For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ചാറ്റ് ജിപിടി 'ചതിച്ചു', ഓള്‍ടൈം 11ല്‍ ഇന്ത്യയുടെ ഒരാള്‍ മാത്രം! ഓസീസ് ആധിപത്യം

ഐസിസിയുടെ ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് നിര്‍മിത ബുദ്ധിയുടെ സഹായത്തോടു കൂടി പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ പ്രോഗ്രാമായ ചാറ്റ് ജിപിടി. പക്ഷെ ഇന്ത്യന്‍ ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ് ചാറ്റ് ജിപിടി തിരഞ്ഞെടുത്ത ഇലവനെന്നു പറയേണ്ടി വരും. കാരണം ഇന്ത്യന്‍ താരങ്ങളെ ഇലവനില്‍ നിന്നും തഴഞ്ഞിരിക്കുന്നതായി കാണാം. ഇന്ത്യയുടെ ഒരാള്‍ക്കു മാത്രമേ ഇലവനില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞുള്ളൂ.

പല ഇതിഹാസ ഇന്ത്യന്‍ താരങ്ങളെയും ചാറ്റ് ജിപിടി ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല. ലോകകപ്പ് വിന്നിങ് ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവ്, 2011ല്‍ ലോകകപ്പുയര്‍ത്തിയ ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോണി, ബാറ്റിങ് ഇതിഹാസം വീരേന്ദര്‍ സെവാഗ്, സൂപ്പര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്, ഇതിഹാസ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാന്‍, ആധുനിക ക്രിക്കറ്റിലെ ഇതിഹാസങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയവര്‍ക്കൊന്നും ഓള്‍ടൈം ഇലവനില്‍ സ്ഥാനം കിട്ടിയില്ല.

SACHIN

മുന്‍ ഇതിഹാസ ബാറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമാണ് ഓള്‍ടൈം ലോകകപ്പ് ഇലവനിലെ ഒരേയൊരു ഇന്ത്യന്‍ സാന്നിധ്യം. ഇലവനില്‍ ഏറ്റവുമധികം താരങ്ങളുള്ളത് ഓസ്‌ട്രേലിയയില്‍ നിന്നാണ്. അവരുടെ നാലു പേരാണ് ഇലവനില്‍ ഇടം നേടിയത്. സൗത്താഫ്രിക്കയുടെയും പാകിസ്താന്റെയും രണ്ടു വീതം കളിക്കാരും വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവരുടെ ഓരോ താരങ്ങള്‍ വീതവും ഇലവനില്‍ ഇടം പിടിച്ചു.

സച്ചിനും ഓസ്‌ട്രേലിയയുടെ മുന്‍ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ആദം ഗില്‍ക്രിസ്റ്റും ചേര്‍ന്നാണ് ഇലവനു വേണ്ടി ഓപ്പണ്‍ ചെയ്യുന്നത്. ഓസീസിനൊപ്പം ഹാട്രിക് ലോക കിരീട വിജയങ്ങളില്‍ പങ്കാളിയായിട്ടുള്ള താരമാണ് ഗില്ലി. 1999, 2003, 2007 ലോകകപ്പുകളിലായിരുന്നു ഇത്. ഇലവനില്‍ മൂന്നാം നമ്പറിലുള്ളത്‌ ഓസ്ട്രേലിയയുടെ മുന്‍ ഇതിഹാസ ബാറ്ററും ക്യാപ്റ്റനുമായിരുന്ന റിക്കി പോണ്ടിങാണ്. അഞ്ചു ലോകകപ്പുകളില്‍ കളിച്ചിട്ടുള്ള അദ്ദേഹം 2003, 2007 ടൂര്‍ണമെന്റുകളില്‍ ടീമിന്റെ നായകന്‍ കൂടിയായിരുന്നു.

ഓള്‍ടൈം ഇലവനില്‍ നാലു മുതല്‍ ആറു വരെ സ്ഥാനങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസ നായകന്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ്, സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസ്, ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് എന്നിവരാണ്. 1975, 79 ലോകകപ്പുകളില്‍ വിന്‍ഡീസിന്റെ ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള താരമാണ് റിച്ചാര്‍ഡ്‌സ്.

എന്നാല്‍ ഒരിക്കല്‍പ്പോലും ലോകകപ്പില്‍ മുത്തമിടാന്‍ സാധിക്കാതെ പോയ നിര്‍ഭാഗ്യവാന്‍മാരാണ് കാലിസും എബിഡിയും. ലോകം കണ്ട എക്കാലത്തെയും വലിയ സീം ബൗളിങ് ഓള്‍റൗണ്ടര്‍മരുടെ നിരയിലാണ് കാലിസിന്റെ സ്ഥാനം. എബിഡിയാവട്ടെ 360 ഡിഗ്രി സ്‌റ്റൈല്‍ ബാറ്റിങിലൂടെ ലോകത്തെ അദ്ഭുതപ്പെടുത്തിയ താരവുമാണ്.

PONTING GILL MCGRATH

ഓള്‍ടൈം ഇലവനില്‍ ഏഴ്, എട്ട് സ്ഥാനങ്ങളിലുള്ള പാകിസ്താന്‍ താരങ്ങളാണ്. ലോകകപ്പ് നേടിയ മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ ഇമ്രാന്‍ ഖാന്‍, സ്വിങ് ബൗളിങിലെ വിസ്മയമായ വസീം അക്രം എന്നിവരാണ് ഇവര്‍. പാകിസ്താന്റെ ഒരേയൊരു ലോകകപ്പ് വിജയം 1992ലെ ടൂര്‍ണമെന്റില്‍ ഇമ്രാന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു. അന്നു ചാംപ്യന്‍മാരായ സംഘത്തില്‍ അക്രവും ഉള്‍പ്പെട്ടിരുന്നു.

ഇലവനിലെ അവസാനത്തെ മൂന്നു പേര്‍ സ്പിന്‍ ഇതിഹാസങ്ങളായ ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വോണ്‍, ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍, ഓസ്‌ട്രേലിയന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഗ്ലെന്‍ മഗ്രാത്ത് എന്നിവരാണ്. ഇവരെല്ലാം ദേശീയ ടീമുകള്‍ക്കൊപ്പം ലോകകപ്പ് വിജയത്തില്‍ പങ്കാളിയായ താരങ്ങളുമാണ്.

ചാറ്റ് ജിപിടിയുടെ ഓള്‍ടൈം ലോകകപ്പ് 11

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ഇന്ത്യ), ആദം ഗില്‍ക്രിസ്റ്റ് (ഓസ്‌ട്രേലിയ), റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ), വിവിയന്‍ റിച്ചാര്‍ഡ്‌സ് (വെസ്റ്റ് ഇന്‍ഡീസ്), ജാക്വസ് കാലിസ് (സൗത്താഫ്രിക്ക), എബി ഡിവില്ലിയേഴ്‌സ് (സൗത്താഫ്രിക്ക), ഇമ്രാന്‍ ഖാന്‍ (പാകിസ്താന്‍), വസീം അക്രം (പാകിസ്താന്‍), ഷെയ്ന്‍ വോണ്‍ (ഓസ്‌ട്രേലിയ), ഗ്ലെന്‍ മഗ്രാത്ത് (ഓസ്‌ട്രേലിയ), മുത്തയ്യ മുരളീധരന്‍ (ശ്രീലങ്ക).

Story first published: Monday, October 2, 2023, 19:50 [IST]
Other articles published on Oct 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+