Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: മാച്ച് വിന്നര്‍മാര്‍, എന്നാല്‍ ഇന്ത്യ ഇവരെ തഴഞ്ഞേക്കും! ആരൊക്കെയെന്നറിയാം

നാട്ടില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനെ വലിയ പ്രതീക്ഷയോടെയാണ് ടീം ഇന്ത്യ കാത്തിരിക്കുന്നത്. അവസാനമായി സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ ലോകകപ്പ് കളിച്ചപ്പോള്‍ കിരീടം നേടിയതിന്റെ മനോഹരമായ ഓര്‍മകള്‍ ആരാധകരുടെ മനസ്സില്‍ നിന്നും ഇപ്പോഴും മാഞ്ഞുപോയിട്ടില്ല. അതുകൊണ്ടുതന്നെ 12 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരു ലോകകപ്പ് നാട്ടിലേക്കു വിരുന്നെത്തുമ്പോള്‍ താരങ്ങളും ആരാധകരും ഒരുപോലെ പ്രതീക്ഷയിലാണ്.

2013നു ശേഷം ഒരു ഐസിസി കിരീടം പോലും നേടാന്‍ കഴിഞ്ഞിട്ടില്ലാത്ത ഇന്ത്യക്കു ഈ കാത്തിരിപ്പ് അവസാനിപ്പിക്കാനുള്ള സുവര്‍ണാവസരം കൂടിയാണ് ഏകദിന ലോകകപ്പ്. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു 2013ല്‍ ചാംപ്യന്‍സ് ട്രോഫി ഇന്ത്യ കൈക്കലാക്കിയത്. പിന്നീട് പങ്കെടുത്ത ഐസിസി ടൂര്‍ണമെന്റുകളിലൊന്നും വിജയക്കൊടി നാട്ടാന്‍ ഇന്ത്യക്കു സാധിച്ചില്ല.

YUZVENDRA CHAHAL

രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഏറ്റവും ശക്തമായ ടീമിനെ തന്നെയായിരിക്കും ലോക കിരീടം തിരിച്ചുപിടിക്കാന്‍ ഇന്ത്യ അണിനിരത്തുന്നത്. യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് പരിക്കു കാരണം കളിക്കുന്നില്ലെന്നത് ടീമിനു ക്ഷീണമാണ്. എന്നാല്‍ പരിക്കില്‍ നിന്നു മോചിതനായി സ്റ്റാര്‍ പേര്‍ ജസ്പ്രീത് ബുംറയും സീനിയര്‍ ബാറ്റര്‍ കെഎല്‍ രാഹുലും തിരിച്ചെത്തിയതും ഇന്ത്യക്കു ആശ്വാസമാവുന്നുണ്ട്.

പക്ഷെ ശ്രേയസ് അയ്യര്‍ ലോകകപ്പില്‍ കളിക്കുമോയെന്ന കാര്യം ഇപ്പോഴും ചോദ്യചിഹ്നമായി തുടരുകയാണ്. ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ വൈകാതെ തന്നെ പ്രഖ്യാപിച്ചേക്കും. ഈ ടീമില്‍ നിന്നും ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യ ഒഴിവാക്കാന്‍ സാധ്യതയുള്ള ചില താരങ്ങളുണ്ട്. മല്‍സരം ജയിപ്പിക്കാന്‍ ശേഷിയുള്ള മാച്ച് വിന്നര്‍മാര്‍ കൂടിയാണ് ഇവര്‍. ലോകകപ്പ് ടീമില്‍ നിന്നും തഴയപ്പെടാന്‍ സാധ്യതയുള്ള ഈ താരങ്ങള്‍ ആരൊക്കെയാവുമെന്നു നമുക്കു നോക്കാം.

ആദ്യത്തെയാള്‍ സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലായിരിക്കും. നേരത്തേ ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമുകളിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്നു അദ്ദേഹം. എന്നാല്‍ ഇപ്പോള്‍ ചഹല്‍ പതിയെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും പുറത്തായിക്കൊണ്ടിരിക്കുകയാണ്. ചഹലിനെ മറികടന്ന് കുല്‍ദീപ് യാദവ് ഏകദിനത്തില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് സ്പിന്നറായി മാറിക്കഴിഞ്ഞു.

കുല്‍ദീപിനെയും ചഹലിനെയും ഒരുമിച്ച് കളിപ്പിച്ചാല്‍ അതു ബാറ്റിങില്‍ ഇന്ത്യന്‍ വാലറ്റത്തെ കൂടുതല്‍ ദുര്‍ബലമാക്കും. അതുകൊണ്ടു തന്നെ രണ്ടുപേരെയും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ താല്‍പ്പര്യവും കാണിക്കില്ല.

SHARDUL THAKUR

ബുംറയുടെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ആശങ്കകളുള്ളതിനാല്‍ ഒരു എക്‌സ്ട്രാ പേസറെക്കൂടി ലോകകപ്പ് സ്‌കാഡില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ നിര്‍ബന്ധിതരാവും. കൂടാതെ അക്ഷര്‍ പട്ടേലിനെപ്പോലെ ഒരു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറെയും ലോകകപ്പില്‍ ഇന്ത്യക്കു ആവശ്യമാണ്. അതുകൊണ്ടു തന്നെ ചഹല്‍ ടീമില്‍ നിന്നും തഴയപ്പെടാനുള്ള സാധ്യതയും വളരെ കൂടുതലാണെന്നു കാണാം.

സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറാണ് ലോകകപ്പ് ടീമില്‍ നിന്നും തഴയപ്പെടാനിടയുള്ള അടുത്ത താരം. വിക്കറ്റുകളുടെ കാര്യമെടുത്താല്‍ സമീപകാലത്തു ഏകദിനങ്ങളില്‍ താരം ഒരുപാട് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. പക്ഷെ ഒരു എക്‌സ് ഫാക്ടറെന്നു ശര്‍ദ്ദുലിനെ ഇപ്പോഴും വിശേഷിപ്പിക്കാന്‍ സാധിക്കില്ല. മാത്രമല്ല മോശം ദിവസങ്ങളില്‍ അദ്ദേഹം റണ്‍സ് വാരിക്കോരി നല്‍കുകയും ചെയ്യും.

ലോകകപ്പ് ടീമില്‍ ഹാര്‍ദിക് പാണ്ഡ്യ തീര്‍ച്ചയായും ഉണ്ടാവുമെന്നതിനാല്‍ ഏറെക്കുറെ അതേ വേഗതയില്‍ തന്നെ ബൗള്‍ ചെയ്യുന്ന ശര്‍ദ്ദുലിനെ ഇന്ത്യക്കു ആവശ്യമില്ല. ശര്‍ദ്ദുലിനു പകരം ഒരു ഇടംകൈയന്‍ പേസറെ ഉള്‍പ്പെടുത്തിയാല്‍ അതു ബൗളിങിനു കൂടുതല്‍ വൈവിധ്യം നല്‍കുകയും ചെയ്യും. ശര്‍ദ്ദുല്‍ ടീമിലുണ്ടെങ്കില്‍ അതു ബാറ്റിങിലെ ആഴം കൂട്ടുമെന്നതു ശരി തന്നെയാണ്. പക്ഷെ താരത്തിന്റെ ബൗളിങിനായിരിക്കും ടീം മാനേജ്‌മെന്റ് പ്രഥമ പരിഗണന നല്‍കുന്നത്.

Story first published: Tuesday, August 8, 2023, 17:02 [IST]
Other articles published on Aug 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+