Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ചരിത്രം വഴി മാറും, ഇന്ത്യയെ പാകിസ്താന്‍ തകര്‍ക്കും! കാരണം പറഞ്ഞ് മുന്‍ താരം

ഐസിസിയുടെ ഏകദിന ലോകപ്പില്‍ ഫൈനലിനേക്കാള്‍ ആകാംക്ഷയോടെ ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പര്‍ പോരാട്ടത്തിനു വേണ്ടിയാണ്. ഒക്ടോബര്‍ 14ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ അരങ്ങേറുന്നത്. ഏകദിന ലോകകപ്പിന്റെ ചരിത്രമെടുത്താല്‍ പാകിസ്താനെതിരേ അപരാജിത റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്.

ഇതുവരെ ഏഴു തവണ മുഖാമാഖം വന്നപ്പോഴും ജയം ഇന്ത്യക്കൊപ്പമായിരുന്നു. പക്ഷെ ഇത്തവണ ചരിത്രം വഴി മാറുമെന്നും പാകിസ്താന്‍ ആദ്യമായി ഇന്ത്യക്കെതിരേ വിജയം കൊയ്യുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാക് പേസര്‍ ആക്വിബ് ജാവേദ്. ഇതിനുള്ള കാരണം അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ഇവന്റ്‌സ് ആന്റ് ഹാപ്പിനസ് സ്‌പോര്‍ട്‌സെന്ന ഷോയില്‍ വന്നപ്പോഴായിരുന്നു ഇന്ത്യ- പാകിസ്താന്‍ ത്രില്ലറിനെക്കുറിച്ച് ജാവേദ് പ്രവചനം നടത്തിയത്.

ROHIT BABAR

ഇന്ത്യയുടെ പല താരങ്ങളും കരിയറിലെ അവസാനത്തെ ലോകകപ്പിനാണ് ഇറങ്ങുന്നതെന്നും ഇതു അസാധാരണമായ ചില വെല്ലുവിളികള്‍ സമ്മാനിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐക്കണ്‍ താരങ്ങളുടെ അവരുടെ കരിയറിന്റെ അസ്തമയത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ടീമിന്റെ ചലനാത്മകതയും മാറുകയാണ്. തീരുമാനമെടുക്കലുകള്‍ കൂടുതല്‍ സങ്കീര്‍ണമായി തീരുകയും ചെയ്യുന്നുവെന്നും ജാവേദ് വിലയിരുത്തി.

ഇവ പരിഗണിക്കുമ്പോള്‍ ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യക്കെതിരേ പാകിസ്താന് മുന്‍തൂക്കമുള്ളതായി കാണാം. കൂടാതെ പാകിസ്താന്‍ ടീം കൂടുതല്‍ സന്തുലിതവുമാണ്. മാത്രമല്ല ഇന്ത്യയെപ്പോലെ പ്രധാനപ്പെട്ട താരങ്ങളുടെ വിരമിക്കലും പാകിസ്താനെ സംബന്ധിച്ച് വെല്ലുവിളിയാവില്ലെന്നും ജാവേദ് നിരീക്ഷിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റിലെ നെടും തൂണുകളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ബാറ്റിങ് ഇതിഹാസം വിരാട് കോലി എന്നിവരെക്കുറിച്ചും ജാവേദ് സംസാരിച്ചു. എത്ര കാലം ഇന്ത്യന്‍ ടീമിനെ രോഹിത്തിനു നയിക്കാന്‍ കഴിയുമെന്നു അദ്ദേഹം ചോദിക്കുന്നു. കോലിയുടെ കാര്യത്തില്‍ ഒരു താരതമ്യത്തിനാണ് ജാവേദ് മുതിര്‍ന്നത്. പാകിസ്താന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസമിനെയും കോലിയെയുമാണ് അദ്ദേഹം താരതമ്യം ചെയ്തത്.

വിരാട് കോലി ഒരു സീസണില്‍ അസാധാരണ പ്രകടനം കാഴ്ചവയ്ക്കുന്നു. അതിനു ശേഷം പ്രകടനം താഴേക്കു പോവുന്നു. പക്ഷെ ബാബര്‍ ആസമിന്റെ സ്ഥിരത വേറിട്ടു തന്നെ നില്‍ക്കും. ഇതു ലക്ഷ്യത്തിലേക്കുള്ള പാകിസ്താന്റെ യാത്രയില്‍ സ്ഥിരമായി സംഭാവനകള്‍ നല്‍കുന്ന താരമായി ബാബറിനെ മാറ്റുന്നതായും ജാവേദ് കൂട്ടിച്ചേര്‍ത്തു.

IND VS PAK

അതേസമയം, ലോകകപ്പിനു മുമ്പ് തന്നെ ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരുന്നുണ്ട്. അടുത്ത മാസം രണ്ടിനു ശ്രീലങ്കയിലെ കാന്‍ഡിയിലാണ് അയല്‍പ്പോര്. ഈ വര്‍ഷം ഇരുടീമുകളും ആദ്യമായി മുഖാമുഖം വരുന്ന മല്‍സരം കൂടിയാണിത്. ഫൈനലിലടക്കം ടൂര്‍ണമെന്റില്‍ പരാമവധി മൂന്നു തവണ വരെ ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടാനിടയുണ്ട്.

കഴിഞ്ഞ വര്‍ഷം മൂന്നു തവണയായിരുന്നു ഇന്ത്യയും പാകിസ്താനും ശക്തി പരീക്ഷിച്ചത്. എല്ലാം ടി20 ഫേര്‍മാറ്റിലുമായിരുന്നു. ഇവയില്‍ രണ്ടെണ്ണത്തില്‍ ജയം ഇന്ത്യക്കായിരുന്നു. ഒന്നില്‍ പാകിസ്താനും ജയിച്ചുകയറി. ഏഷ്യാ കപ്പിന്റെ ഗ്രൂപ്പുഘട്ടത്തില്‍ പാകിസ്താനെതിരേ ഇന്ത്യ വെന്നിക്കൊടി പാറിച്ചിരുന്നു.

എന്നാല്‍ സൂപ്പര്‍ ഫോറില്‍ പാകിസ്താന്‍ ഇതിനു കണക്കുതീര്‍ത്തു. അതിനു ശേഷം അവസാനമായി ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസി ടി20 ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തിലും ഇരുടീമുകളും മാറ്റുരച്ചു. അന്നു ഇന്ത്യ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കുകയായിരുന്നു.

Story first published: Sunday, August 20, 2023, 10:33 [IST]
Other articles published on Aug 20, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+