Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: പാക് പട പണി തുടങ്ങി, 5 ടീമുകള്‍ പെട്ടു! ഇന്ത്യ പേടിക്കണോ? അറിയാം

ലോകകപ്പില്‍ പുറത്തായെന്നു പരിഹസിച്ചവരുടെ വായടപ്പിച്ചുകൊണ്ട് ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മുന്‍ ജേതാക്കളായ പാകിസ്താന്‍. ഇന്നു തോറ്റാല്‍ സെമി ഫൈനല്‍ പ്രതീക്ഷ ഏറെക്കുറെ അവസാനിക്കുമെന്നിരികെ ഇറങ്ങിയ പാക് പട ഏഴു വിക്കറ്റിനാണ് ബംഗ്ലാദേശിന്റെ കഥ കഴിച്ചത്. ഇതോടെ ഈ ലോകകപ്പില്‍ നിന്നും പുറത്തായ ആദ്യ ടീമെന്ന നാണക്കേടും ബംഗ്ലാദേശിന്റെ പേരിലായിരിക്കുകയാണ്.

എന്നാല്‍ പാകിസ്താനാവട്ടെ വലിയ മുന്നേറ്റമാണ് പോയിന്റ് പട്ടികയില്‍ നടത്തിയിരിക്കുന്നത്. ബംഗ്ലാദേശുമായുള്ള മല്‍സരത്തിനു മുമ്പ് പോയിന്റെ പട്ടികയില്‍ ഏഴാംസ്ഥാനത്തായിരുന്ന പാകിസ്താന്‍ രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അഞ്ചാമതെത്തിയിരിക്കുകയാണ്. പക്ഷെ നെറ്റ് റണ്‍റേറ്റ് ഇപ്പോഴും നെഗറ്റീവില്‍ നിന്നും പോസിറ്റീവിലെത്തിക്കാന്‍ ബാബര്‍ ആസമിനും സംഘത്തിനുമായിട്ടില്ല. -0.024 ആണ് ഇപ്പോള്‍ പാക് ടീമിന്റെ നെറ്റ് റണ്‍റേറ്റ്.

PAK- BAN

പാകിസ്താന്റെ മിന്നുന്ന വിജയം കാരണം അഞ്ചു ടീമുകള്‍ക്കാണ് ശരിക്കും പണി കിട്ടിയിരിക്കുന്നത്. മൂന്നാംസ്ഥാനക്കാരായ ന്യൂസിലാന്‍ഡ്, നാലാമതുള്ള ഓസ്‌ട്രേലിയ, ആറു മുതല്‍ എട്ടു വരെയുള്ള അഫ്ഗാനിസ്താന്‍, ശ്രീലങ്ക, നെതര്‍ലാന്‍ഡ്‌സ് എന്നിവര്‍ക്കാണ്. അടുത്ത മല്‍സരം ഇവര്‍ക്കെല്ലാം നിര്‍ണായകമായിരിക്കുകയാണ് എട്ടു പോയിന്റോടെ മൂന്നാമതുള്ള ന്യൂസിലാന്‍ഡാണ് ശരിക്കും കുരുക്കിലായത്. നിലവില്‍ +1.232 എന്ന മികച്ച നെറ്റ് റണ്‍റേറ്റ് അവര്‍ക്കുണ്ടെങ്കിലും പാകിസ്താനെ അവര്‍ പേടിക്കണം.

കാരണം ഉജ്ജ്വല ഫോമിലുള്ള സൗത്താഫ്രിക്കയ്‌ക്കെതിരേയാണ് ന്യൂസിലാന്‍ഡിന്റെ അടുത്ത മല്‍സരം. 10 പോയിന്റുമായി രണ്ടാംസ്ഥാനത്തു നില്‍ക്കുകയാണ് സൗത്താഫ്രിക്ക. നാളെയാണ് (ബുധന്‍) സൗത്താഫ്രിക്ക- ന്യൂസിലാന്‍ഡ് പോര്. ഇതില്‍ കിവികള്‍ വലിയൊരു മാര്‍ജിനില്‍ തോറ്റാല്‍ അതു അവരുടെ നെറ്റ് റണ്‍റേറ്റിനെ ബാധിക്കും.

ഈ കളിക്കു ശേഷം അടുത്ത മല്‍സരത്തില്‍ പാകിസ്താനാണ് കിവികളുടെ എതിരാളികള്‍. ഇതില്‍ നല്ലൊരു മാര്‍ജിനില്‍ പാകിസ്താന്‍ ജയിച്ചാല്‍ അവര്‍ക്കു എട്ടു പോയിന്റാവും. അപ്പോള്‍ ഇതേ പോയിന്റുള്ള ന്യൂസിലാന്‍ഡിനെ പിന്തള്ളി പാകിസ്താന്‍ ടോപ്പ് ഫോറിലേക്കും വന്നേക്കും. അതുകൊണ്ടു തന്നെ സൗത്താഫ്രിക്കയ്‌ക്കെതിരേ ന്യൂസിലാന്‍ഡിനു ജയിച്ചേ തീരൂ.

നാലാമതുള്ള ഓസീസിന് എട്ടു പോയിന്റാണുള്ളത്. +0.970 എന്ന നെറ്റ് റണ്‍റേറ്റ് അവര്‍ക്കുണ്ട്. ഇംഗ്ലണ്ടുമായാണ് അവരുടെ അടുത്ത മല്‍സരം. ഇതില്‍ ഓസീസ് തോല്‍ക്കുകയാണെങ്കില്‍ പാകിസ്താന്‍ ഹാപ്പിയാവും. കാരണം ന്യൂസിലാന്‍ഡിനെ വീഴ്ത്തിയാല്‍ ഓസീസിനൊപ്പമെത്താന്‍ പാക് പടയ്ക്കു സാധിക്കും.

PAK

ആറ് മുതല്‍ എട്ടു വരെ സ്ഥാനങ്ങളില്‍ അഫ്ഗാന്‍ (6 പോയിന്റ്), ശ്രീലങ്ക (4), ഡച്ച് (4) എന്നിവരാണ്. നെറ്റ് റണ്‍റേറ്റില്‍ ഇവരെല്ലാം പാകിസ്താന് പിന്നിലാണ്. അഫ്ഗാന്റെ നെറ്റ് റണ്‍റേറ്റ് -0.718ഉം ലങ്കയുടേത് -0.275ഉം ഡച്ചിന്റേത് -1.277ഉം ആണ്.

അതു കൊണ്ടു തന്നെ വലിയൊരു മാര്‍ജിനില്‍ അടുത്ത മല്‍സരം ജയിക്കാനായാല്‍ മാത്രമേ പാകിസ്താന് ഭീഷണിയുയര്‍ത്താന്‍ ഇവര്‍ക്കു സാധിക്കുകയുള്ളൂ. അടുത്ത കളി ഇവര്‍ തോറ്റാല്‍ അതു പാകിസ്താന്റെ സെമി സാധ്യതകള്‍ വര്‍ധിപ്പിക്കും.

ശ്രീലങ്കയുടെ അടുത്ത മല്‍സരം പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ഇന്ത്യക്കെതിരേയാണ്. ഇന്ത്യയോടു തോല്‍ക്കുകയാണെങ്കില്‍ അതു ലങ്കയുടെ സെമി പ്രതീക്ഷകള്‍ അവതാളത്തിലാക്കും. പക്ഷെ ഇന്ത്യയുടെ വിജയമായിരിക്കും പാകിസ്താന്‍ ആഗ്രഹിക്കുക.

അഫ്ഗാനും ഡച്ചും തമ്മിലാണ് ഏഴാം റൗണ്ടില്‍ ഏറ്റുമുട്ടുക. ഈ കളിയില്‍ ഡച്ച് ടീം ജയിച്ചാല്‍ പാകിസ്താനു ആശ്വാസമാവും. പക്ഷെ അഫ്ഗാനാണ് ജയിക്കുന്നതെങ്കില്‍ അവര്‍ എട്ടു പോയിന്റോടെ പാകിസ്താനെ പിന്തള്ളി അഞ്ചാംസ്ഥാനത്തേക്കും കയറും.

Story first published: Tuesday, October 31, 2023, 22:56 [IST]
Other articles published on Oct 31, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+