Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: അതു സംഭവിച്ചാല്‍ ഇന്ത്യ പെടും! സമ്മര്‍ദ്ദത്തിലേക്കു വീഴും | പോണ്ടിങ് പറയുന്നു

ലോകകപ്പില്‍ ഹാട്രിക് വിജയവുമായി കുതിക്കുന്ന ടീം ഇന്ത്യക്കു വമ്പന്‍ മുന്നറിയിപ്പുമായി ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം റിക്കി പോണ്ടിങ്. നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്ത് നില്‍ക്കുകയാണ് രോഹിത് ശര്‍മയും സംഘവും. ആദ്യ മല്‍സരത്തില്‍ അഞ്ചു തവണ ചാംപ്യന്മാരായ ഓസ്‌ട്രേലിയയെ തകര്‍ത്തുകൊണ്ട് തുടങ്ങിയ ഇന്ത്യ തുടര്‍ന്ന് അഫ്ഗാനിസ്താനെയും നിലവിലെ ചാംപ്യന്‍മാരായ പാകിസ്താനെയും നിഷ്പ്രഭരാക്കുകയായിരുന്നു.

നാലാം റൗണ്ടില്‍ വ്യാഴാഴ്ച ബംഗ്ലാദേശിനെ നേരിടാനിരിക്കെയാണ് പോണ്ടിങിന്റെ വമ്പന്‍ മുന്നറിയിപ്പ്. ഒരൊറ്റ മല്‍സരത്തില്‍ മോശം പ്രകടനം നടത്തിയാല്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ ഇന്ത്യന്‍ ടീം സമ്മര്‍ദ്ദത്തിലേക്കു വീഴുമെന്നാണ് പോണ്ടിങ് ചൂണ്ടിക്കാണിക്കുന്നത്.

INDIA

മല്‍സരങ്ങള്‍ സ്വന്തം കാണികള്‍ക്കു മുന്നിലായതിനാല്‍ തന്നെ വലിയ ആരാധക പിന്തുണയാണ് ഇന്ത്യക്കു വിവിധ വേദികളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. അവസാനമായി അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ പാകിസ്താനെതിരായ സൂപ്പര്‍ പോരാട്ടത്തിനെത്തിയത് ഒരു ലക്ഷത്തിനു മുകളില്‍ കാണികളായിരുന്നു.

ഐസിസിയുടെ ഷോയില്‍ സംസാരിക്കവെയായിരുന്നു ആരാധകരില്‍ നിന്നും ഇന്ത്യന്‍ ടീമിനു നേരിടാന്‍ സാധ്യതയുള്ള സമ്മര്‍ദ്ദത്തെക്കുറിച്ച് പോണ്ടിങ് സംസാരിച്ചത്. ലീഗ് ഘട്ടത്തിലെ ഏതെങ്കിലുമൊരു കളിയില്‍ ഇന്ത്യ പതറുകയാണെങ്കില്‍ വളരെയധികം വികാരഭരിതായ ആരാധകര്‍ എങ്ങനെയായിരിക്കും പ്രതികരിക്കുന്നത്?

ഒരു മല്‍സരത്തില്‍ ക്ലിക്കായില്ലെങ്കില്‍ അതു ടീമെന്ന നിലയില്‍ മാത്രമല്ല താരമെന്ന നിലയില്‍ വ്യക്തിപരമായും അവരെ സമ്മര്‍ദ്ദത്തിലേക്കു തള്ളിയിടും. തീര്‍ച്ചയായും മികച്ച തുടക്കമാണ് ഇന്ത്യക്കു ലഭിച്ചിട്ടുള്ളത്. അതില്‍ അവര്‍ സന്തോഷിക്കുന്നുണ്ടെന്നും പോണ്ടിങ് വിശദമാക്കി.

ഒരു ടീമെന്ന നിലയില്‍ അടിസ്ഥാനപരമായി എല്ലാ ഏരിയകളും ഇന്ത്യ കവര്‍ ചെയ്തിട്ടുണ്ടെന്നു അദ്ദേഹം നിരീക്ഷിച്ചു. ഈ ലോകകപ്പില്‍ എല്ലാവര്‍ക്കും തോല്‍പ്പിക്കേണ്ട ടീം ഇന്ത്യയാണെന്നു ഞാന്‍ തുടക്കത്തില്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്.

PONTING

വളരെ പ്രതിഭയുള്ള സംഘമാണ് ഇന്ത്യയുടേത്. ഫാസ്റ്റ് ബൗളിങ്, സ്പിന്‍, മുന്‍നിര, മധ്യനിര തുടങ്ങി എല്ലാ ഏരികളും ഇന്ത്യ കവര്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ തോല്‍പ്പിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള ടീം കൂടിയാണ് അവര്‍. പക്ഷെ അതിയായ സമ്മര്‍ദ്ദത്തില്‍ അവര്‍ എങ്ങനെയാവും പ്രതികരിക്കുകയെന്നു നമുക്കു നോക്കാമെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

ചില കടുപ്പമേറിയ മല്‍സരങ്ങള്‍ ഇന്ത്യക്കു വരാനിരിക്കുന്നുണ്ട്. കരുത്തരായ ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരായ ഇന്ത്യയുടെ മല്‍സരങ്ങള്‍ വരാനിരിക്കുകയാണ്. ടീമെന്ന നിലയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ അഗ്നിപരീക്ഷകളായിരിക്കും ഈ മല്‍സരങ്ങള്‍. വിജയ റെക്കാഡ്
കാത്തൂസൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ തന്നെയായിരിക്കും ഈ മല്‍സരങ്ങളില്‍ ഇന്ത്യയിറങ്ങുക.

Story first published: Tuesday, October 17, 2023, 16:56 [IST]
Other articles published on Oct 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+