For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഇന്ത്യയുടെ തുറുപ്പുചീട്ട് ആര്? സൂര്യയല്ല! തിരഞ്ഞെടുത്ത് ഡിവില്ലിയേഴ്‌സ്

ഏകദിന ലോകകപ്പ് പടിവാതുക്കല്‍ എത്തിനില്‍ക്കുകയാണ്. ഒക്ടോബര്‍ 5നാണ് വിശ്വ കിരീട പോരാട്ടത്തിന് തുടക്കമാവുന്നത്. 2011ന് ശേഷം ഇന്ത്യ വേദിയാവുന്ന ആദ്യത്തെ ലോകകപ്പാണിത്. അതുകൊണ്ടുതന്നെ കിരീട പ്രതീക്ഷകളും വാനോളമാണ്. രോഹിത് ശര്‍മക്ക് കീഴില്‍ സംതുലിതമായ താരനിരയാണ് ഇത്തവണയുള്ളത്. അതുകൊണ്ടുതന്നെ കിരീടത്തിലേക്കെത്താനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇന്ത്യയുടെ ടീം കരുത്ത് മറ്റ് ടീമുകളെക്കാള്‍ ഒരു പടി മുകളില്‍ത്തന്നെയാണ്.

എല്ലാ താരങ്ങളും ഫോമിലാണെന്നതും ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് ഇങ്ങനെ നീളുന്ന കരുത്തുറ്റ ബാറ്റിങ് നിരയും കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവര്‍ ഉള്‍പ്പെടുന്ന ബൗളിങ് നിരയും ഇന്ത്യക്ക് കരുത്ത് പകര്‍ന്ന് ഒപ്പമുണ്ട്. ഏകദിന ലോകകപ്പിനുള്ള ടീമിലേക്ക് ഇന്ത്യ ആര്‍ അശ്വിനെക്കൂടി ഉള്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഇത് സംബന്ധിച്ച് സൂചനയും നല്‍കിയിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ നീക്കത്തെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും സൂപ്പര്‍ താരവുമായ എബി ഡിവില്ലിയേഴ്‌സ്. 'ഇന്ത്യയുടെ അവിശ്വസനീയമായ നീക്കമാണിത്. മറ്റ് ടീമുകള്‍ക്ക് വലിയ തലവേദനയാവുന്ന നീക്കമാണിത്. അനുഭവസമ്പന്നനും ബുദ്ധിമാനുമായ താരമാണ് ആര്‍ അശ്വിന്‍. വലിയ മത്സരങ്ങളില്‍ മികവ് കാട്ടാന്‍ കഴിവുണ്ട്.

ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരത്തെക്കുറിച്ച് വലിയ അറിവുള്ള താരമാണ് അശ്വിന്‍. ഇന്ത്യന്‍ ടീമിലേക്ക് അശ്വിനെത്തുന്നത് വലിയ മുതല്‍ക്കൂട്ടാവും. ആദ്യം എന്തുകൊണ്ടാണ് അവനെ പരിഗണിക്കാതിരുന്നതെന്ന് എനിക്കറിയില്ല. അവന്റെ വലിയ ആരാധകനാണ് ഞാന്‍. അല്‍പ്പം വിവാദങ്ങള്‍ സൃഷ്ടിക്കുന്നവനാണെങ്കിലും വിജയത്തിനായി കളിക്കുന്നവനാണ് അശ്വിന്‍. മത്സരത്തില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ അശ്വിനാവും. സമ്മര്‍ദ്ദ ഘട്ടത്തില്‍ നന്നായി പന്തെറിയാന്‍ അശ്വിന് സാധിക്കും'- ഡിവില്ലിയേഴ്‌സ് പറഞ്ഞു.

r ashwin

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം ആര്‍ അശ്വിനെ ആദ്യം പരിഗണിച്ചിരുന്നില്ല. ഇന്ത്യ വലം കൈയന്‍ സ്പിന്നറില്ലാതെയാണ് ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത്. ഇത് വലിയ ചര്‍ച്ചയായതോടെയാണ് അശ്വിനെ തിരികെ കൊണ്ടുവരാന്‍ തീരുമാനിച്ചത്. അക്ഷര്‍ പട്ടേലിന് പരിക്കേല്‍ക്കുകയും ലോകകപ്പ് നഷ്ടമാവുകയും ചെയ്യുമെന്ന് ഉറപ്പായതോടെ അശ്വിന്റെ വരവ് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. മിക്ക ടീമുകളിലും നിരവധി ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുണ്ട്.

ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ തകര്‍പ്പന്‍ റെക്കോഡാണ് അശ്വിനുള്ളത്. ഇന്ത്യന്‍ പിച്ചുകളിലെ ടേണ്‍ മുതലാക്കി പന്തെറിയാനും വിക്കറ്റ് നേടാനും അശ്വിന് കഴിവുണ്ട്. അതുകൊണ്ടുതന്നെ അശ്വിന്റെ വരവ് ഇന്ത്യക്ക് ഗുണം ചെയ്യാനാണ് സാധ്യത കൂടുതല്‍. ബാറ്റുകൊണ്ടും മികവ് കാട്ടാന്‍ കഴിവുള്ളവനാണ് അശ്വിന്‍. അശ്വിന്റെ ഏകദിന ടീമിലെ സ്ഥാനം നഷ്ടമാക്കിയത് മോശം ഫീല്‍ഡിങ്ങാണ്. എന്നാലിപ്പോള്‍ ഫീല്‍ഡിങ്ങിലും താരം മെച്ചപ്പെട്ടിട്ടുണ്ട്.

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലൂടെയാണ് അശ്വിന്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തിയത്. ആദ്യ മത്സരത്തില്‍ ഒരു വിക്കറ്റ് മാത്രമാണ് അദ്ദേഹം നേടിയത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ മൂന്ന് നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ അശ്വിനായിരുന്നു. അനുഭവസമ്പത്ത് മുതലാക്കി പന്തെറിയാന്‍ അശ്വിന് കഴിവുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. എതിരാളികളുടെ ദൗര്‍ബല്യം മുതലാക്കി പന്തെറിയാന്‍ അദ്ദേഹത്തിന് സാധിക്കും.

അശ്വിന്‍ ടീമിലേക്കെത്തിയാലും പ്ലേയിങ് 11 എവിടെ കളിപ്പിക്കുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ശാര്‍ദ്ദുല്‍ ടാക്കൂറിന് പകരം അശ്വിനെ പ്ലേയിങ് 11 ഉള്‍പ്പെടുത്താം. എന്തായാലും അശ്വിന്‍ ലോകകപ്പ് കളിച്ചാല്‍ ഇന്ത്യക്കത് വലിയ മുതല്‍ക്കൂട്ടാവുമെന്ന കാര്യം ഉറപ്പാണ്.

Story first published: Wednesday, September 27, 2023, 7:59 [IST]
Other articles published on Sep 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+