For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: റെക്കോര്‍ഡുകളുടെ ചാകര തീര്‍ത്ത് ഡികോക്ക്, രോഹിത്തിന് നെഞ്ചിടിപ്പ്! അത് തകരുമോ?

പൂനെ: കരിയറിലെ അവസാനത്തെ ഏകദിന ലോകകപ്പില്‍ റെക്കോര്‍ഡുകളുടെ ചാകര തീര്‍ത്ത് കുതിക്കുകയാണ് സൗത്താഫ്രിക്കന്‍ വിക്കറ്റ് കീപ്പറും മുന്‍ ക്യാപ്റ്റനുമായ ക്വിന്റണ്‍ ഡികോക്ക്. ന്യൂസിലാന്‍ഡുമായുള്ള പോരാട്ടത്തില്‍ അദ്ദേഹം ടൂര്‍ണമെന്റിലെ നാലാമത്തെ സെഞ്ച്വറിയും കുറിച്ചിക്കുകയാണ്. ശ്രീലങ്കയുടെ മുന്‍ ഇതിഹാസം കുമാര്‍ സങ്കക്കാരയുടെ റെക്കോര്‍ഡിനൊപ്പവും ഇതോടെ ഡികോക്ക് എത്തി.

114 റണ്‍സാണ് ഡികോക്ക് നേടിയത്. 116 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 10 ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ലോകകപ്പിന്റെ ഒരു എഡിഷനില്‍ കൂടുതല്‍ സെഞ്ച്വറികളെന്ന ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസവുമായ രോഹിത് ശര്‍മയുടെ ലോക റെക്കോര്‍ഡിന് തൊട്ടരികിലെത്തിയിരിക്കുകയാണ് ഡികോക്ക്.

DE KOCK

അഞ്ചു സെഞ്ച്വറികളുമായാണ് ഹിറ്റ്മാന്‍ തലപ്പത്തുള്ളത്. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ലോകകപ്പിലായിരുന്നു അദ്ദേഹം ചരിത്രം കുറിച്ചത്. നിലവില ഫോമില്‍ ഡികോക്ക് രോഹിത്തിന്റെ ഈ റെക്കോര്‍ഡ് തകര്‍ത്താലും അദ്ഭുതപ്പെടാനില്ല. ലീഗ് ഘട്ടത്തില്‍ സൗത്താഫ്രിക്കയ്ക്കു ഇനി രണ്ടു മല്‍സരങ്ങള്‍ ബാക്കി നില്‍ക്കുകയാണ്. കൂടാതെ സൗത്താഫ്രിക്ക സെമിയും ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു.

ന്യൂസിലാന്‍ഡിനെതിരായ സെഞ്ച്വറിയോടെ ലോകകപ്പില്‍ ഡിക്കോക്കിന്റെ സമ്പാദ്യം 500 റണ്‍സ് കടന്നിരിക്കുകയാണ്. ഏഴു മല്‍സരങ്ങളില്‍ നിന്നും 77.85 ശരാശരിയില്‍ 545 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. ടൂര്‍ണമെന്റിലെ നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഡികോക്കിനു സെഞ്ച്വറിയാക്കി മാറ്റാന്‍ സാധിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം.

ഏകദിന ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു എഡിഷനില്‍ കൂടുതല്‍ റണ്ണെടുത്ത സൗത്താഫ്രിക്കന്‍ താരമായി ഡികോക്ക് മാറുകയും ചെയ്തു. 2007ലെ ലോകകപ്പില്‍ ഒമ്പതു ഇന്നിങ്‌സുകളില്‍ നിന്നും 485 റണ്‍സെടുത്ത മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസിന്റെ പേരിലായിരുന്നു നേരത്തേ ഓള്‍ടൈം റെക്കോര്‍ഡ്. 17 വര്‍ഷങ്ങള്‍ക്കു ശേഷം ഡികോക്ക് ഇതു തിരുത്തിയിരിക്കുകയാണ്.

DE KOCK BATTING

ഒരു ലോകകപ്പില്‍ കൂടുതല്‍ സിക്‌സറുകളടിച്ച വിക്കറ്റ് കീപ്പര്‍, ഒരു എഡിഷനില്‍ കൂടുതല്‍ റണ്ണെടുത്ത വിക്കറ്റ് കീപ്പര്‍, ആദ്യമായി 500 റണ്‍സ് തികയ്ക്കുന്ന വിക്കറ്റ് കീപ്പര്‍ എന്നീ റെക്കോര്‍ഡുകള്‍ക്കും ഡികോക്ക് അവകാശിയായി. ഏഴിന്നിങ്‌സുകളില്‍ നിന്നും 18 സിക്‌സറുകളാണ് ഡികോക്ക് സ്‌കോര്‍ ചെയ്തത്. രോഹിത് (20 സിക്‌സര്‍), ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (19) എന്നിവര്‍ കഴിഞ്ഞാല്‍ കൂടുതല്‍ സിക്‌സറുകളടിച്ചുതും ഡികോക്കാണ്.

ഡല്‍ഹിയില്‍ ശ്രീലങ്കയ്‌ക്കെതിരേ നടന്ന ആദ്യ മല്‍സരത്തിലാണ് ഡികോക്ക് തന്റെ ആദ്യ സെഞ്ച്വറി കണ്ടെത്തിയത്. 84 ബോളില്‍ 100 റണ്‍സാണ് അദ്ദേഹം നേടിയത്. ഓസ്‌ട്രേലിയയുമായുള്ള രണ്ടാമത്തെ മല്‍സരത്തിലും ഡികോക്ക് സെഞ്ച്വറിയോടെ മിന്നിച്ചു. 106 ബോളില്‍ 109 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. മൂന്നാം സെഞ്ച്വറി താരം കണ്ടെത്തിയത് ബംഗ്ലാദേശിനെതിരേയാണ്. 140 ബോളില്‍ 174 റണ്‍സ് ഡികോക്ക് വാരിക്കൂട്ടിയിരുന്നു.

ന്യൂസിലാന്‍ഡിന് 358 റണ്‍സ് വിജയലക്ഷ്യം

ന്യൂസിലാന്‍ഡിനു 358 റണ്‍സിന്റെ വന്‍ വിജയലക്ഷ്യമാണ് സൗത്താഫ്രിക്ക നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട ബാറ്റിങിനു അയക്കപ്പെട്ട സൗത്തഫ്രിക്ക നാലു വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു.

ഡികോക്കിനെക്കൂടാതെ റാസ്സി വാന്‍ഡര്‍ ഡ്യുസെനും (133) സൗത്താഫ്രിക്കയ്ക്കു വേണ്ടി സെഞ്ച്വറി കണ്ടെത്തി. 118 ബോളില്‍ ഒമ്പതു ഫോറും അഞ്ചു സിക്‌സറുമടക്കമായിരുന്നു ഇത്. ഡേവിഡ് മില്ലര്‍ 53 റണ്‍സും നേടി.

Story first published: Wednesday, November 1, 2023, 18:15 [IST]
Other articles published on Nov 1, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+