For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ബംഗ്ലാദേശിന് മടക്ക ടിക്കറ്റ്! പാക് തിരിച്ചുവരവ്, സെമി സാധ്യത കാത്തു

കൊല്‍ക്കത്ത: ലോകകപ്പില്‍ നിന്നും പുറത്താവലിന്റെ വക്കില്‍ നിന്നും ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മുന്‍ ചാംപ്യന്‍മാരായ പാകിസ്താന്‍. സെമി ഫൈനല്‍ പ്രതീക്ഷ കാക്കാന്‍ ജയിച്ചേ തീരൂവെന്ന അഗ്നിപരീക്ഷയുമായി ഇറങ്ങിയ പാക് പട ഏഴു വിക്കറ്റിനു ബംഗ്ലാദേശിന്റെ കഥ കഴിക്കുകയായിരുന്നു. ഈ തോല്‍വിയോടെ ലോകകപ്പില്‍ നിന്നും പുറത്തായ ആദ്യ ടീമായി ബംഗ്ലാദേശ് മാറിയപ്പോള്‍ പാകിസ്താന്‍ സെമി പ്രതീക്ഷ കാക്കുകയും ചെയ്തു. തുടര്‍ച്ചയായ നാലു തോല്‍വികള്‍ക്കു ശേഷം പാകിസ്താന്റെ ആദ്യ വിജയം കൂടിയാണിത്.

ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഏഷ്യന്‍ പോരാട്ടത്തില്‍ 205 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് പാകിസ്താനു ബംഗ്ലാദേശ് നല്‍കിയത്. ഈ ലോകകപ്പിലെ ആദ്യത്തെ ഫിഫ്റ്റിയുമായി ഫഖര്‍ സമാന്‍ ഫോമിലേക്കു മടങ്ങിയെത്തിയപ്പോള്‍ പാകിസ്താന്‍ അനായാസം വിജയത്തിലേത്തു കുറിച്ചു. 17.3 ഓവറുകള്‍ മാത്രമേ വിജയത്തിലെത്താന്‍ പാക് പടയ്ക്കു ആവശ്യമായി വന്നുള്ളൂ. നഷ്ടമായത് മൂന്നു വിക്കറ്റുകള്‍ മാത്രമായിരുന്നു.

FAQAR SALMAN

81 റണ്‍സെടുത്ത ഫഖറാണ് പാക് ടീമിന്റെ ടോപ്‌സ്‌കോറര്‍. 74 ബോളുകള്‍ നേരിട്ട അദ്ദേഹം ഏഴു സിക്‌സറും മൂന്നു ഫോറമടിച്ചു. 68 റണ്‍സെടുത്ത അബ്ദുള്ള ഷഫീഖാണ് മറ്റൊരു പ്രധാന സ്‌കോറര്‍. 69 ബോളില്‍ ഒമ്പതു ഫോറും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ബാബര്‍ ആസം ഒമ്പതു റണ്‍സിനു പുറത്തായെങ്കിലും മുഹമ്മദ് റിസ്വാനും (26) ഇഫ്തിഖാര്‍ അഹമ്മദും (17) ചേര്‍ന്ന് 32.3 ഓവറില്‍ പാക് വിജയം പൂര്‍ത്തിയാക്കി.

റണ്‍ചേസില്‍ പാകിസ്താനു ആഗ്രഹിച്ച തുടക്കമാണ് ഫഖര്‍- അബ്ദുള്ള ഷഫീഖ് സഖ്യം നല്‍കിയത്. ആദ്യ വിക്കറ്റില്‍ 128 റണ്‍സ് ഇരുവരും അടിച്ചെടുത്തു. ഇതോടെ മല്‍സരവും ബംഗ്ലാദേശില്‍ നിന്നും വഴുതിപ്പോയി. ശക്തമായ തുടക്കം ലഭിച്ചതോടെ എത്രയും വേഗത്തില്‍ മല്‍സരം പൂര്‍ത്തിയാക്കാനായിരുന്നു പിന്നീട് പാകിസ്താന്റെ ശ്രമം. ഫഖര്‍ തകര്‍ത്തടിച്ചപ്പോള്‍ കാര്യമായി വിയര്‍ക്കാതെ തന്നെ പാകിസ്താന്‍ ലക്ഷ്യത്തിലെത്തുകയും ചെയ്തു.

നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്വിബുല്‍ ഹസന്റെ തീരുമാനം പാളി. ഉജ്ജ്വലമായി ബൗള്‍ ചെയ്ത പാക് ബൗളര്‍മാര്‍ അവരെ 45.1 ഓവറില്‍ 204 റണ്‍സില്‍ എറിഞ്ഞിട്ടു. മഹമ്മുദുള്ള (56), ലിറ്റണ്‍ ദാസ് (46), ഷാക്വിബ് (43) എന്നിവരുടെ ഇന്നിങ്‌സുകളാണ് ബംഗ്ലാദേശിനെ 200 കടത്തിയത്. മഹമ്മുദുള്ള 70 ബോളില്‍ ആറു ഫോറും ഒു സിക്‌സറുമടിച്ചു.

ലിറ്റണ്‍ 64 ബോളില്‍ ആറു ഫോറുകള്‍ നേടിയപ്പോള്‍ ഷാക്വിബ് 64 ബോളില്‍ നാലു ഫോറും നേടി. 25 റണ്‍സെടുത്ത മെഹ്ദി ഹസന്‍ മിറാസാണ് രണ്ടക്കത്തിലെത്തിയ മറ്റൊരു ബംഗ്ലാദേശ് താരം. മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത ഷഹീന്‍ അഫ്രീഡിയും മുഹമ്മദ് വസീം ജൂനിയറും ചേര്‍ന്നാണ് ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്. ഹാരിസ് റൗണ്ട് രണ്ടു വിക്കറ്റുകളുമായി മികച്ച പിന്തുണയേകി.

PAKISTAN

തകര്‍ച്ചയോടെയായിരുന്നു ബംഗ്ലാദേശിന്റെ തുടക്കം പവര്‍പ്ലേയില്‍ തന്നെ മൂന്നു വിക്കറ്റുകള്‍ അവര്‍ക്കു നഷ്ടമായി. അക്കൗണ്ട് തുറക്കും മുമ്പ് തന്‍സിദ് ഹസനെ വിക്കറ്റിനു മുന്നില്‍ കുരുക്കി ഷഹീന്‍ ബംഗ്ലാദേശിനെ ഞെട്ടിച്ചു. പിന്നാലെ നജ്മുല്‍ ഹുസൈന്‍ ഷാന്റോയെയും (4) ഷഹീന്‍ പുറത്താക്കിയതോടെ പാകിസ്താന്‍ രണ്ടു വിക്കറ്റിനു ആറിലേക്കു വീണു. മുഷ്ഫിഖര്‍ റഹീമിനെ (5) റൗഫ് മടക്കിയപ്പോള്‍ പാകിസ്താന്‍ ആറാം ഓവറില്‍ മൂന്നിനു 23ലേക്കു തകരുകയും ചെയ്തു.

നാലാം വിക്കറ്റില്‍ ലിറ്റണ്‍- മഹമ്മുദുള്ള ജോടി 79 റണ്‍സിന്റെ കൂട്ടുകെട്ടുമായി ബംഗ്ലാദേശിനെ കളിയിലേക്കു തിരികെ കൊണ്ടു വന്നു. എന്നാല്‍ ലിറ്റണിനെ ഇഫ്തിഖാര്‍ പുറത്താക്കിയത് കളിയിലെ വഴിത്തിരിവായി. പിന്നീട് ബംഗ്ലാദേശിനു വിക്കറ്റുകള്‍ തുടരെ നഷ്ടമായിക്കൊണ്ടിരുന്നു. ഏഴാം വിക്കറ്റില്‍ ഷാക്വിബ്-മിറാസ് സഖ്യമെടുത്ത 45 റണ്‍സാണ് ബംഗ്ലാദേശിനെ 200 കടത്തിയത്.

പ്ലെയിങ് ഇലവന്‍

പാകിസ്താന്‍- അബ്ദുള്ള ഷഫീഖ്, ഫഖര്‍ സമാന്‍, ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), സൗദ് ഷക്കീല്‍, ഇഫ്തിഖാര്‍ അഹമ്മദ്, ആഗ സല്‍മാന്‍, ഉസാമ മിര്‍, ഷഹീന്‍ അഫ്രീഡി, മുഹമ്മദ് വസീം ജൂനിയര്‍, ഹാരിസ് റൗഫ്.

ബംഗ്ലാദേശ്- ലിറ്റണ്‍ ദാസ്, തന്‍സിദ് ഹസന്‍, നജ്മുല്‍ ഹുസൈന്‍ ഷാന്റോ, ഷാക്വിബുല്‍ ഹസന്‍ (ക്യാപ്റ്റന്‍), മുഷ്ഫിഖുര്‍ റഹീം (വിക്കറ്റ് കീപ്പര്‍), മഹമ്മുദുള്ള, മെഹ്ദി ഹസന്‍ മിറാസ്, തൗഹിദ് റിദോയ്, അഹമ്മ്, ടസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്മാന്‍, ഷൊരിഫുല്‍ ഇസ്ലാം.

Story first published: Tuesday, October 31, 2023, 12:17 [IST]
Other articles published on Oct 31, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+