For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: പാകിസ്താന്‍ ഇനി സെമി പ്രതീക്ഷിക്കണോ? സാധ്യത അവസാനിച്ചിട്ടില്ല! വഴിയിതാ

മുംബൈ: ഏകദിന ലോകകപ്പില്‍ സെമി ഫൈനലിനോടടുക്കവെ പോരാട്ടം കടുക്കുകയാണ്. ആരൊക്കെ സെമി കളിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കാത്ത അവസ്ഥയാണ്. നിലവില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവരാണ് സെമി സാധ്യതയില്‍ മുന്നിലുള്ളത്. അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, പാകിസ്താന്‍ എന്നിവരും പിന്നാലെയുണ്ട്. തലപ്പത്തുള്ള ഇന്ത്യ ആറ് മത്സരവും ജയിച്ച് 12 പോയിന്റുകള്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 10 പോയിന്റുമുണ്ട്.

മൂന്നും നാലും സ്ഥാനത്തുള്ള ന്യൂസീലന്‍ഡിനും ഓസ്‌ട്രേലിയക്കും എട്ട് പോയിന്റുകള്‍ വീതമാണുള്ളത്. അഫ്ഗാനിസ്ഥാന്‍ 6 പോയിന്റോടെ അഞ്ചാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ശ്രീലങ്കയ്ക്കും പാകിസ്താനും നാല് പോയിന്റുകള്‍ വീതമാണുള്ളത്. ഇത്തവണ വലിയ പ്രതീക്ഷയോടെയെത്തിയ ടീമാണ് പാകിസ്താനെങ്കിലും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. അഫ്ഗാനിസ്ഥാനോടടക്കം തോറ്റ പാകിസ്താന് മൂന്ന് മത്സരം ശേഷിക്കെ എന്തെങ്കിലും സെമി സാധ്യതയുണ്ടോ? പരിശോധിക്കാം.

വസ്തുതാ പരമായി പരിശോധിച്ചാല്‍ പാകിസ്താന്‍ സെമി കളിക്കാന്‍ വളരെ കുറവ് സാധ്യതയാണുള്ളത്. ബംഗ്ലാദേശ്, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരേയാണ് പാകിസ്താന്റെ ശേഷിക്കുന്ന മത്സരങ്ങള്‍. ഈ മൂന്ന് മത്സരത്തില്‍ ജയിച്ചാല്‍ പാകിസ്താന് പരമാവധി ലഭിക്കുക 10 പോയിന്റാണ്. നിലവില്‍ ഇന്ത്യക്ക് 12 പോയിന്റും ദക്ഷിണാഫ്രിക്കയ്ക്ക് 10 പോയിന്റുമുണ്ട്. അതുകൊണ്ടുതന്നെ ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകളെയാണ് പാകിസ്താന് മറികടക്കാനാവുക.

അത് സംഭവിക്കണമെങ്കില്‍ ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും ഇനിയുള്ള എല്ലാ മത്സരങ്ങളും തോല്‍ക്കണം. നിലവിലെ ഫോമില്‍ ഇത് ഏറെക്കുറെ അസാധ്യമാണ്. ഓസ്‌ട്രേലിക്ക് ശേഷിക്കുന്ന മത്സരങ്ങള്‍ അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട്, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരേയാണ്. ഇതില്‍ മൂന്നിലും ഓസ്‌ട്രേലിയ തോറ്റാല്‍ മറ്റൊരു പ്രശ്‌നം പാക് ടീമിന് മുന്നിലുണ്ട്. അത് അഫ്ഗാനിസ്ഥാനാണ്. മൂന്ന് മത്സരം ഓസീസ് തോറ്റാല്‍ അതിലൊരു മത്സരത്തില്‍ ജയം അഫ്ഗാനായിരിക്കും.

pakistan, cricket

ഇതോടെ പാകിസ്താനെക്കാള്‍ മുന്‍തൂക്കം അഫ്ഗാന് ലഭിക്കും. ന്യൂസീലന്‍ഡും തുടര്‍ തോല്‍വികള്‍ നേരിടേണ്ടത് പാകിസ്താന് അത്യാവശ്യമാണ്. ദക്ഷിണാഫ്രിക്ക, പാകിസ്താന്‍, ശ്രീലങ്ക ടീമുകള്‍ക്കെതിരേയാണ് ന്യൂസീലന്‍ഡിന് മത്സരം ശേഷിക്കുന്നത്. ഈ മൂന്ന് മത്സരത്തിലും കിവീസ് തോല്‍ക്കണം. അങ്ങനെ സംഭവിച്ചാലും പാകിസ്താന് മുന്നില്‍ ശ്രീലങ്ക, അഫ്ഗാന്‍ ടീമുകളുടെ മത്സരഫലവും വെല്ലുവിളിയായി ഉണ്ടാവും. ചുരുക്കി പറഞ്ഞാല്‍ പാകിസ്താന് സെമി മോഹം വേണ്ട.

ഇനി പാകിസ്താന്‍ സെമിയിലെത്താന്‍ മഹാത്ഭുതം തന്നെ സംഭവിക്കേണ്ടിയിരിക്കുന്നു. അതിനുള്ള സാധ്യത വളരെ വിരളമായതിനാല്‍ ഇത്തവണ പാകിസ്താന് സെമി കളിക്കാതെ മടങ്ങാം. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും വലിയ ജയം നേടി അഭിമാനം കാക്കാന്‍ പാകിസ്താന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ബാബര്‍ ആസം നയിക്കുന്ന പാകിസ്താന്റെ ടീം കരുത്ത് മോശമില്ല. എന്നാല്‍ നിരാശപ്പെടുത്തുന്ന ഫോമാണ് ടീമിനെ പിന്നോട്ടടിക്കുന്നത്.

മുന്നില്‍ നിന്ന് നയിക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല. ബാബര്‍ ആസമിന്റെ നായകസ്ഥാനം തെറിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ബാബറിനെതിരേ വലിയ പടയൊരുക്കമാണ് ഇപ്പോള്‍ പാകിസ്താന്‍ ക്യാംപില്‍ നടക്കുന്നത്. ഷദാബ് ഖാന്‍, ഷഹീന്‍ ഷാ അഫ്രീദി എന്നിവരിലൊരാള്‍ പാകിസ്താന്റെ നായകസ്ഥാനത്തേക്കെത്താനാണ് സാധ്യത. പാകിസ്താന്റെ മോശം പ്രകടനത്തിന്റെ പേരില്‍ മുഖ്യ സെലക്ടറായ ഇന്‍സമാം ഉല്‍ ഹഖ് സ്ഥാനമൊഴിഞ്ഞിട്ടുണ്ട്.

പാകിസ്താന് ശേഷിക്കുന്ന മത്സരങ്ങള്‍ ജയിക്കാനായാല്‍ പോയിന്റ് പട്ടികയില്‍ വലിയ ചലനമുണ്ടാക്കാന്‍ സാധിക്കും. ന്യൂസീലന്‍ഡിനെ പാകിസ്താന്‍ തോല്‍പ്പിച്ചാല്‍ പോരാട്ടം കൂടുതല്‍ മുറുകും. അഫ്ഗാനിസ്ഥാന്‍ എല്ലാവരേയും ഞെട്ടിച്ച് സെമി കളിക്കുമോയെന്നതാണ് ഇനി അറിയേണ്ടത്. എന്തായാലും ഇനിയുള്ള മത്സരങ്ങളില്‍ തീപാറും പോരാട്ടം കാണാനാവുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യയൊഴികെ മറ്റെല്ലാ ടീമുകളുടേയും സെമി സാധ്യതകള്‍ തുലാസിലാണ്.

Story first published: Tuesday, October 31, 2023, 12:01 [IST]
Other articles published on Oct 31, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+