For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: 2019ലെ കിരീടം പങ്കിടുന്നതല്ലേ ശരി? രോഹിത്തിന്റെ മറുപടി ചിരിപ്പിക്കും, വീഡിയോ

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ എല്ലായ്‌പ്പോഴും വാര്‍ത്താസമ്മേളനത്തില്‍ റിപ്പോര്‍ട്ടര്‍മാരുടെ കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ക്കു രസകരമായ ഉത്തരങ്ങള്‍ നല്‍കുന്നതില്‍ മിടുക്കനാണ്. പല വേദികളിലും അദ്ദേഹം ഇതു തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടുമൊരു രസികന്‍ മറുപടിയുമായി രോഹിത് കൈയടി നേടുകയാണ്. നാളെ ആരംഭിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനു മുന്നോടിയായി മുഴുവന്‍ ടീമുകളുടെയും ക്യാപ്റ്റന്‍മാരെ അണിനിരത്തി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഹിറ്റ്മാന്‍ ഒരിക്കല്‍ക്കൂടി തന്റെ നര്‍മബോധം പ്രകടിപ്പിച്ചത്.

2019ലെ കഴിഞ്ഞ ഏകദിന ലോകകപ്പിന്റെ ഫൈനലുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു രോഹിത്തിന്റെ ക്ലാസ് മറുപടി. പക്ഷെ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യവും ഇതിനുള്ള രോഹിത്തിന്റെ മറുപടിയും ഹിന്ദിയില്‍ ആയതിനാല്‍ മറ്റു ക്യാപ്റ്റന്‍മാര്‍ക്കൊന്നും എന്താണ് പറഞ്ഞതെന്നു കൃത്യമായി മനസിലായില്ല. എന്നാല്‍ ഹിന്ദി വശമുള്ള പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമിനു രോഹിത്തിന്റെ മറുപടി മനസ്സിലാവുകയും അദ്ദേഹം ഊറിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

ROHIT WILLI

ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള കഴിഞ്ഞ ലോകകപ്പ് ഫൈനല്‍ ടൈയാവുകയും തുടര്‍ന്ന് സൂപ്പര്‍ ഓവര്‍ വരികയും ചെയ്തു. സൂപ്പര്‍ ഓവറും ടൈ ആയതിനു ശേഷം ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. പക്ഷെ ഇരുടീമുകളെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കാമായിരുന്നു. ഇതേക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് രോഹിത് മറുപടി നല്‍കുന്ന വീഡിയോ

എന്താണ് ചോദ്യമെന്നു മനസ്സിലാവാതെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ആശ്ചര്യപ്പെട്ടു നോക്കുമ്പോള്‍ തൊട്ടരികില്‍ ഇരുന്ന പാകിസ്താന്‍ നായകന്‍ ബാബറിനു ചോദ്യം മനസ്സിലാവുകയും അദ്ദേഹം ചിരിയോടെ രോഹിത്തിനു നേരേ തിരിഞ്ഞു നോക്കുന്നതും കാണാമായിരുന്നു. വിചിത്രമായ ഈ ചോദ്യം രോഹിത്തിനു ഒട്ടും തന്നെ ഇഷ്ടമായിട്ടില്ലെന്നു അദ്ദേഹത്തിന്റെ മുഖഭാവത്തില്‍ നിന്നും വ്യക്തമായിരുന്നു. രോഷം വന്നെങ്കിലും അതു മറച്ചുവച്ചാണ് രോഹിത് ചിരിയോടെ ഇതിനു മറുപടി നല്‍കിയത്.

ചോദ്യത്തിനു പിന്നാലെ എന്താണ് സുഹൃത്തെ ഇതെന്നു രോഹിത് കൈ കൊണ്ട് ആംഗ്യം കാണിച്ചപ്പോള്‍ വേദിയില്‍ കൂട്ടച്ചിരി മുഴങ്ങി. തനിക്ക് അടുത്തുണ്ടായിരുന്ന ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബട്‌ലറെ അല്‍പ്പസമയം നോക്കിയതിനു ശേഷമായിരുന്നു മാധ്യമപ്രവര്‍ത്തകന് രോഹിത് മറുപടി നല്‍കിയത്. ഈ സമയം ബാബര്‍ മുഖത്ത് കൈവച്ച് ചിരിയടക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു.

സര്‍, ഇതു എന്റെ ജോലിയല്ല, വിജയികളെ പ്രഖ്യാപിക്കുകയെന്നത് എന്റെ ജോലിയല്ല എന്നായിരുന്നു നിറഞ്ഞ ചിരിയോടെ രോഹിത്തിന്റെ മറുപടി. ഇതു കേട്ട് പൊട്ടിച്ചിരിക്കുന്ന ബാബറിനോടു എന്താണ് പറഞ്ഞതെന്നു ബട്‌ലര്‍ ചോദിക്കുന്നതും വീഡിയോയില്‍ കാണാം.

CAPTAINS

ക്യാപ്റ്റന്‍സിയെക്കുറിച്ചും രോഹിത് ഈ ഷോയില്‍ സംസാരിച്ചു. 2021ലെ ടി20 ലോകകപ്പിനു ശേഷമാണ് വിരാട് കോലി സ്ഥാനമൊഴിഞ്ഞതിനു ശേഷം രോഹിത് സ്ഥിരം നായകസ്ഥാനത്തേത്തേക്കു വരുന്നത്. കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പ്, ഐസിസി ടി20 ലോകകപ്പ് എന്നിവയില്‍ അദ്ദേഹം ടീമിനെ നയിച്ചെങ്കിലും നിരാശയായിരുന്നു ഫലം. രണ്ടിലും ടീം ഫൈനല്‍ കാണാതെ പുറത്തായി.

എന്നാല്‍ ഈ വര്‍ഷത്തെ ഏഷ്യാ കപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കാന്‍ അദ്ദേഹത്തിനായിരുന്നു. ഇനി ലോകകപ്പിലും ഇതാവര്‍ത്തിക്കാന്‍ തയ്യാറെടുക്കുകയാണ് ഹിറ്റ്മാന്‍. ക്യാപ്റ്റനെന്ന നിലയില്‍ എനിക്കു ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. ഒരു നേതാവാകാന്‍ നിങ്ങള്‍ സ്വന്തം ടീമംഗങ്ങളെക്കുറിച്ച് നന്നായി മനസ്സിലാക്കേണ്ടത് ആവശ്യമാണ്.

അവരുടെ കരുത്തും ദൗര്‍ബല്യവുമെല്ലാം അറിയണം. സ്വയം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കു നല്‍കുകയും വേണം. അത്തരമൊരു പ്ലാറ്റ്‌ഫോം തയ്യാറാക്കിക്കൊടുക്കുകയെന്നതു ഞങ്ങളുടെ ജോലിയാണ്. എന്നാല്‍ തങ്ങളുടെ റോള്‍ ഏറ്റവും നന്നായി ചെയ്യുകയെന്നത് അവരുടെ ജോലിയാണെന്നും രോഹിത് വിശദമാക്കി.

Story first published: Wednesday, October 4, 2023, 17:40 [IST]
Other articles published on Oct 4, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+