For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഇന്ത്യയുടെ ശരിയായ കരുത്ത് എന്ത്? രോഹിത്തിന്റെ മികവല്ല! തുറന്ന് പറഞ്ഞ് ദ്രാവിഡ്

മുംബൈ: ഏകദിന ലോകകപ്പില്‍ സ്വപ്‌ന കുതിപ്പാണ് ഇന്ത്യ കാഴ്ചവെച്ചിരിക്കുന്നത്. ലീഗ് ഘട്ടത്തില്‍ ഒരു മത്സരത്തില്‍ പോലും തോല്‍ക്കാതെയാണ് ഇന്ത്യ സെമിയിലേക്കെത്തിയിരിക്കുന്നത്. ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ ഒമ്പത് മത്സരങ്ങള്‍ ഇന്ത്യ ജയിക്കുന്നത് ഇതാദ്യമായാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ടീം ഒരുപോലെ മികവ് കാട്ടുന്നു. ഇന്ത്യയുടെ എല്ലാ താരങ്ങളും ഫോമിലാണെന്നതാണ് ഇത്തവണ എടുത്തു പറയേണ്ട കാര്യം. അതുകൊണ്ടുതന്നെ കിരീട പ്രതീക്ഷകളും സജീവമാണ്.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. ബാറ്റുകൊണ്ട് മികവ് കാട്ടുന്നതിനോടൊപ്പം ടീമിനെ മികച്ച രീതിയില്‍ നയിക്കാനും രോഹിത്തിന് സാധിക്കുന്നു. ഇത് ടീമിന്റെ കരുത്ത് ഉയര്‍ത്തുന്നതാണ്. എന്നാല്‍ ഇന്ത്യയുടെ ശരിയായ കരുത്ത് രോഹിത്തിന്റെ നായക മികവോ വിരാട് കോലിയുടെ ബാറ്റിങ് മികവോ അല്ലെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡ്.

ഇത് ഇന്ത്യയുടെ മധ്യനിരയുടെ ബാറ്റിങ് കരുത്താണെന്നാണ് ദ്രാവിഡ് പറയുന്നത്. 'സെമി ഫൈനലിന് മുമ്പ് ആവശ്യത്തിന് വിശ്രമം ലഭിച്ചിട്ടുണ്ട്. ആറ് ദിവസത്തെ ഇടവേളക്ക് ശേഷമാണ് നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരം കളിച്ചത്. മികച്ച തുടക്കത്തിന് ശേഷം പിന്നാലെ എത്തിയവരും മികവ് കാട്ടി. ഇന്ത്യയുടെ അഞ്ച് പേരും അര്‍ധ സെഞ്ച്വറിക്ക് മുകളില്‍ നേടി. രണ്ട് സെഞ്ച്വറിയും പിറന്നുവെന്നതാണ് മനോഹരമായ കാര്യം. ഇന്ത്യയുടെ മധ്യനിരയാണ് ഇത്തവണ ശക്തി.

രോഹിത്തും കോലിയും മികച്ച തുടക്കമാണ് ഞങ്ങള്‍ക്ക് നല്‍കുന്നത്. എന്നാല്‍ മധ്യനിരയുടെ പ്രകടനമാണ് വളരെ നിര്‍ണ്ണായകം. കാരണം മധ്യനിര എപ്പോഴും സമ്മര്‍ദ്ദ സാഹചര്യത്തിലാവും ബാറ്റുചെയ്യേണ്ടി വരിക. എല്ലാ മത്സരത്തിലും അവര്‍ക്ക് ബാറ്റിങ് ലഭിച്ചേക്കില്ല. 30 ഓവറിന് ശേഷമാവും അവര്‍ക്ക് മിക്കപ്പോഴും അവസരം ലഭിക്കുക. അപ്പോഴേക്കും പന്ത് സോഫ്റ്റായി മാറും. വിക്കറ്റ് സ്ലോവായും മാറും. ശ്രേയസ്, രാഹുല്‍, ജഡ്ഡു, സൂര്യ എന്നിവരെല്ലാം നന്നായിത്തന്നെ ബാറ്റുചെയ്യുന്നു.

india, cricket

അത് ഞങ്ങള്‍ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. ഇവരുടെ ഫോം സെമി ഫൈനലിലേക്ക് ഇന്ത്യയെ എത്തിക്കുന്നതില്‍ നിര്‍ണ്ണായകമായി'- ദ്രാവിഡ് പറഞ്ഞു. കഴിഞ്ഞ ലോകകപ്പുകളിലെല്ലാം ഇന്ത്യക്ക് തിരിച്ചടിയായത് മധ്യനിരയുടെ മോശം പ്രകടനമായിരുന്നു. 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് മധ്യനിരയുടെ മോശം പ്രകടനമാണ് സെമിയിലടക്കം തിരിച്ചടിയായത്. എന്നാല്‍ ഇത്തവണ ടോപ് ഓഡര്‍ തകര്‍ന്നാലും രക്ഷകരാവാന്‍ മധ്യനിരക്ക് സാധിക്കുന്നു.

ശ്രേയസ് അയ്യരും കെ എല്‍ രാഹുലും അനുഭവസമ്പന്നരായ താരങ്ങളാണ്. ഇവരുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. രോഹിത്തും കോലിയും മികച്ച ഫോമിലാമെങ്കിലും ഇവരെ മാത്രം വിശ്വസിച്ച് മുന്നോട്ട് പോകാനാവില്ല. അതുകൊണ്ടുതന്നെ മധ്യനിര താരങ്ങളും അവസരത്തിനൊത്ത് ഉയരേണ്ടതായുണ്ട്. ഇന്ത്യയുടെ വാലറ്റം ബാറ്റുകൊണ്ട് മോശമാണ്. അതുകൊണ്ടുതന്നെ ആദ്യ ഏഴ് താരങ്ങള്‍ തന്നെ ബാറ്റുകൊണ്ട് മികവ് കാട്ടാനാവാത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാവും.

സെമിയില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കുകയാണ് ഇന്ത്യയുടെ വലിയ വെല്ലുവിളി. നോക്കൗട്ടില്‍ ഇന്ത്യ ഇതുവരെ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണയും കാര്യങ്ങള്‍ എളുപ്പമാവില്ല. ന്യൂസീലന്‍ഡ് കടമ്പ കടന്നാല്‍ ഇന്ത്യക്ക് കിരീടം ഉറപ്പിക്കാം. എന്നാല്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കാന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. നിലവില്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്. എന്നാല്‍ ക്രിക്കറ്റില്‍ പ്രവചനങ്ങള്‍ക്ക് പ്രസക്തിയില്ല.

രണ്ട് ടീമും തുല്യ ശക്തികളാണ്. ആതിഥേയരെന്ന നിലയിലും ഫേവറേറ്റുകളെന്ന നിലയിലും ഇന്ത്യക്ക് സമ്മര്‍ദ്ദമുണ്ട്. അതുകൊണ്ടുതന്നെ കിവീസിനെ തോല്‍പ്പിക്കാന്‍ ആദ്യം ഇന്ത്യ സമ്മര്‍ദ്ദത്തെ മറികടക്കുകയാണ് വേണ്ടത്. അതിന് ഇന്ത്യക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Tuesday, November 14, 2023, 12:33 [IST]
Other articles published on Nov 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+