Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: കോലിയോ, രോഹിത്തോ, ബുംറയോ അല്ല; ഇന്ത്യയുടെ തുറുപ്പുചീട്ട് അവന്‍! ജാഫര്‍ പറയുന്നു

ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട് ആരാവുമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഇതിഹാസ ബാറ്റര്‍ വിരാട് കോലി, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇവര്‍ ആരുമാവില്ല ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട താരമെന്നാണ് ജാഫര്‍ പറഞ്ഞിരിക്കുന്നത്.

പകരം വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയെയാണ് അദ്ദേഹം തുറുപ്പുചീട്ടായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുടെ ഷോയില്‍ സംസാരിക്കവെയായിരുന്നു ഹാര്‍ദിക്കായിരിക്കും ഇന്ത്യയെ സംബന്ധിച്ച് ലോകകപ്പിലെ ഏറ്റവും പ്രധാനപ്പെട്ട താരമെന്നു ജാഫര്‍ അഭിപ്രായപ്പെട്ടത്.

HARDIK PANDYA

ഹാര്‍ദിക്കിന്റെ രണ്ടാമത്തെ ഏകദിന ലോകകപ്പ് കൂടിയാണിത്. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിലും അദ്ദേഹം ടീമിലുണ്ടായിരുന്നു. പക്ഷെ കാര്യമായ ഇംപാക്ടുണ്ടാക്കാനായില്ല. എന്നാല്‍ ഇത്തവണത്തെ ലോകകപ്പ് ഹാര്‍ദിക്കിന്റേത് ആവുമെന്നാണ് ജാഫറുടെ വിലയിരുത്തല്‍.

ഇത്തവണത്തെ ലോകകപ്പില്‍ വൈസ് ക്യാപ്റ്റന്റെ റോള്‍ കൂടി ഹാര്‍ദിക്കിനുണ്ട്. നിലവില്‍ ലോക ക്രിക്കറ്റില്‍ വൈറ്റ് ബോളിലെ ഏറ്റവും വലിയ മാച്ച് വിന്നര്‍മാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. പ്രതിസന്ധി ഘട്ടങ്ങില്‍ ഹാര്‍ദിക് നിരവധി തവണ ടീമിനായി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. ബിഗ് മാച്ച് പ്ലെയറെന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. കാരണം എല്ലായ്‌പ്പോഴും വലിയ ടീമുകള്‍ക്കെതിരേ കളിക്കുമ്പോഴാണ് ഹാര്‍ദിക് തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാറുള്ളത്

ഇതിന്റെ ഏറ്റവും അവസാനത്തെ തെളിവായിരുന്നു ഏഷ്യാ കപ്പില്‍ ചിരവൈരികളായ പാകിസ്താനുമായി അടുത്തിടെ നടന്ന സൂപ്പര്‍ പോരാട്ടം. ഇന്ത്യ 15 ഓവറില്‍ നാലിനു 66 റണ്‍സെന്ന നിലയില്‍ പതറവെയാണ് ആറാമനായി ഹാര്‍ദിക് ക്രീസിലേക്കു വരുന്നത്. ഇഷാന്‍ കിഷനോടൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുമായി അദ്ദേഹം ടീമിനെ മികച്ച സ്‌കോറിലേക്കു നയിക്കുകയായിരുന്നു.

142 ബോളില്‍ 138 റണ്‍സ് ഹാര്‍ദിക്കും ഇഷാനും കൂട്ടിച്ചേര്‍ത്തു. 87 റണ്‍സ് സംഭാവന ചെയ്തായിരുന്നു ഒടുവില്‍ ഹാര്‍ദിക് ക്രീസ് വിട്ടത്. ഈ ഇന്നിങ്‌സോടെ ഒരു വമ്പന്‍ റെക്കോര്‍ഡും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

ഏഷ്യാ കപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ആറാം നമ്പറിലെ ഏറ്റവുമുയര്‍ന്ന സ്‌കോറിനാണ് ഹാദിക് അവകാശിയായത്. 58 റണ്‍സെടുത്ത രോഹിത്തിന്റെ പേരിലായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്. ഹാര്‍ദിക് ഇതു പഴങ്കഥയാക്കുകയായിരുന്നു.

INDIA

ഏകദിന കരിയറെടുത്താല്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, പാകിസ്താന്‍ എന്നിവര്‍ക്കെതിരേ 26 ഇന്നിങ്‌സുകളില്‍ നിന്നും ഒമ്പതു ഫിഫ്റ്റികള്‍ ഹാര്‍ദിക്കിന്റെ പേരിലുണ്ട്. എന്നാല്‍ ബാക്കിയുള്ള ടീമുകള്‍ക്കെതിരേ 33 ഇന്നിങ്‌സുകളില്‍ നിന്നും രണ്ടു ഫിഫ്റ്റികള്‍ മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ.

അതേസമയം, ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം അഞ്ചു തവണ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കെതിരേയാണ്. ഒക്ടോബര്‍ എട്ടിനു ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് ഈ മല്‍സരം. പക്ഷെ ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത് ഒക്ടോബര്‍ 14നു അഹമ്മദാബാദില്‍ നടക്കാനിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ ക്ലാസിക്കിനു വേണ്ടിയാണ്.

ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.

Story first published: Friday, September 8, 2023, 15:02 [IST]
Other articles published on Sep 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+