For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഇന്ത്യയുടെ നാലാം നമ്പറില്‍ ആര്? സര്‍പ്രൈസ് നിര്‍ദേശവുമായി കനേരിയ! പൊളിക്കും

മുംബൈ: ഏകദിന ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മഴ ചതിച്ചിരിക്കുകയാണെന്ന് പറയാം. നിര്‍ണ്ണായകമായ രണ്ട് സന്നാഹ മത്സരങ്ങളും മഴമൂലം ഉപേക്ഷിച്ചതോടെ പരിശീലന മത്സരം കളിക്കാതെയാണ് ഇന്ത്യ ലോകകപ്പിനായി ഇറങ്ങുന്നത്. ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ഇന്ത്യയുടെ പല സംശയങ്ങള്‍ക്കുമുള്ള ഉത്തരം കണ്ടെത്താന്‍ ടീം മാനേജ്‌മെന്റ് പ്രയാസപ്പെടുമെന്നുറപ്പായിരിക്കുകയാണ്.

ഇതിലെ പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് നാലാം നമ്പറില്‍ ആര് ബാറ്റു ചെയ്യണമെന്നത്. ഇന്ത്യക്ക് മുന്നില്‍ നാല് പേരാണ് അവസരം തേടുന്നത്. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരാണ് ഈ സ്ഥാനം നോട്ടമിടുന്നത്. ഇതില്‍ കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരിലൊരാള്‍ക്ക് ഈ സീറ്റ് ലഭിക്കാനാണ് സാധ്യത കൂടുതല്‍.

ഇപ്പോഴിതാ ഇന്ത്യയുടെ നാലാം നമ്പര്‍ സംബന്ധിച്ച് നിര്‍ണ്ണായക നിര്‍ദേശം പങ്കുവെച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ.

രാഹുലും ശ്രേയസുമല്ല നാലാം നമ്പറില്‍ ഇഷാന്‍ കിഷന്‍ കളിക്കണമെന്നാണ് കനേരിയ പറയുന്നത്. 'നാലാം നമ്പറില്‍ ആര് വേണമെന്നത് ഇപ്പോഴും ഇന്ത്യക്ക് മുന്നിലുള്ള ചോദ്യമാണ്. ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ തമ്മിലാണ് ഈ സ്ഥാനത്തിനായി പോരടിക്കുന്നത്. ഞാന്‍ കരുതുന്നത് ഇന്ത്യ ഇഷാന്‍ കിഷനൊപ്പം മുന്നോട്ട് പോകുമെന്നാണ്. കാരണം ഇടം കൈയന്‍ ബാറ്റ്‌സ്മാനാണവന്‍. ഇഷാനാണ് ഇന്ത്യക്ക് നാലാം നമ്പറില്‍ ഏറ്റവും അനുയോജ്യനായ താരം'- കനേരിയ പറഞ്ഞു.

എന്നാല്‍ ഇന്ത്യ നാലാം നമ്പറില്‍ കെ എല്‍ രാഹുലിനെ കളിപ്പിക്കാനാണ് സാധ്യത. അഞ്ചാം നമ്പറില്‍ ഇഷാന്‍ കിഷനെത്തിയേക്കും. അങ്ങനെ വരുമ്പോള്‍ ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് പ്ലേയിങ് 11ല്‍ ഇടം ലഭിച്ചേക്കില്ല. ശ്രേയസ് ഓസ്‌ട്രേലിയക്കെതിരേ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത് സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ ഇഷാനെ മാറ്റിനിര്‍ത്തിയാല്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനില്ലാതെ ഇന്ത്യക്ക് ഇറങ്ങേണ്ടി വരും. ഇത് ടീമിന്റെ സംതുലിതാവസ്ഥയെ ബാധിക്കും.

ishan kishan

ഇഷാനെ പുറത്തിരുത്തിയാല്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഭേദപ്പെട്ട ഇടം കൈയന്‍ ബാറ്റ്‌സ്മാനായി രവീന്ദ്ര ജഡേജ മാത്രമായിരിക്കും ഉണ്ടാവുക. എന്നാല്‍ ഇന്ത്യയില്‍ കളിച്ച് അടുത്തൊന്നും ഏകദിനത്തില്‍ അര്‍ധ സെഞ്ച്വറി പ്രകടനം നടത്താന്‍ ജഡേജക്ക് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ത്യക്ക് മികച്ചൊരു ഇടം കൈയന്‍ ബാറ്റ്‌സ്മാനെ പ്ലേയിങ് 11ല്‍ അത്യാവശ്യമാണെന്ന് പറയാം. ഇക്കാരണത്തില്‍ ഇഷാനെ ഇന്ത്യ തീര്‍ച്ചയായും നിലനിര്‍ത്തിയേക്കും.

സമീപകാലത്തായി മികച്ച ബാറ്റിങ് പ്രകടനമാണ് ഇഷാന്‍ കാഴ്ചവെക്കുന്നത്. ഫോമിലേക്കെത്തിയാല്‍ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കഴിവുള്ളവനാണ് ഇഷാന്‍. ആക്രമണകാരിയായ ബാറ്റ്‌സ്മാനാണ് ഇഷാന്‍ കിഷനെന്ന് നിസംശയം പറയാം. അതുകൊണ്ടുതന്നെ ഇന്ത്യ ഇഷാന് കൂടുതല്‍ പിന്തുണ നല്‍കിയേക്കും. അതേ സമയം സൂര്യകുമാര്‍ യാദവിന് പ്ലേയിങ് 11ല്‍ സ്ഥാനം പ്രതീക്ഷിക്കേണ്ട. ഓസീസ് പരമ്പരയില്‍ ശോഭിച്ചെങ്കിലും സൂര്യയെ പെട്ടെന്ന് ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിച്ചേക്കില്ല.

പാകിസ്താന്റെ സന്നാഹ മത്സരത്തിലെ പ്രകടനവും കനേരിയ വിലയിരുത്തി. 'പാകിസ്താന്‍ ബൗളിങ്ങില്‍ അല്‍പ്പം കൂടി ശ്രദ്ധിക്കണം. സന്നാഹ മത്സരത്തിലെ പാകിസ്താന്‍ ബൗളര്‍മാരുടെ പ്രകടനം പ്രതീക്ഷിച്ച നിലവാരത്തിനൊത്തുള്ളതല്ല. ഇന്ത്യയിലെ സാഹചര്യത്തില്‍ ഇതേ പ്രകടനംകൊണ്ട് കാര്യമായൊന്നും ചെയ്യാനാവില്ല. അബ്രാര്‍ അഹമ്മദിനെ തഴഞ്ഞത് പാകിസ്താന്‍ കാട്ടിയ മണ്ടത്തരമാണ്. മുഹമ്മദ് നവാസ് നന്നായി റണ്‍സ് വഴങ്ങുന്നു.

ഇമാദ് വാസിമിനെ ഇവിടെ കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ പാകിസ്താന്‍ ടീം സംതുലിതമല്ല. അബ്രാറും ഇമാദുമുണ്ടായിരുന്നെങ്കില്‍ ടീം കൂടുതല്‍ ശക്തമാകുമായിരുന്നു'- കനേരിയ കൂട്ടിച്ചേര്‍ത്തു. ശക്തമായ താരനിരയാണ് പാകിസ്താനുള്ളത്. എന്നാല്‍ പേസ് നിരയില്‍ നസീം ഷാക്ക് പരിക്കേറ്റത് പാകിസ്താന് കടുത്ത തിരിച്ചടിയാവുമെന്നുറപ്പ്.

Story first published: Tuesday, October 3, 2023, 17:42 [IST]
Other articles published on Oct 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+