Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ദിവസം 8 കിലോ മട്ടന്‍, തീറ്റയുടെ ഗുണം കളിയിലില്ല! പാകിസ്താനെതിരേ അക്രം

ചെന്നൈ: ഏകദിന ലോകകപ്പില്‍ വലിയ പ്രതീക്ഷയോടെയെത്തിയ പാകിസ്താന്‍ ടൂര്‍ണമെന്റ് പുരോഗമിക്കുമ്പോള്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ആദ്യത്തെ അഞ്ച് മത്സരത്തില്‍ മൂന്നിലും പാക് ടീം തോറ്റു. ചിരവൈരികളായ ഇന്ത്യയോട് തോറ്റത് മറക്കാമെങ്കിലും അഫ്ഗാനിസ്ഥാനോട് തോറ്റ് പാകിസ്താന്‍ നാണംകെട്ടിരിക്കുകയാണ്. എട്ട് വിക്കറ്റിനാണ് അഫ്ഗാനിസ്ഥാന് മുന്നില്‍ പാകിസ്താന്‍ മുട്ടുകുത്തിയത്.

മോശം ഫീല്‍ഡിങ്ങും ബൗളിങ്ങുമാണ് പാകിസ്താനെ പിന്നോട്ടടിക്കുന്നത്. അഫ്ഗാനിസ്ഥാനെതിരായ തോല്‍വി പാകിസ്താനെ സംബന്ധിച്ച് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. അതുകൊണ്ടുതന്നെ വലിയ വിമര്‍ശനമാണ് പാക് ടീമിനെതിരേ ഉയരുന്നത്. മുന്‍ പാക് സൂപ്പര്‍ താരം വസിം അക്രം രൂക്ഷ ഭാഷയിലാണ് ബാബര്‍ ആസമിനേയും സംഘത്തേയും വിമര്‍ശിച്ചത്. ദിവസം എട്ട് കിലോ മട്ടന്‍ കഴിച്ചിട്ടും അതിന്റെ ഗുണം കളിയിലില്ലെന്നാണ് അക്രം അഭിപ്രായപ്പെട്ടത്.

'വളരെ ലജ്ജാകരമായ മത്സരഫലമാണ് ഇന്ന് കണ്ടത്. രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 280 റണ്‍സ് പിന്നിടുകയെന്നത് വലിയ കാര്യമാണ്. നനഞ്ഞ പിച്ചായിരുന്നില്ല ഉണ്ടായിരുന്നത്. എന്നിട്ടും ഫീല്‍ഡിങ് നോക്കുക. ഫിറ്റ്‌നസ് നിലവാരം വളരെ മോശം. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ താരങ്ങളൊന്നും ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയരായിട്ടില്ലെന്നാണ് കഴിഞ്ഞ മൂന്ന് ആഴ്ചകളായി ഞങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. വ്യക്തിപരമായി പേരെടുത്ത് പറഞ്ഞാല്‍ അവര്‍ക്ക് മുഖം താഴ്‌ത്തേണ്ടി വരും.

ഈ താരങ്ങളെല്ലാം ദിവസം 8 കിലോ മട്ടന്‍ കഴിക്കുന്നവരെപ്പോലെയാണ് തോന്നുന്നു. പരിശോധനകള്‍ നടക്കുന്നില്ലേ' - അക്രം ചോദിക്കുന്നു. പാകിസ്താന്‍ ശക്തരായ താരങ്ങളുടെ നിരയാണെങ്കിലും നിലവിലെ ടീമിന്റെ പ്രകടനം നിലവാരത്തിനൊള്ളുതല്ല. പ്രധാനമായും മോശം ഫീല്‍ഡിങ്ങാണ് ടീം കാഴ്ചവെക്കുന്നത്. അഫ്ഗാനിസ്ഥാനെതിരേ നിരവധി പിഴവുകളാണ് പാകിസ്താന്‍ വരുത്തിയത്. നായകനെന്ന നിലയില്‍ ബാബര്‍ ആസമിന് മികച്ച തീരുമാനം എടുക്കാനാവുന്നില്ല.

afghanistan, cricket

റിവ്യൂവെടുക്കുന്നതിലെല്ലാം പാകിസ്താന് പിഴക്കുന്നു. അഫ്ഗാനെതിരേ മുഹമ്മദ് റിസ്വാന്റെ വിക്കറ്റ് കീപ്പിങ്ങും നിരാശപ്പെടുത്തി. റിവ്യൂ നഷ്ടപ്പെടുത്തിയതും റിസ്വാന്റെ തീരുമാനമാണ്. ബാബറിനെ പലപ്പോഴും ആശയക്കുഴപ്പത്തിലാക്കുന്ന രീതിയിലാണ് റിസ്വാന്‍ പെരുമാറുന്നത്. വേഗത്തില്‍ ഓടി ഫീല്‍ഡ് ചെയ്യാനോ ക്യാച്ച് അവസരങ്ങള്‍ മുതലാക്കാനോ പാകിസ്താന് സാധിക്കുന്നില്ല. ഇത് ടീമിന്റെ തോല്‍വിയുടെ നിര്‍ണ്ണായക കാരണമായി മാറുന്നു.

അഫ്ഗാനിസ്ഥാനോടേറ്റ തോല്‍വി പാകിസ്താന്റെ ക്രിക്കറ്റ് ചരിത്രത്തിലെത്തന്നെ ഏറ്റവും നിരാശപ്പെടുത്തുന്ന മത്സരമാണെന്ന് പറയാം. 'വളരെ നിരാശപ്പെടുത്തുന്ന തോല്‍വിയാണിത്. എന്നാല്‍ അഫ്ഗാനിസ്ഥാന്റെ പ്രകടനം ഓര്‍ത്ത് സന്തോഷം തോന്നുന്നു. അവര്‍ ഇത് അര്‍ഹിക്കുന്നുണ്ടെന്ന് നിങ്ങള്‍ മറന്നുപോകരുത്. അവര്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നതും ക്രിക്കറ്റ് കളിക്കുന്നതും വളരെ മനോഹരമായ രീതിയിലാണ്. അതില്‍ എനിക്ക് സന്തോഷമുണ്ട്.

എന്നാല്‍ ഇന്നത്തെ കാഴ്ച വളരെ നിരാശപ്പെടുത്തുന്നതാണ്' - വഖാര്‍ യൂനിസ് പറഞ്ഞു. അഫ്ഗാനിസ്ഥാനോടേറ്റ തോല്‍വിയോടെ പാകിസ്താന്റെ സെമി സാധ്യതകളും പരുങ്ങലിലായിരിക്കുകയാണ്. ശേഷിക്കുന്ന മത്സരങ്ങളില്‍ വലിയ ജയം നേടാനാവാത്ത പക്ഷം പാക് ടീം സെമി കളിക്കില്ല. നാല് മത്സരത്തിലും വമ്പന്‍ ജയം പാകിസ്താന് നേടാനാവുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

നിലവിലെ സാധ്യതകള്‍ പ്രകാരം പാകിസ്താന് കാര്യങ്ങള്‍ എളുപ്പമല്ല. നസീം ഷായുടെ അഭാവം പാകിസ്താന്റെ ബൗളിങ് നിരയിലുണ്ട്. വലിയ പ്രകടനം പ്രതീക്ഷിച്ചിരുന്ന ഹാരിസ് റഊഫ് തല്ലുകൊള്ളിയാവുന്നു. ഷഹീന്‍ ഷാ അഫ്രീദിക്ക് മുകളില്‍ വലിയ സമ്മര്‍ദ്ദമാണുള്ളത്. ബാബര്‍ ആസം മെല്ലെപ്പോക്ക് ബാറ്റിങ് നടത്തുന്നത് ടീമിനെ പിന്നോട്ടടിക്കുന്നു.

വിരാട് കോലിയെക്കാള്‍ മികച്ചവനെന്ന് വാഴ്ത്തുന്ന ബാബറിന്റെ നിലവിലെ പ്രകടനം ദയനീയമാണ്. ഇത്തവണ ഇന്ത്യയില്‍ നിന്ന് കപ്പുമായി മടങ്ങുമെന്ന് പറഞ്ഞ ബാബറിനെതിരേ വലിയ ട്രോളുകളാണ് ഇപ്പോള്‍ ഉയരുന്നത്.

Story first published: Tuesday, October 24, 2023, 15:30 [IST]
Other articles published on Oct 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+