് മത്സരങ്ങളില്‍ ഇന്ത്യ കളിമറക്കുന്നതാണ് സമീപകാലത്തെ ഐസിസി ടൂര്‍ണമെന്റുകളില്‍ കാണാന്‍ സാധിച്ചത്. അതുകൊണ്ടുതന്നെ ഇത്തവണയും വലിയ ആശങ്ക മുന്നിലുണ്ട്. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവര്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇവരുടെ പ്രകടനമാണ് നിര്‍ണ്ണായകമാവുക.
ബൗളര്‍മാരുടെ പ്രകടനമാണ് എടുത്തു പറയേണ്ടത്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ പേസ് ബൗളിങ്ങില്‍ കസറുന്നു. കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും കറക്കി വീഴ്ത്താനും മിടുക്കുകാട്ടുന്നു. ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യ കിവീസിനെ തകര്‍ത്തിരുന്നു. അതുകൊണ്ടുതന്നെ മാനസികമായി ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്. എന്നാല്‍ നിര്‍ണ്ണായക മത്സരത്തില്‍ ഭാഗ്യം ആരെ തുണക്കുമെന്നത് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications