For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: പാകിസ്താന് 'പണികൊടുത്ത്' ഇന്ത്യ, ലോകകപ്പ് നഷ്ടമാവുമോ? സാധ്യത ഇങ്ങനെ

മുംബൈ: ഏകദിന ലോകകപ്പിന് ഇന്ത്യന്‍ മണ്ണില്‍ കൊടി ഉയരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഒക്ടോബര്‍ 5ന് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസീലന്‍ഡും തമ്മിലുള്ള മത്സരത്തോടെയാണ് വിശ്വകിരീട പോരാട്ടത്തിന് തുടക്കമാവുന്നത്. ലോകകപ്പിന് പങ്കെടുക്കുന്നതിനായി ടീമുകളെല്ലാം അവസാന ഘട്ട തയ്യാറെടുപ്പിലാണ്. എന്നാല്‍ പാകിസ്താന് മാത്രം ഇന്ത്യ വിസ അനുവദിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഏറെ നാളുകളായി ഇന്ത്യ-പാക് രാഷ്ട്രീയ ബന്ധം അത്ര മികച്ചതല്ല. ഏഷ്യാ കപ്പിന് പാകിസ്താനാണ് ആതിഥേയരായതെങ്കിലും ഇന്ത്യ പാകിസ്താനില്‍ കളിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയതോടെ ശ്രീലങ്കയിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍ നടന്നത്. ഇതോടെ ഇന്ത്യയില്‍ ലോകകപ്പ് കളിക്കാന്‍ പാകിസ്താനുണ്ടാവില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നെങ്കിലും ലോകകപ്പ് കളിക്കാനുള്ള സജീവ മുന്നൊരുക്കത്തിലായിരുന്നു പാകിസ്താന്‍.

ഇപ്പോഴിതാ ലോകകപ്പിന് വരാന്‍ പാകിസ്താന് വിസ അനുവദിക്കുന്നതില്‍ ഇന്ത്യ തടസം അറിയിച്ചിട്ടുണ്ടെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. തിങ്കളാഴ്ച ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് വരാനായിരുന്നു പാകിസ്താന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ വിസാ പ്രശ്‌നങ്ങള്‍ മൂലം ബുധനാഴ്ചയേ പാക് ടീമിന് ഇന്ത്യയിലേക്ക് പുറപ്പെടാന്‍ സാധിക്കുകയുള്ളൂവെന്നാണ് വിവരം.

വിസാ പ്രശ്‌നങ്ങള്‍ മൂലം ദുബായില്‍ പദ്ധതിയിട്ടിരുന്ന പരിശീലന ക്യാംപ് പാകിസ്താന്‍ ഒഴിവാക്കിയെന്നാണ് വിവരം. ലോകകപ്പിന് മുമ്പ് രണ്ട് സന്നാഹ മത്സരങ്ങളാണ് പാകിസ്താന്‍ കളിക്കുന്നത്. ഒന്നാമത്തെ മത്സരം 29ന് ന്യൂസീലന്‍ഡിനെതിരേയും രണ്ടാമത്തെ മത്സരം 3ന് ഓസ്‌ട്രേലിയക്കെതിരേയുമാണ്. വിസയുടെ പ്രശ്‌നങ്ങള്‍ മൂലം നേരത്തെ പദ്ധതിയിട്ട ദുബായിലെ മുന്നൊരുക്ക ക്യാംപ് പാകിസ്താന് നഷ്ടമാകുമെന്നതാണ് പ്രശ്‌നം. വേഗത്തില്‍ വിസാ നടപടി പൂര്‍ത്തിയായിക്കിട്ടുമെന്നാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് കരുതുന്നത്.

rohit sharma, babar azam

ഇന്ത്യ-പാകിസ്താന്‍ രാഷ്ട്രീയ പ്രശ്‌നങ്ങളാണ് വിസയുടെ കാര്യത്തിലും ബാധിച്ചിരിക്കുന്നതാണ്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്. ഈ സംഭവത്തിന് ശേഷം രണ്ട് രാജ്യങ്ങളും തമ്മില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് മത്സരിക്കുന്നത്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള പരമ്പരകള്‍ ഇതിന് ശേഷമാണ് നിര്‍ത്തിവെച്ചത്. പാകിസ്താന്‍ പല തവണ പരമ്പര പുനരാരംഭിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഇന്ത്യ വിസമ്മതിക്കുകയായിരുന്നു.

2012-13ല്‍ മിസ്ബാഹ് ഉല്‍ ഹഖിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഒരു തവണ പരമ്പര നടന്നിരുന്നു. എന്നാല്‍ അടുത്തകാലത്തൊന്നും ഇത്തരമൊരു പരമ്പര നടന്നിട്ടില്ല. ഏഷ്യാ കപ്പ് കളിക്കാന്‍ ഇന്ത്യ പാകിസ്താനിലേക്ക് പോകാതിരുന്നത് സാമ്പത്തികമായി അവര്‍ക്ക് വലിയ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. പാകിസ്താനിലേക്ക് ഇന്ത്യ ഏഷ്യാ കപ്പ് കളിക്കാന്‍ ചെല്ലാത്തതിനാല്‍ ഇന്ത്യയിലേക്ക് ലോകകപ്പ് കളിക്കാന്‍ പാകിസ്താന്‍ പോകരുതെന്ന് മുന്‍ പാക് താരങ്ങളടക്കം പറഞ്ഞിരുന്നു.

എന്നാല്‍ ലോകകപ്പ് ബഹിഷ്‌കരിക്കുക പാകിസ്താനെ സംബന്ധിച്ച് എളുപ്പമല്ല. സാമ്പത്തികമായി ബിസിസിഐയെക്കാള്‍ വളരെ പിന്നിലാണ് പിസിബിയുള്ളത്. അതുകൊണ്ടുതന്നെ ലോകകപ്പ് ബഹിഷ്‌കരിച്ചാലുണ്ടാവുന്ന വലിയ സാമ്പത്തിക ബാധ്യത പാകിസ്താന് തലവേദനയാവും. ഇക്കാരണത്താല്‍ തന്നെ പാകിസ്താന്‍ യാതൊരു കാരണവശാലും ലോകകപ്പ് ബഹിഷ്‌കരിക്കില്ലെന്നുറപ്പ്. എത്രയും വേഗം വിസാ പ്രശ്‌നം ഇന്ത്യ പരിഹരിച്ചുനല്‍കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

ഏകദിന ലോകകപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒക്ടോബര്‍ 14ാം തീയ്യതിയാണ് ഇന്ത്യ-പാകിസ്താന്‍ മത്സരം നടക്കുക. അഹമ്മദാബാദാണ് വേദി. ഒരു ലക്ഷത്തോളം കാണികളെ ഉള്‍ക്കൊള്ളാവുന്ന സ്‌റ്റേഡിയത്തില്‍ ഇന്ത്യ-പാക് പോരാട്ടം നടക്കുമ്പോള്‍ ആവേശം വാനോളമുയരുമെന്ന കാര്യം ഉറപ്പാണ്. ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തില്‍ ജയം ഇന്ത്യക്കായിരുന്നു. ഗ്രൂപ്പു ഘട്ട മത്സരം മഴ കുളമാക്കിയപ്പോള്‍ സൂപ്പര്‍ ഫോറില്‍ ഇന്ത്യയാണ് ജയിച്ചത്.

Story first published: Saturday, September 23, 2023, 15:37 [IST]
Other articles published on Sep 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+