For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഇന്ത്യയെ വീഴ്ത്താന്‍ പാകിസ്താന്റെ 18ാമത്തെ അടവ്! 2012ല്‍ പയറ്റിയ തന്ത്രം

ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ വീഴ്ത്താന്‍ പാകിസ്താന്‍ 18ാമത്തെ അടവിനൊരുങ്ങുകയാണ്. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായിട്ടാണ് ഇന്ത്യയില്‍ ലോകകപ്പ് നടക്കാനിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം പാക് ടീം ഇന്ത്യയില്‍ കളിക്കാനിരിക്കുന്ന ടൂര്‍ണമെന്റ് കൂടിയാണിത്.

അതുകൊണ്ടു തന്നെ ഇന്ത്യയിലെ സാഹചര്യങ്ങളില്‍ കളിക്കുകയെന്നത് പാകിസ്താന് വലിയ വെല്ലുവിളിയായിരിക്കും. താരങ്ങളും വലിയ സമ്മര്‍ദ്ദത്തോടെയായിരിക്കും ഇന്ത്യയില്‍ കളിക്കാനിറങ്ങുക. ഇതു മറികടക്കുന്നതിനു വേണ്ടി പുതിയ തന്ത്രം പയറ്റാനൊരുങ്ങുകയാണ് പാകിസ്താന്‍.

ROHIT BABAR

ലോകകപ്പിനുള്ള പാക് ടീമിനു മനശാസ്ത്രജ്ഞനെ നിയമിക്കാനാണ് പാകിസ്താന്‍ ആലോചിക്കുന്നത്. ബാബര്‍ ആസമിനു കീഴിലാണ് പാക് പട ലോകകപ്പിനായി ഇന്ത്യയിലെത്തുന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ലോകം കാത്തിരിക്കുന്ന സൂപ്പര്‍ പോരാട്ടം.

ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്‌റ്റേഡിയങ്ങളിലൊന്നായ ഇവിടെ റെക്കോര്‍ഡ് കാണികളായിരിക്കും മല്‍സരം കാണാനെത്തുക. അതിനാല്‍ ബാബറും സംഘവും കടുത്ത മാനസികസമ്മര്‍ദ്ദത്തിലായിരിക്കും ഇവിടെ കളിക്കാനിറങ്ങുക. ഇതിനെ അതിജീവിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മനശാസ്ത്രജ്ഞനെ നിയമിക്കാന്‍ പാകിസ്താന്‍ ആലോചിക്കുന്നത്.

ലോകകപ്പിനു മുമ്പ് ഏഷ്യാ കപ്പിലും ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുന്നുണ്ട്. സപ്തംബര്‍ രണ്ടിനാണ് ഏഷ്യാ കപ്പില്‍ ചിരവൈരികള്‍ കൊമ്പുകോര്‍ക്കുന്നത്. അടുത്ത റൗണ്ടിലേക്കു മുന്നേറുകയാണെങ്കില്‍ സൂപ്പര്‍ ഫോറിലും തുടര്‍ന്നു ഫൈനലിലും ഇന്ത്യയും പാകിസ്താനും മുഖാമുഖം വരും.

നായകന്‍ ബാബറുള്‍പ്പെടെ പാകിസ്താന്‍ ടീമിലെ ഭൂരിഭാഗം പേരും മുമ്പൊരിക്കലും ഇന്ത്യയില്‍ കളിച്ചിട്ടില്ലാത്തവരാണ്. അതുകൊണ്ടു തന്നെ ഇവിടെ കളിക്കുമ്പോഴുള്ള വലിയ സമ്മര്‍ദ്ദത്തെക്കുറിച്ച് അവര്‍ക്കു വലിയ ധാരണയും കാണില്ല. നേരത്തേ ചില ഉയര്‍ന്ന സമ്മര്‍ദ്ദമുണ്ടാക്കുന്ന മല്‍സരങ്ങളില്‍ പാക് ടീമിനു തോല്‍വികള്‍ നേരിട്ടിരുന്നു.

കഴിഞ്ഞ ടി20 ലോകകപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിനോടും 2021ലെ ടി20 ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയയോടുമായിരുന്നു പാകിസ്താന് അടിതെറ്റിയത്. ഇവയെല്ലാം പരിഗണിച്ചാണ് ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പിലും സമാനമായ സാഹചര്യങ്ങളില്‍ കളിക്കുമ്പോഴുള്ള വെല്ലുവിളിയെക്കുറിച്ച് പിസിബി ഗൗരവമായി ആലോചിച്ചത്. ലോകകപ്പിനുള്ള പാക് ടീമിനൊപ്പം മനശാസ്ത്രജ്ഞനെയോ, മെന്റല്‍ കണ്ടീഷനിങ് കോച്ചിനെയോ അയക്കണമെന്നാണ് പിസിബി ചെയര്‍മാന്‍ സാക്ക അഷ്റഫ് ആഗ്രഹിക്കുന്നത്.

2012ലായിരുന്നു പാകിസ്താന്‍ ടീം അവസാനമായി ഇന്ത്യയില്‍ വൈറ്റ് ബോള്‍ പരമ്പരകളില്‍ കളിക്കാനെത്തിയത്. അന്നു മൂന്നു ഏകദിനങ്ങളും അഞ്ചു ടി20കളുമായിരുന്നു പാക് ടീം ഇവിടെ കളിച്ചത്. ടീമിനൊപ്പം ഒരു മനശാസ്ത്രജ്ഞനെയും പാകിസ്താന്‍ അന്നു ഇന്ത്യയിലേക്കു അയച്ചിരുന്നു. അന്നും പിസിബി ചെയര്‍മാന്‍ സ്ഥാനത്ത് സാക്ക അഷ്‌റഫായിരുന്നു.

PAKISTAN TEAM

കഴിഞ്ഞ രണ്ടു ടി20 ലോകകപ്പുകളിലുമേറ്റ പരാജയങ്ങള്‍ പാകിസ്താന് വലിയ ക്ഷീണമായി മാറിയിരുന്നു. വലിയ മല്‍സരങ്ങളില്‍ ഭാവിയിലും ഇതുപോലെയുള്ള തിരിച്ചടികള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പാകിസ്താന്റെ ശ്രമം. ഒരു മനശാസ്ത്രജ്ഞന്‍ ടീമിനൊപ്പമുണ്ടെങ്കില്‍ അതു സമ്മര്‍ദ്ദഘട്ടങ്ങളെ അതിജീവിക്കാന്‍ സഹായിക്കുമെന്ന വിശ്വാസത്തിലാണ് പാകിസ്താന്‍.

എന്നാല്‍ മനശാസ്ത്രജ്ഞനായി ആരെ നിയോഗിക്കുമെന്ന കാര്യത്തില്‍ പാകിസ്താന്‍ ഇനിയും തീരുമാനമെടുത്തിട്ടില്ലെന്നാണ് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ മുന്‍ മെന്റല്‍ കണ്ടീഷനിങ് കോച്ചായിരുന്ന സൗത്താഫ്രിക്കയുടെ പാഡി അപ്റ്റണ്‍ ഒരു ഓപ്ഷനാണ്. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ക്വലന്ദേഴ്‌സ് ഫ്രാഞ്ചൈസിക്കൊപ്പം നേരത്തേ പാക് താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചുള്ള പരിചയവും അദ്ദേഹത്തിനുണ്ട്.

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയ വേദിയായ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ മെന്റല്‍ കണ്ടീഷനിങ് കോച്ചായികുന്നു അപ്റ്റണ്‍. കോച്ച് രാഹുല്‍ ദ്രാവിഡിന്റെ ആവശ്യപ്രകാരമായിരുന്നു അദ്ദേഹത്തെ കൊണ്ടുവന്നത്. 2011ല്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഏകദിന ലോകകപ്പില്‍ ജേതാക്കളായപ്പോള്‍ പരിശീലക സംഘത്തില്‍ അപ്റ്റണുമുണ്ടായിരുന്നു.

Story first published: Sunday, August 6, 2023, 17:15 [IST]
Other articles published on Aug 6, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+