Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: സെമിയും ഫൈനലും ഇന്ത്യ തോല്‍ക്കില്ല! സഹായിക്കാന്‍ അവരത് ചെയ്യും | ഞെട്ടിച്ച് വീരു

നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന ഇത്തവണത്തെ ഏകദിന ലോകകപ്പില്‍ ചാംപ്യന്‍മാരാവാന്‍ ഇന്ത്യയെ ഐസിസി സഹായിക്കുമെന്ന ഞെട്ടിക്കുന്ന അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ടൂര്‍ണമെന്റില്‍ നിന്നും സാമ്പത്തിക നേട്ടം കൈവരിക്കണമെങ്കില്‍ ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണം നിര്‍ണായകമാണെന്നും അതുകൊണ്ടു തന്നെ ഐസിസിയുടെ സഹായം ടീമിനു ലഭിക്കുമെന്നും വീരു ചൂണ്ടിക്കാട്ടി. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ലോകകപ്പില്‍ ഐസിസി നമ്മളെ സഹായിക്കും. മല്‍സരങ്ങള്‍ക്കുള്ള വിക്കറ്റുകള്‍ തയ്യാറാക്കുന്നത് ഇന്ത്യന്‍ ഗ്രൗണ്ട്‌സ്‌മെന്നാണ്. ഇന്ത്യന്‍ ടീം സെമി ഫൈനലിലോ, ഫൈനലിലോ കളിക്കുകയണെങ്കില്‍ നമുക്കു അനുകൂലമായ പിച്ചുകളായിരിക്കും തയ്യാറാക്കുക. അതുകൊണ്ടു തന്നെ ഈ ലോകകപ്പില്‍ നമ്മള്‍ ജയിക്കാനുള്ള സാധ്യത കൂടുതലാണന്നു ഞാന്‍ വിശ്വസിക്കുന്നു.

SEHWAG

ടൂര്‍ണമെന്റിന്റെ അവസാനം വരെ ഇന്ത്യ തുടരുകയാണെങ്കില്‍ വ്യൂവര്‍ഷിപ്പ്, സ്‌പോണ്‍സര്‍ഷിപ്പ് എന്നിവയിലൂടെ വലിയ നേട്ടം തങ്ങള്‍ക്കു ലഭിക്കുമെന്നു ഐസിസിക്കു അറിയാമെന്നും സെവാഗ് വിശദമാക്കി. ടൂര്‍ണമെന്റില്‍ ഇന്ത്യക്കു വേണ്ടി ബാറ്റിങില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുക മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാവുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.

റണ്‍സിനായി വിരാട് കോലി ദാഹിക്കുകയാണ്. മറ്റൊരു ബാറ്ററിലും ഇതേ ദാഹം എനിക്കു കാണാനായിട്ടില്ല. കഴിഞ്ഞ ലോകകപ്പില്‍ രോഹിത് ശര്‍മ അഞ്ചു സെഞ്ച്വറികള്‍ നേടിയതിനെക്കുറിച്ച് അദ്ദേഹം ചിന്തിക്കുന്നുണ്ടാവും. ഈ ലോകകപ്പില്‍ തന്റെ ഊഴമാണെന്നും കോലി കരുതുന്നുണ്ടാവും.

അദ്ദേഹം വലിയ മല്‍സരങ്ങളുടെ താരമാണ്. അടുത്ത ലോകകപ്പില്‍ കളിക്കില്ലെങ്കില്‍ ഇത്തവണത്തെ ടൂര്‍ണമെന്റ് ആരാധകരെ സംബന്ധിച്ച് അവിസ്മരണീയമാക്കി മാറ്റാന്‍ കോലി ആഗ്രഹിക്കുമെന്നും സെവാഗ് അഭിപ്രായപ്പെട്ടു. 2011ല്‍ അവസാനമായി ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന താരം കൂടിയാണ് കോലി.

അദ്ദേഹത്തെക്കൂടാതെ അന്നത്തെ സ്‌ക്വാഡിലുണ്ടായിരുന്ന ഇത്തവണത്തെ ടീമിലെ മറ്റൊരാള്‍ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ്. 34കാരനായ കോലി ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഇപ്പോഴും ഏതൊരു യുവതാരത്തെയും കടത്തിവെട്ടും. ഈ കാരണത്താല്‍ തന്നെ 2027ലെ അടുത്ത ലോകകപ്പിലും അദ്ദേഹം കളിക്കുകയാണെങ്കില്‍ അദ്ഭുതപ്പെടാനില്ല.

ഇന്ത്യന്‍ സ്പിന്‍ ബൗളിങിന്റെ കുന്തമുനയായി മാറിയിരിക്കുന്ന ഇടംകൈയന്‍ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ പ്രകടനത്തെ സെവാഗ് പുകഴ്ത്തിയിരിക്കുകയാണ്. കുല്‍ദീപിന്റെ നിലവിലെ ഉജ്ജ്വല ഫോം പരിഗണിക്കുമ്പോള്‍ ഒരുപാട് ബാറ്റര്‍മാര്‍ ടൂര്‍ണമെന്റില്‍ അദ്ദേഹത്തിനെതിരേ പാടുപെടും. ഒരുപാട് വിക്കറ്റുകളും ടൂര്‍ണമെന്റില്‍ വീഴ്ത്താന്‍ കുല്‍ദീപിനു കഴിയും.

INDIA

ഇന്ത്യയിലുള്ളത് സ്പിന്‍ ബൗളിങിനു അനുകൂലമായ വിക്കറ്റുകളാണ്. മറ്റുള്ള ടീമുകളിലെ സ്പിന്നര്‍മാരിലേക്കു നോക്കുമ്പോള്‍ മറ്റാര്‍ക്കും തന്നെ കുല്‍ദീപിനോളം ഇംപാക്ടുണ്ടാക്കാന്‍ കഴിയുമെന്നു തനിക്കു തോന്നുന്നില്ലെന്നും സെവാഗ് നിരീക്ഷിച്ചു. ഏകദിനത്തില്‍ ഈ വര്‍ഷം 16 ഇന്നിങ്‌സുകളില്‍ നിന്നും 33 വിക്കറ്റുകള്‍ കുല്‍ദീപ് നേടിക്കഴിഞ്ഞു. ഇന്ത്യക്കായി 2023ല്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്തതും അദ്ദേഹം തന്നെയാണ്.

അതേസമയം, ജയത്തോടെ തന്നെ ഈ ലോകകപ്പില്‍ ഇന്ത്യ തുടക്കം കുറിച്ചു കഴിഞ്ഞു. ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന വമ്പന്‍ പോരില്‍ അഞ്ചു തവണ ചാംപ്യന്മാരായ ഓസ്‌ടേലിയയെയാണ് ഇന്ത്യ ആറു വിക്കറ്റിനു തകര്‍ത്തുവിട്ടത്. ചെപ്പോക്കില്‍ ഇന്ത്യയൊരുക്കിയ സ്പിന്‍ കെണിയില്‍ കംഗാരുപ്പട വീഴുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ 200 റണ്‍സ് പോലും തികയ്ക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. 199 റണ്‍സില്‍ ഇംഗ്ലണ്ട് പുറത്താവുകയായിരുന്നു. റണ്‍ചേസില്‍ രണ്ടു റണ്‍സിനിടെ മൂന്നു വിക്കറ്റുകള്‍ ഇന്ത്യക്കു നഷ്ടമായെങ്കിലും കെഎല്‍ രാഹുല്‍, വിരാട് കോലി എന്നിവരുടെ തകര്‍പ്പന്‍ ഫിഫ്റ്റികള്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചു.

Story first published: Tuesday, October 10, 2023, 12:16 [IST]
Other articles published on Oct 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+