For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: അമ്പമ്പോ പാകിസ്താന്‍, ഇനി തലപ്പത്ത്! ഇന്ത്യ മൂന്നിലേക്കു വീണു

ലോകകപ്പിന്റെ ഏഴാം റൗണ്ട് പോരാട്ടങ്ങള്‍ പുരോഗമിക്കവെ ടൂര്‍ണമെന്റില്‍ ഏറ്റവുമുയര്‍ന്ന ക്യാച്ചിങ് കാര്യക്ഷമതയുള്ള ടീമുകളുടെ ലിസ്റ്റ് ഐസിസി പുറത്തു വിട്ടിരിക്കുകയാണ്. ഒരു സര്‍പ്രൈസ് ടീമാണ് തലപ്പത്തു നില്‍ക്കുന്നത്. ഒരു ഘട്ടത്തില്‍ ഈ ലിസ്റ്റിലെ ഒന്നാംസ്ഥാനക്കായിരുന്ന ഇന്ത്യ താഴേക്കു വീഴുകയും ചെയ്തിരിക്കുകയാണ്. മോശം ഫീല്‍ഡിങിന്റെ പേരില്‍ സ്ഥിരമായി പരിഹാസങ്ങളും വിമര്‍ശനങ്ങളുമെല്ലാം ഏറെ നേരിട്ടിട്ടുള്ള പാകിസ്താനാണ് എല്ലാവരെയും ഞെട്ടിച്ച് ഒന്നാമത്.

ടൂര്‍ണമെന്റില്‍ ഇതുവരെ നടന്നിട്ടുള്ള മല്‍സരങ്ങളെടുത്താല്‍ ക്യാച്ചിങ് കാര്യക്ഷമതയുള്ള കാര്യത്തില്‍ ഏറ്റവുമുയര്‍ന്ന ശരാശരിയുള്ളത് പാകിസ്താനാണ്. 86 ശതമാനാണ് ബാബര്‍ ആസമിന്റെയും സംഘത്തിന്റെയും ക്യാച്ചിങ് കാര്യക്ഷമത. ഏഴു മല്‍സരങ്ങളില്‍ നിന്നും 37 ക്യാച്ചുകളെടുത്ത അവര്‍ ആറെണ്ണം മാത്രമേ നഷ്ടപ്പെടുത്തിയിട്ടുള്ളൂ.

BABAR AZAM

ഈ ലിസ്റ്റില്‍ രണ്ടാമതുള്ളതും മറ്റൊരു സര്‍പ്രൈസ് ടീമാണ്. ടൂര്‍ണമെന്റിലെ ഏക അസോസിയറ്റ് ടീമായ നെതര്‍ലാന്‍ഡ്‌സാണ് ക്യാച്ചിങ് കാര്യക്ഷമതയുടെ കാര്യത്തില്‍ രണ്ടാംസ്ഥാനത്തുള്ളത്. പാകിസ്താനും ഡച്ച് ടീമും തമ്മില്‍ നേരിയ വ്യത്യാസം മാത്രമേയുളളൂ. 85 ശതമാനമാണ് നെതര്‍ലാന്‍ഡ്‌സ് ടീമിന്റെ ക്യാച്ചിങ് കാര്യക്ഷമത. 33 ക്യാച്ചുകളാണ് ഓറഞ്ചുപടയുടെ പേരിലുള്ളത്. ആറു ക്യാച്ചുകള്‍ അവരില്‍ നിന്നും വഴുതിപ്പോവുകയും ചെയ്തു.

ഇന്ത്യക്കു ഈ ലിസ്റ്റില്‍ മൂന്നാംസ്ഥാനം മാത്രമേയുള്ളൂ. നേരത്തേ ഉജ്ജ്വല ഫീല്‍ഡിങിലൂടെ രോഹിത് ശര്‍മയും സംഘവും തലപ്പത്തുണ്ടായിരുന്നു. പക്ഷെ അവസാനത്തെ ചില മല്‍സരങ്ങളിലെ ഫീല്‍ഡിങ് പിഴവുകള്‍ ഇന്ത്യക്കു തിരിച്ചടിയായി മാറുകയായിരുന്നു. 81 ശതമാനം ക്യാച്ചിങ് കാര്യക്ഷമതയാണ് ഇന്ത്യക്കുള്ളത്. 25 ക്യാച്ചുകളാണ് ആറു മല്‍സരങ്ങളില്‍ നിന്നും ഇന്ത്യ കുറിച്ചത്. പാകിസ്താന്‍, നെതര്‍ലാന്‍ഡ്‌സ് എന്നിവരെപ്പോലെ തന്നെ ഇന്ത്യയും നഷ്ടപ്പെടുത്തിയത് ആറു ക്യാച്ചുകളാണ്.

ആറു മല്‍സരങ്ങളില്‍ അഞ്ചിലും തോറ്റ് പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്താണൈങ്കിലും നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ട് ക്യാച്ചിങ് കാര്യക്ഷമതയുടെ കാര്യത്തില്‍ നാലാമതുണ്ട്. ഇന്ത്യയെപ്പോലെ തന്നെ അവര്‍ക്കും 81 ശതമാനമാണ് ക്യാച്ചിങ് കാര്യക്ഷമത. 26 ക്യാച്ചുള്‍ ഇതുവരെയെടുത്ത ഇംഗ്ലണ്ട് ആറെണ്ണം പാഴാക്കുകയും ചെയ്തു.

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡിങ് ടീമുകളിലൊന്നായ സൗത്താഫ്രിക്കയ്ക്കു അഞ്ചാംസ്ഥാനമേയുള്ളൂ. 12 പോയിന്റുമായി തലപ്പത്തുള്ള സൗത്താഫ്രിക്കയ്ക്കു 81 ശതമാനമാണ് ക്യാച്ചിങ് കാര്യക്ഷമതയുള്ളത്. 51 ക്യാച്ചുകള്‍ അവര്‍ നേടി. ഏറ്റുമധികം ക്യാച്ചുകളെടുത്തതും സൗത്താഫ്രിക്ക തന്നെ. പക്ഷെ ഇത്തവണ ഏറ്റവുമധികം ക്യാച്ചുകള്‍ പാഴാക്കിയ ടീമുകളിലൊന്ന് കൂടിയാണ് അവര്‍. ഏഴു മല്‍സരങ്ങളില്‍ സൗത്താഫ്രിക്ക കൈവിട്ടത് 12 ക്യാച്ചുകളാണ്.

INDIA

അവസാനത്തെ അഞ്ചു സ്ഥാനങ്ങളില്‍ നില്‍ക്കുന്നത് ബംഗ്ലാദേശ്, അഞ്ചു തവണ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ, അഫ്ഗാനിസ്താന്‍, കഴിഞ്ഞ തവണത്തെ റണ്ണറപ്പായ ന്യൂസിലാന്‍ഡ്, ശ്രീലങ്ക എന്നിവരാണ്. ഇതിനകം സെമി ഫൈനല്‍ കാണാതെ പുറത്തായ ബംഗ്ലാദേശ് ടീമിന്റെ ക്യാച്ചിങ് കാര്യക്ഷമത 76 ശതമാനമാണ്. 26 ക്യാച്ചുകളെടുത്ത അവര്‍ എട്ടെണ്ണം പാഴാക്കി.

ഓസ്‌ട്രേലിയക്ക് ഫീല്‍ഡിങില്‍ പ്രതീക്ഷിച്ചതു പോലെയൊരു പ്രകടനം ടൂര്‍ണമെന്റില്‍ കാഴ്ചവയ്ക്കാനായിട്ടില്ല. ക്യാച്ചിങിന്റെ കാര്യത്തല്‍ 71 ശതമാനമാണ് ഓസീസിന്റെ കാര്യക്ഷമത. 29 ക്യാച്ചുകളെടുത്ത അവര്‍ 12 എണ്ണം പാഴാക്കി സൗത്താഫ്രിക്കയ്‌ക്കൊപ്പം നില്‍ക്കുകയാണ്.

അഫ്ഗാന്‍ ടീമിന്റെ ക്യാച്ചിങ് കാര്യക്ഷമത 71 ശതമാനമാണ്. 20 ക്യാച്ചുകളെടുത്ത അവര്‍ നഷ്ടപ്പെടുത്തിയത് എട്ടെണ്ണമാണ്. ന്യൂസിലാന്‍ഡും ശ്രീലങ്കയുമാണ് അവാസാനത്തെ രണ്ടു സ്ഥാനങ്ങളില്‍. 71 ശതമാനം ക്യാച്ചിങ് കാര്യക്ഷമതയാണ് കിവികള്‍ക്കുള്ളത്. 40 ക്യാച്ചുകളെടുത്തെങ്കിലും 16 എണ്ണം അവര്‍ പാഴാക്കി. ഏറ്റവുമധികം ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയതും ബ്ലാക്ക് കേപ്‌സാണ്.

അവസാന സ്ഥാനക്കാരായ ശ്രീലങ്കയ്ക്കു 61 ശതമാനം മാത്രമേ കാര്യക്ഷമതയുള്ളൂ. 22 ക്യാച്ചകളെടുത്ത അവര്‍ 14 എണ്ണം കൈവിടുകയും ചെയ്തു. ന്യൂസിലാന്‍ഡ് കഴിഞ്ഞാല്‍ കൂടുതല്‍ ക്യാച്ച് പാഴാക്കിയത് ലങ്കയാണ്.

Story first published: Thursday, November 2, 2023, 16:37 [IST]
Other articles published on Nov 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+