For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ആരാവും ലോകകപ്പിലെ താരം? ഗില്ലോ കോലിയോ അല്ല! കാര്‍ത്തികിന്റെ പ്രവചനം

മുംബൈ: ഏകദിന ലോകകപ്പിലെ സൂപ്പര്‍ പോരാട്ടങ്ങള്‍ക്ക് ഒക്ടോബര്‍ 5ന് തുടക്കമാവുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസീലന്‍ഡും തമ്മിലുള്ള മത്സരത്തോടെയാവും ഏകദിന ലോകകപ്പ് ആരംഭിക്കുക. ഇതിനോടകം ടീമുകളെല്ലാം ഇന്ത്യയിലേക്ക് എത്തിയിട്ടുണ്ട്. ലോകകപ്പിന് മുമ്പ് ടീമുകളെല്ലാം സന്നാഹ മത്സരങ്ങള്‍ കളിക്കുന്നുണ്ട്. 2011ന് ശേഷം ഇന്ത്യ വേദിയാവുന്ന ആദ്യത്തെ ഏകദിന ലോകകപ്പാണ് നടക്കാന്‍ പോകുന്നത്.

ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ടെങ്കിലും മിക്ക ടീമുകള്‍ക്കൊപ്പവും തകര്‍പ്പന്‍ താരനിരയുണ്ട്. അതുകൊണ്ടുതന്നെ പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്. ഇത്തവണ ആരാവും ലോകകപ്പിലെ താരമാവുക. 2011ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ യുവരാജ് സിങ്ങായിരുന്നു താരമായത്. ഇത്തവണ ആരാവും ആ സ്ഥാനത്തേക്കെത്തുക?. വിരാട് കോലി, രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, ബാബര്‍ ആസം തുടങ്ങി പല പ്രമുഖരേയും സാധ്യതാ പട്ടികയില്‍ കാണാം.

എന്നാല്‍ ഇത്തവണ ഏകദിന ലോകകപ്പിലെ താരമാവുക ഇവരാരുമായിരിക്കില്ലെന്നും അത് ഹാര്‍ദിക് പാണ്ഡ്യ, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരിലാരെങ്കിലും ഒരാളായിരിക്കുമെന്നും പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദിനേഷ് കാര്‍ത്തിക്. ട്വിറ്ററിലൂടെയാണ് കാര്‍ത്തിക് തന്റെ പ്രവചനം വെളിപ്പെടുത്തിയിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യ, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരെയാണ് മികച്ച താരങ്ങളായി മാറാന്‍ സാധ്യതയുള്ളവരായി കാര്‍ത്തിക് വിലയിരുത്തുന്നത്.

രണ്ട് പേരും മികച്ച ഓള്‍റൗണ്ടര്‍മാരാണ്. ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടറാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരത്തില്‍ മാറ്റം സൃഷ്ടിക്കാന്‍ ഹാര്‍ദിക്കിന് സാധിക്കും. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ ഹാര്‍ദിക്കില്‍ ഇത്തവണ ടീമിന് വലിയ പ്രതീക്ഷയാണുള്ളത്. 2011ല്‍ യുവരാജ് സിങ് പന്തുകൊണ്ടും ബാറ്റുകൊണ്ടും ഇന്ത്യയുടെ വിജയ ശില്‍പ്പി ആയതുപോലെ ഇത്തവണ ഹാര്‍ദിക് ഇന്ത്യയുടെ വിജയ ശില്‍പ്പിയാവുമെന്നാണ് ആരാധക പ്രതീക്ഷ.

hardik pandya

ഹാര്‍ദിക്കിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. ഏഷ്യാ കപ്പിലടക്കം ഇന്ത്യയുടെ കിരീട നേട്ടത്തില്‍ ഹാര്‍ദിക് നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇതേ മികവ് ലോകകപ്പിലും കാട്ടാന്‍ ഹാര്‍ദിക്കിന് സാധിക്കുമെന്നാണ് ആരാധക പ്രതീക്ഷ. ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്‌വെല്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കുന്ന താരമാണ്. ഫോമിലേക്കെത്തിയാല്‍ പിടിച്ചുകെട്ടുക പ്രയാസമാണ്. വ്യത്യസ്തമായ ഷോട്ട് കളിക്കാന്‍ താരത്തിന് സാധിക്കും. സ്പിന്നറെന്ന നിലയില്‍ ഇന്ത്യന്‍ പിച്ചില്‍ തിളങ്ങാന്‍ മാക്‌സ്‌വെല്ലിന് കഴിവുണ്ട്.

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ നിര്‍ണ്ണായകമായ നാല് വിക്കറ്റുകളുമായി ഓസീസ് ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ മാക്‌സ്‌വെല്ലിനായിരുന്നു. എന്നാല്‍ ടൂര്‍ണമെന്റിലെ താരമായി അദ്ദേഹം മാറുമോയെന്നത് കണ്ടറിയണം. മാക്‌സ്‌വെല്ലിന്റെ സ്ഥിരത പ്രശ്‌നമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്നവനാണെങ്കിലും വിശ്വസ്തനെന്ന് വിളിക്കുക പ്രയാസം.

ഇന്ത്യന്‍ താരങ്ങള്‍ ലോകകപ്പിലെ താരമായി മാറാനുള്ള സാധ്യതയാണ് കൂടുതല്‍. രോഹിത് ശര്‍മ, വിരാട് കോലി, ശുബ്മാന്‍ ഗില്‍ എന്നിവര്‍ ബാറ്റിങ്ങില്‍ മികച്ച ഫോമിലാണ്. 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറികള്‍ ഉള്‍പ്പെടെയാണ് രോഹിത് മിന്നിച്ചത്. ഇത്തവണ തട്ടകത്തിലേക്കെത്തുമ്പോള്‍ രോഹിത്തില്‍ നിന്ന് അതി ഗംഭീര പ്രകടനം പ്രതീക്ഷിക്കുന്നു. 2023ല്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി, സിക്‌സര്‍ തുടങ്ങി പല റെക്കോഡുകളും ശുബ്മാന്‍ ഗില്ലിന്റെ പേരിലാണ്.

ഈ മികവ് ലോകകപ്പിലും തുടരാന്‍ ശുബ്മാന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ഹെന്റിച്ച് ക്ലാസന്‍, ബാബര്‍ ആസം തുടങ്ങിയ പല താരങ്ങളും ഇത്തവണ ലോകകപ്പില്‍ കസറാന്‍ കാത്തിരിക്കുന്നു. ഇവരെല്ലാം ഇന്ത്യന്‍ മൈതാനത്ത് കസറാന്‍ ശേഷിയുള്ളവരാണ്. ഇന്ത്യന്‍ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. അതുകൊണ്ടുതന്നെ ലോകകപ്പിലെ താരമായി ഒരു ബൗളറെത്തിയാലും അത്ഭുതപ്പെടാനാവില്ല.

Story first published: Friday, September 29, 2023, 10:22 [IST]
Other articles published on Sep 29, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+