For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ബാബര്‍ അങ്ങ് മാറിനില്‍ക്ക്! ചരിത്ര നേട്ടത്തില്‍ രചിന്‍-ഇനി സച്ചിനൊപ്പം തലപ്പത്ത്

ധരംശാല: ഏകദിന ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും തമ്മില്‍ ഏറ്റുമുട്ടുകയാണ്. ആദ്യം ബാറ്റുചെയ്ത ഓസീസ് 388 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ കിവീസ് വിജയത്തിനായി പൊരുതുകയാണ്. ന്യൂസീലന്‍ഡ് നിരയില്‍ കൂടുതല്‍ കസറിയത് യുവതാരം രചിന്‍ രവീന്ദ്രയാണ്. മൂന്നം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ രചിന്‍ നിര്‍ണ്ണായക സമയത്ത് തകര്‍പ്പന്‍ സെഞ്ച്വറിയോടെ കൈയടി നേടിയിരിക്കുകയാണ്. 77 പന്തിലാണ് താരം മൂന്നക്കം കണ്ടത്.

ഏഴ് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെയാണ് രചിന്‍ സെഞ്ച്വറിയിലേക്കെത്തിയത്. കന്നി ലോകകപ്പ് കളിക്കുന്ന രചിന്‍ രണ്ടാം സെഞ്ച്വറിയാണ് നേടിയെടുത്തത്. ഇതോടെ വമ്പനൊരു റെക്കോഡും രചിനെ തേടിയെത്തിയിരിക്കുകയാണ്. 23ാം വയസില്‍ ലോകകപ്പില്‍ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പമെത്തിയിരിക്കുകയാണ് രചിന്‍. രണ്ട് പേരും രണ്ട് സെഞ്ച്വറികള്‍ വീതമാണ് നേടിയിരിക്കുന്നത്. ഈ നേട്ടം സച്ചിനും രചിനും മാത്രമേയുള്ളൂവെന്നതാണ് എടുത്തു പറയേണ്ടത്.

11 താരങ്ങള്‍ 23ാം വയസില്‍ ലോകകപ്പില്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. എന്നാല്‍ ഈ പ്രായത്തിനുള്ളില്‍ രണ്ട് തവണ ഈ നേട്ടത്തിലേക്കെത്തിയത് സച്ചിനും രചിനും മാത്രമാണ്. സച്ചിനോടും രാഹുല്‍ ദ്രാവിഡിനോടുമുള്ള ആരാധനകൊണ്ട് രചിന്റെ അച്ഛന്‍ നല്‍കിയ പേരിനെ വാനോളം പ്രശസ്തയിലേക്കെത്തിക്കാന്‍ മകന് സാധിച്ചിരിക്കുകയാണ്. സച്ചിന്റെ വമ്പന്‍ റെക്കോഡിനൊപ്പമെത്താന്‍ രചിന് സാധിച്ചുവെന്നത് അദ്ദേഹത്തിന്റെ പിതാവിനെ സംബന്ധിച്ചും അഭിമാന നിമിഷമായിരിക്കും.

ഇത്രയും സമ്മര്‍ദ്ദമുള്ള സമയത്ത് ഓസ്‌ട്രേലിയയപ്പോലെ കരുത്തുറ്റ ബൗളിങ് നിരയുള്ള ടീമിനെതിരേ 77 പന്തില്‍ സെഞ്ച്വറി നേടിയെന്നത് രചിന്റെ ബാറ്റിങ് മികവിനെ എടുത്തുകാട്ടുന്നതാണ്. ഇംഗ്ലണ്ടിനെതിരേ സെഞ്ച്വറി നേടി രചിന്‍ തന്റെ സാന്നിധ്യം അറിയിച്ചതാണ്. ഇന്ത്യക്കെതിരേ ഫിഫ്റ്റി, നെതര്‍ലന്‍ഡ്‌സിനെതിരേ ഫിഫ്റ്റി, ഇപ്പോള്‍ ഓസീസിനെതിരേ വീണ്ടും സെഞ്ച്വറി. തന്റെ അരങ്ങേറ്റ ലോകകപ്പില്‍ത്തന്നെ മികവ് കാട്ടി കൈയടി നേടാന്‍ രചിന് സാധിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം.

rachin ravindra

23കാരനായ താരം ബാറ്റുകൊണ്ട് മാത്രമല്ല പന്തുകൊണ്ടും ടീമിന് ഉപകാരിയാണ്. 10 ഓവര്‍ പന്തെറിയുന്ന സ്പിന്നറായും നന്നായി ബാറ്റുചെയ്യുന്ന ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായും രചിന്‍ തിളങ്ങുമ്പോള്‍ വലിയ ഭാവി താരത്തിനുണ്ടെന്നുറപ്പ്. മൂന്ന് ഫോര്‍മാറ്റിലും കിവീസിന്റെ നിര്‍ണ്ണായക താരമായി ഏറെക്കാലം തിളങ്ങാന്‍ രചിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള താരമെന്ന നിലയില്‍ അടുത്ത ഐപിഎല്ലിലും രചിന് കരാര്‍ ലഭിക്കാന്‍ സാധ്യത കൂടുതലാണ്.

ഓസീസിനെതിരേ ന്യൂസീലന്‍ഡിന് വലിയ പ്രതീക്ഷ നല്‍കിയെങ്കിലും വിജയത്തിലേക്കെത്തിക്കാനാവാതെ രചിന്‍ പുറത്തായി. 89 പന്ത് നേരിട്ട് 9 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 116 റണ്‍സ് നേടിയാണ് രചിന്റെ മടക്കം. പാറ്റ് കമ്മിന്‍സിനെ സിക്‌സര്‍ പറത്താനുള്ള രചിന്റെ ശ്രമം പാളുകയായിരുന്നു. എന്തായാലും എന്നെന്നും ഓര്‍മിക്കാന്‍ സാധിക്കുന്ന ബാറ്റിങ് പ്രകടനമാണ് രചിന്‍ കാഴ്ചവെച്ചതെന്ന് നിസംശയം പറയാം.

മറ്റ് ചില റെക്കോഡുകളും രചിന്‍ നേടി. ഏകദിന ലോകകപ്പില്‍ 400 റണ്‍സ് നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന റെക്കോഡിലേക്കും രചിനെത്തി. 2019ലെ ലോകകപ്പില്‍ ഈ നേട്ടത്തിലെത്തുമ്പോള്‍ 24 വയവും 254 വയസുമായിരുന്നു ബാബറിന്റെ പ്രായം. ഇത്തവണ ഈ നേട്ടത്തിലെത്തുമ്പോള്‍ 23 വയസും 344 ദിവസവുമാണ് രചിന്റെ പ്രായം. 22 വയസും 313 ദിവസവും പ്രായം ഉള്ളപ്പോള്‍ ഈ നേട്ടത്തിലെത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് തലപ്പത്ത്.

1996ലെ ലോകകപ്പിലായിരുന്നു ഇത്. കൂടാതെ 23ാം വയസില്‍ ഒരു ലോകകപ്പില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡില്‍ എബി ഡിവില്ലിയേഴ്‌സിനെ രചിന്‍ മറികടന്നു. 2007ലെ ലോകകപ്പില്‍ 372 റണ്‍സാണ് രചിന്‍ നേടിയത്. 2023ലെ ലോകകപ്പില്‍ രചിന്‍ 400 റണ്‍സ് പിന്നിട്ടിരിക്കുകയാണ്. 523 റണ്‍സ് നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ റെക്കോഡില്‍ തലപ്പത്ത്.

Story first published: Saturday, October 28, 2023, 18:10 [IST]
Other articles published on Oct 28, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+