For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ശാര്‍ദ്ദുല്‍ ടീമിന് ബാധ്യത, അവനെയാണ് കളിപ്പിക്കേണ്ടത്! കാരണം പറഞ്ഞ് മുന്‍ താരം

പൂനെ: ഏകദിന ലോകകപ്പില്‍ ഇന്ത്യ-ബംഗ്ലാദേശ് മത്സരം പുരോഗമിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം പന്തെറിയുകയാണ്. മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെട്ടതെങ്കിലും ഇന്ത്യ യാതൊരു മാറ്റവുമില്ലാതെയാണ് ബംഗ്ലാദേശിനെതിരേ ഇറങ്ങിയത്. മോശം ഫോമിലുള്ള ശാര്‍ദ്ദുല്‍ ടാക്കൂര്‍ പ്ലേയിങ് 11ല്‍ തുടര്‍ന്നപ്പോള്‍ മുഹമ്മദ് ഷമിയും സൂര്യകുമാര്‍ യാദവും ആര്‍ അശ്വിനുമെല്ലാം ബെഞ്ചില്‍ത്തന്നെ തുടരുകയാണ്.

ഇപ്പോഴിതാ ശാര്‍ദ്ദുല്‍ ടാക്കൂറിനെ പ്ലേയിങ് 11 തുടരാന്‍ അനുവദിക്കുന്നതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ബംഗാള്‍ കായിക മന്ത്രിയുമായ മനോജ് തിവാരി. മുഹമ്മദ് ഷമി പ്ലേയിങ് 11ലേക്കെത്തണമായിരുന്നുവെന്നാണ് മനോജ് പറയുന്നത്. പേസ് ഓള്‍റൗണ്ടറെന്ന നിലയിലാണ് ശാര്‍ദ്ദുലിനെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കുന്നത്. എന്നാല്‍ ബാറ്റുകൊണ്ടുകാര്യമായ ഉപകാരമില്ലാത്ത താരമാണ് ശാര്‍ദ്ദുല്‍ ടാക്കൂറെന്നതാണ് വസ്തുത.

അതുകൊണ്ടുതന്നെ ശാര്‍ദ്ദുലിനെ മാറ്റണമെന്ന നിര്‍ദേശമാണ് മനോജ് മുന്നോട്ടുവെച്ചത്. 'ഞാന്‍ എപ്പോഴും മുഹമ്മദ് ഷമിക്കാണ് മുന്‍തൂക്കം നല്‍കുക. കാരണം രണ്ട് പേസ് ഓള്‍റൗണ്ടര്‍മാരെ പ്ലേയിങ് 11ല്‍ ആവശ്യമില്ല. ശാര്‍ദ്ദുലിന്റെ ബാറ്റിങ് പരിഗണിച്ചാവും ഇന്ത്യ അവനെ കളിപ്പിക്കുന്നത്. എന്നാല്‍ ടെസ്റ്റില്‍ മികവ് കാട്ടുന്നുണ്ടെങ്കിലും പരിമിത ഓവറില്‍ അവന്‍ മികച്ച ബാറ്റ്‌സ്മാനല്ല. 15 പന്തില്‍ 30 റണ്‍സ് വേണ്ട സമയങ്ങളില്‍ മാത്രമാണ് ഷമിയെക്കാളും ശാര്‍ദ്ദുല്‍ മികച്ചവനാകുന്നത്.

അല്ലാത്ത പക്ഷം ശാര്‍ദ്ദുലിന്റെ ആവശ്യമില്ല. വാലറ്റത്ത് കാര്യമായ സംഭവന അവന്‍ ചെയ്യുന്നില്ല. ഇന്ത്യയുടെ ബാറ്റിങ് നിര ഗംഭീര ഫോമിലാണ്. റണ്‍സ് വിട്ടുകൊടുക്കുന്നതിലും കൂട്ടുകെട്ട് പൊളിക്കുന്നതിലും ഷമി ശാര്‍ദ്ദുലിനെക്കാള്‍ മിടുക്കനാണ്. അതുകൊണ്ടുതന്നെ ശാര്‍ദ്ദുലിനെ പുറത്തിരുത്തി ഇന്ത്യ ഷമിയെ കളിപ്പിക്കണം' - മനോജ് പറഞ്ഞു. എന്നാല്‍ ശാര്‍ദ്ദുലിനെ പുറത്തിരുത്താന്‍ ഇന്ത്യ തയ്യാറായേക്കില്ല. കാര്യമായ ഇംപാക്ട് സൃഷ്ടിക്കാന്‍ ശാര്‍ദ്ദുലിന് സാധിക്കുന്നില്ലെന്നതാണ് വസ്തുത.

mohammed shami

എന്നാല്‍ ഇന്ത്യ ഭാഗ്യതാരമായാണ് ശാര്‍ദ്ദുലിനെ കാണുന്നത്. അതുകൊണ്ടുതന്നെ താരത്തെ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്താനാണ് രോഹിത്തിന് നാല്‍പര്യം. ടീം തകരുന്ന സാഹചര്യത്തില്‍ ബാറ്റുകൊണ്ടും കൂട്ടുകെട്ട് പൊളിക്കാന്‍ പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ പന്തുകൊണ്ടും വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ ശാര്‍ദ്ദുലിന് സാധിക്കുമെന്നാണ് ടീമിന്റെ വിശ്വാസം. അതുകൊണ്ടുതന്നെ ശാര്‍ദ്ദുലിനെ പിന്തുണക്കാനാണ് ടീം മാനേജ്‌മെന്റ് താല്‍പര്യം കാട്ടുക.

ഇന്ത്യയുടെ സീനിയര്‍ പേസറാണ് ഷമി. ആദ്യത്തെ നാല് മത്സരത്തിലും ഷമിയെ ഇന്ത്യ പരിഗണിച്ചിട്ടില്ല. ജസ്പ്രീത് ബുംറക്കൊപ്പം മുഹമ്മദ് സിറാജിനെയാണ് ഇന്ത്യ കളിപ്പിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയും ശാര്‍ദ്ദുല്‍ ടാക്കൂറും പേസ് നിരയ്ക്ക് കരുത്തുപകരാനുമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെ കളിപ്പിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. ഇക്കാരണത്താലാണ് ഷമിയെ പുറത്തിരുത്തുന്നത്. മുന്നോട്ടുള്ള മത്സരങ്ങളിലും ഷമി ഇടം പ്രതീക്ഷിച്ചിട്ട് കാര്യമില്ല.

സൂര്യകുമാര്‍ യാദവിനെയും ഇന്ത്യ പുറത്തിരുത്തിയിരിക്കുകയാണ്. നിലവിലെ ഇന്ത്യയുടെ ബാറ്റിങ് കരുത്ത് ശക്തമാണ്. മോശം ഫോമിലാണെന്ന് പറയാന്‍ ആരുമില്ല. എല്ലാവരും തങ്ങളുടെ റോള്‍ നന്നായി ചെയ്യുന്നു. ഇക്കാരണത്താല്‍ത്തന്നെ ഇന്ത്യ ആദ്യത്തെ മൂന്ന് മത്സരത്തിലും തകര്‍പ്പന്‍ ജയമാണ് നേടിയെടുത്തത്. ശേഷിക്കുന്ന മത്സരങ്ങളിലും ഇന്ത്യ വിജയക്കുതിപ്പ് തുടരാന്‍ സാധ്യത കൂടുതലാണ്. ആതിഥേയരെന്ന ആധിപത്യം മുതലാക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നു.

പ്ലേയിങ് 11-ഇന്ത്യ- രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്

ബംഗ്ലാദേശ് - ലിറ്റന്‍ ദാസ്, തന്‍സിദ് ഹസന്‍, മെഹതി ഹസന്‍ മിറാസ്, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (c), മുഷ്ഫിഖര്‍ റഹിം, തൗഹിദ് ഹൃദോയ്, മഹമ്മൂദുല്ല, നസും അഹമ്മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍, ഷൊറിഫുല്‍ ഇസ്ലാം, ഹസന്‍ മഹമ്മൂദ്

Story first published: Thursday, October 19, 2023, 16:32 [IST]
Other articles published on Oct 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+