For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: വലിയ കളി ജയിപ്പിക്കാന്‍ അവന്‍ വേണം, ഇന്ത്യയുടെ തുറുപ്പുചീട്ട് | ശാസ്ത്രി പറയുന്നു

ഐസിസി ഏകദിന ലോകകപ്പില്‍ ടീം ഇന്ത്യ കന്നിയങ്കത്തിന് കച്ചമുറുക്കവെ ടീമിന്റെ തുറുപ്പുചീട്ടായി മാറുന്ന താരം ആരായിരിക്കുമെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസവും കോച്ചുമായ രവി ശാസ്ത്രി. ഞായറാഴ്ചയാണ് ലോകകപ്പില്‍ ഇന്ത്യ ആദ്യ പോരാട്ടത്തിന് ഇറങ്ങുക. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ പകലും രാത്രിയുമായി നടക്കാനിരിക്കുന്ന മല്‍സരത്തില്‍ അഞ്ചു തവണ ജേതാക്കളായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.

ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റില്‍ വിജയത്തോടെ തന്നെ തുടങ്ങാനായിരിക്കും രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ലക്ഷ്യം. നിലവില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്ന ആരെയുമല്ല ശാസ്ത്രി തുറുപ്പുചീട്ടായി തിരഞ്ഞെടുത്തത് എന്നതാണ് ഏറ്റവും വലിയ കൗതുകം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ ആരുമല്ല നിര്‍ണായക താരമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

SURYAKUMAR YADAV

പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുമോയെന്ന കാര്യം പോലും സംശയമായ 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെയാണ് ടീമിന്റെ എക്‌സ് ഫാക്ടറായി ശാസ്ത്രി ചൂണ്ടിക്കാണിക്കുന്നത്. ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററാണ് സൂര്യയെങ്കിലും ഏകദിനത്തില്‍ ഈ പ്രകടനം ഇനിയും ആവര്‍ത്തിക്കാനായിട്ടില്ല. ടി20യെ അപേക്ഷിച്ച് ഏകദിനത്തില്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡും വളരെ മോശമാണ്.

മിന്നുന്ന ഫോമിലുള്ള, ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയുള്ള മലയാളി താരം സഞ്ജു സാംസണിനെ തഴഞ്ഞാണ് അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി സൂര്യയെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. ഇതിന്റെ പേരില്‍ സെലക്ഷന്‍ കമ്മിറ്റി വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം നേരിടുകയും ചെയ്തിരുന്നു.

എന്നാല്‍ ലോകകപ്പിനു മുമ്പ് ഓസ്‌ട്രേലിയയുമായി അവസാനം കളിച്ച ഏകദിന പരമ്പരിയില്‍ സൂര്യ തിളങ്ങിയിരുന്നു. ആദ്യത്തെ രണ്ടു കളിയിലും ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ കുറിക്കാന്‍ അദ്ദേഹത്തിനായിരുന്നു. എങ്കിലും ലോകകപ്പില്‍ സൂര്യക്കു എത്ര മല്‍സരങ്ങളില്‍ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുമെന്നത് കണ്ടു തന്നെ അറിയണം. ഇത്തരമൊരു സാഹചര്യത്തിലാണ് സൂര്യയാവും ഇന്ത്യയുടെ തുറുപ്പുചീട്ടാവുകയെന്നു ശാസ്ത്രി നിരീക്ഷണം നടത്തിയിരിക്കുന്നത്.

മുന്‍നിര വളരെ നന്നായി പെര്‍ഫോം ചെയ്യുകയും ആറ്, ഏഴ്, എട്ട് പേര്‍ ഉണ്ടാവുകയും ചെയ്യുകയാണെങ്കില്‍ ശ്രേയസ്, സൂര്യ എന്നിവരിലൊരാളെ ഇന്ത്യ പ്ലെയിങ് ഇലവനിലെടുക്കണം. എന്നിരുന്നാലും എല്ലാ ബാറ്റര്‍മാരും സ്‌കോര്‍ ചെയ്യുകയാണെങ്കില്‍ വലിയ മല്‍സരങ്ങളിലെ തുറുപ്പുചീട്ടായി സൂര്യ മാറും.

SURYAKUMAR YADAV

ഇന്ത്യക്കു വേണ്ടി മല്‍സരങ്ങള്‍ വിജയിപ്പിക്കാന്‍ അവനു കഴിയും. കാരണം ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം 6-8 സ്ഥാനങ്ങളില്‍ നാശം വിതയ്ക്കാന്‍ സൂര്യക്കു കഴിയും. വെറും ആറ്-ഏഴ് ഓവര്‍ കൊണ്ട് മല്‍സരം എതിരാളികളില്‍ നിന്നും തട്ടിയെടുക്കാന്‍ അവര്‍ക്കു കഴിയും. അതുകൊണ്ടു തന്നെ സൂര്യയെ എക്‌സ് ഫാക്ടറായി ഇന്ത്യ പരിഗണിക്കണമെന്നും ശാസ്ത്രി നിര്‍ദേശിക്കുന്നു.

സൂര്യയുടെ ഏകദിന കരിയര്‍ എടുക്കുകയാണെങ്കില്‍ 28 ഇന്നിങ്‌സുകളിലാണ് ഇന്ത്യക്കു വേണ്ടി അദ്ദേഹം ബാറ്റ് ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും 27.79 എന്ന മോശം ശരാശരിയില്‍ നേടിയിരിക്കുന്നത് 667 റണ്‍സാണ്. 105.71 ആണ് സ്‌ട്രൈക്ക് റേറ്റ്. നാലു ഫിഫ്റ്റികളാണ് ഏകദിനത്തില്‍ സൂര്യയുടെ പേരിലുള്ളത്.

ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച പരമ്പരയില്‍ നേടിയ 72 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ ഇന്ത്യക്കു ഒമ്പതു മല്‍സരങ്ങളുള്ളതിനാല്‍ തന്നെ ചില കളികളില്‍ സൂര്യയെ ഫിനിഷറായി ഇന്ത്യ പരീക്ഷിച്ചേക്കും.

Story first published: Wednesday, October 4, 2023, 15:01 [IST]
Other articles published on Oct 4, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+