For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: പിച്ചൊന്നും പ്രശ്‌നമല്ല, രോഹിത്തിനെ പിടിച്ചുകെട്ടും! തന്ത്രത്തെക്കുറിച്ച് കമ്മിന്‍സ്

അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ ആവേശ ഫൈനല്‍ നാളെ നടക്കാന്‍ പോവുകയാണ്. 10 തുടര്‍ ജയങ്ങളുടെ കരുത്തിലാണ് ഇന്ത്യ ഫൈനലിനിറങ്ങുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഗംഭീര ഫോമിലുള്ള ഇന്ത്യ സ്വന്തം തട്ടകത്തില്‍ മൂന്നാം ഏകദിന ലോകകപ്പ് കിരീടം സ്വപ്‌നം കാണുന്നു. എന്നാല്‍ ഓസ്‌ട്രേലിയ നിസാരക്കാരല്ല. ശക്തമായ താരനിര കംഗാരുക്കള്‍ക്കുമുണ്ട്. അതുകൊണ്ടുതന്നെ കിരീടത്തിലേക്കെത്തുക ഇന്ത്യക്ക് എളുപ്പമായിരിക്കില്ലെന്ന കാര്യം ഉറപ്പാണ്.

ഇന്ത്യക്കാണ് കൂടുതല്‍ കിരീട സാധ്യതയെങ്കിലും തങ്ങള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ്. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരാണ് ഇന്ത്യയുടെ വജ്രായുധങ്ങള്‍. ഇരുവരേയും തുടക്കത്തിലേ പുറത്താക്കിയാല്‍ ഇന്ത്യ പ്രയാസപ്പെടുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ഇവര്‍ക്കെതിരായ തന്ത്രം തങ്ങളുടെ കൈയിലുണ്ടെന്നാണ് കമ്മിന്‍സ് പറഞ്ഞത്. ഇത് എന്താണെന്ന സൂചനയും കമ്മിന്‍സ് നല്‍കിയിട്ടുണ്ട്.

കമ്മിന്‍സ് പറഞ്ഞതുവെച്ച് രോഹിത്തിനെ പൂട്ടാനുള്ള ദൗത്യം മിച്ചല്‍ സ്റ്റാര്‍ക്കിനാവും. രോഹിത് നന്നായി തുടങ്ങി ഇന്ത്യക്ക് അടിത്തറ പാകിയാല്‍ പിന്നാലെ എത്തുന്നവര്‍ കടന്നാക്രമിക്കും. അതുകൊണ്ടുതന്നെ രോഹിത്തിനെ വീഴ്ത്താന്‍ ഇടം കൈയന്‍ പേസറെന്ന തന്ത്രമാണ് ഓസീസ് മെനയുന്നത്. ഇടം കൈയന്‍ പേസര്‍മാര്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ദൗര്‍ബല്യമാണ്. എന്നാല്‍ ഇത്തവണ ആ വെല്ലുവിളിയെ മറികടക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിച്ചിരുന്നു.

എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരേ ഇടം കൈയന്‍ പേസറിന് മുന്നില്‍ രോഹിത് വീണിരുന്നു. പിച്ചില്‍ നിന്ന് സ്റ്റംപിലേക്കെത്തുന്ന പന്തുകള്‍ നേരിടാന്‍ രോഹിത്തിന് പ്രയാസമാണ്. പ്രധാനമായും ഫോര്‍ത്ത് സ്റ്റംപ് ലൈനില്‍ നിന്ന് മിഡില്‍ സ്റ്റംപിലേക്ക് പന്തെത്തുമ്പോള്‍ രോഹിത് പ്രയാസപ്പെടും. ഇത് നിരവധി തവണ കണ്ടിട്ടുള്ളതാണ്. അഹമ്മദാബാദിലെ പിച്ചില്‍ പവര്‍പ്ലേയില്‍ നല്ല സ്വിങ് പ്രവചിക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ സ്റ്റാര്‍ക്കിന്റെ ബൗളിങ്ങിനെ രോഹിത് ഭയക്കണം.

rohit sharma

വിരാട് കോലി മിന്നും ഫോമിലാണ്. സെമിയില്‍ ന്യൂസീലന്‍ഡിനെതിരേ സെഞ്ച്വറി പ്രകടനം നടത്താനും കോലിക്ക് സാധിച്ചു. അതുകൊണ്ടുതന്നെ കോലിയുടെ പ്രകടനത്തെ ഓസീസ് ഭയക്കും. കോലിയെ പൂട്ടാന്‍ ഓസീസ് സ്പിന്‍ കെണിയൊരുക്കുമെന്ന സൂചനയാണ് കമ്മിന്‍സ് നല്‍കുന്നത്. അഹമ്മദാബാദിലെ പിച്ചില്‍ വലിയ ടേണ്‍ പ്രതീക്ഷിക്കരുത്. സ്‌ട്രെയ്റ്റ് ലെങ്ത് പന്തുകളാവും സ്പിന്നര്‍മാര്‍ക്ക് ഗുണം ചെയ്യുക. കോലിയുടെ സ്പിന്നിലെ ദൗര്‍ബല്യം മുതലാക്കാനാവും ഓസീസ് ശ്രമിക്കുക.

ഗ്ലെന്‍ മാക്‌സ്‌വെല്‍, ട്രവിസ് ഹെഡ് എന്നീ പാര്‍ട്ട് ടൈം സ്പിന്നര്‍മാരെയാവും ഓസീസ് കളത്തിലിറക്കാന്‍ സാധ്യത. ആദം സാംബയെക്കാള്‍ കോലിക്കെതിരേ ഇവരാവും കൂടുതല്‍ ഫലം ചെയ്യുക. എന്നാല്‍ കോലിയേയും രോഹിത്തിനേയും മടക്കിയാല്‍ ഇന്ത്യ തകരുമെന്നത് ഓസീസിന്റെ അമിത ആത്മവിശ്വാസമാണ്. കാരണം ഇത്തവണ ഇന്ത്യക്ക് ശക്തമായ ബാറ്റിങ് നിര തന്നെയുണ്ട്. ശുബ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം ഒന്നിനൊന്ന് മികച്ച ബാറ്റ്‌സ്മാന്‍മാരാണ്.

ഇവരെല്ലാം ഫോമിലുമാണ്. അതുകൊണ്ടുതന്നെ കോലിയേയും രോഹിത്തിനേയും പെട്ടെന്ന് പുറത്താക്കിയാലും ഇന്ത്യ വലിയ സ്‌കോറിലേക്കെത്തുക തന്നെ ചെയ്യും. ഓസ്‌ട്രേലിയ ഇത്തവണ പേരിനൊത്ത കരുത്തുള്ളവരല്ല എന്നതാണ് സത്യം. ഡേവിഡ് വാര്‍ണറേയും ട്രവിസ് ഹെഡിനേയും തുടക്കത്തിലേ മടക്കിയാല്‍ ചീട്ടുകൊട്ടാരം പോലെ ഓസീസ് തകരും. ബാറ്റിങ് നിരയില്‍ സ്ഥിരതയുള്ള ആരുമില്ലെന്നതാണ് സത്യം. ഓസീസ് വാലറ്റം ബാറ്റുകൊണ്ട് ഇന്ത്യയെക്കാള്‍ ഭേദപ്പെട്ട് നില്‍ക്കുന്നുണ്ട്.

സെമിയില്‍ ദക്ഷിണാഫ്രിക്കയോട് നന്നായി വിറച്ചാണ് ഓസീസ് ജയിച്ചത്. തോല്‍വി അറിയാത്ത ഇന്ത്യയെ തളക്കാന്‍ ഏറ്റവും മികച്ച പ്രകടനം തന്നെ കംഗാരുക്കള്‍ പുറത്തെടുക്കേണ്ടതായുണ്ട്. കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ സ്പിന്‍ കെണിയെ മറികടക്കുകയെന്നതാവും ഓസീസിന് മുന്നിലെ വലിയ വെല്ലുവിളി. എന്തായാലും കിരീട പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്.

Story first published: Saturday, November 18, 2023, 17:16 [IST]
Other articles published on Nov 18, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+