For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: രാഹുല്‍ ഇല്ലെങ്കില്‍ തോറ്റേനെ! ജയിപ്പിച്ചത് അവന്‍ തന്നെ | കോലിയെ തഴഞ്ഞ് അക്തര്‍

ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പിലെ ആദ്യ പോരാട്ടം ഇന്ത്യ ജയിക്കാന്‍ പ്രധാന കാരണം കെഎല്‍ രാഹുലാണെന്നു പുകഴ്ത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തെക്കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം നടത്തുകയായിരിന്നു റാവല്‍പിണ്ടി എക്‌സ്പ്രസ്. റണ്‍ചേസില്‍ തുടക്കത്തില്‍ പതറിയ ശേഷമായിരുന്നു രാഹുല്‍ (97*), വിരാട് കോലി (85) എന്നിവരുടെ ഫിഫ്റ്റികളിലേറി ഇന്ത്യ ആറു വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്.

ചെപ്പോക്കില്‍ ഇന്ത്യ ജയിക്കാന്‍ ഒരേയൊരു കാരണം കെഎല്‍ രാഹുലാണ്. തന്റെ ആധിപത്യം തെളിയിക്കുന്ന പ്രകടനാണ് അദ്ദേഹം കാഴ്ചവച്ചത്. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ ലീഗില്‍ പെടുത്താവുന്നയാളാണ് താനെന്നു രാഹുല്‍ കാണിച്ചുതന്നു. മധ്യനിരയില്‍ ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട താരമാണ് രാഹുല്‍. വിരാട് കോലി ഈ മല്‍സരത്തില്‍ നന്നായി കളിച്ചെങ്കിലും പഴുതുകളടച്ച, അവസരങ്ങള്‍ നല്‍കാതിരുന്ന ഇന്നിങ്‌സായിരുന്നില്ല അദ്ദേഹത്തിന്റേതെന്നും അക്തര്‍ വിലയിരുത്തി.

KL RAHUL

റണ്‍ചേസില്‍ വളരെ ദുഷ്‌കരമായ സമയത്തായിരുന്നു രാഹുല്‍ ക്രീസിലേക്കു വന്നത്. ഇന്നിങ്‌സില്‍ ഒരിക്കല്‍പ്പോലും ഓസീസിനു തന്നെ പുറത്താക്കാനുള്ള അവസരം അദ്ദേഹം നല്‍കിയില്ല. രാഹുലിനു വേണമെങ്കില്‍ തന്റെ സെഞ്ച്വറി നേടാമായിരുന്നു. പക്ഷ ഇന്ത്യയുടെ വിജയത്തിനും അഭിമാനത്തിനുമാണ് അദ്ദേഹം മുന്‍തൂക്കം നല്‍കിയത്. ശ്രദ്ധയോടെ കളിക്കേണ്ട സമയത്തു അങ്ങനെയും, ആക്രമിക്കേണ്ട സമയത്തു ആക്രമിച്ചുമായിരുന്നു രാഹുല്‍ ബാറ്റ് ചെയ്തതെന്നും അക്തര്‍ നിരീക്ഷിച്ചു.

മിച്ചെല്‍ മാര്‍ഷ് നഷ്ടപ്പെടുത്തിയ വിരാട് കോലിയുടെ ക്യാച്ച് ടേണിങ് പോയിന്റ് തന്നെയായിരുന്നു. മാര്‍ഷ് അത് എടുത്തിരുന്നെങ്കില്‍ ഇന്ത്യ കൂടുതല്‍ സമ്മര്‍ദ്ദത്തിലാവുമായിരുന്നു. മധ്യനിരയില്‍ നിങ്ങള്‍ക്കു സ്ഥിരത നല്‍കാന്‍ കഴിയുന്ന ബാറ്ററാണ് രാഹുല്‍. ഓപ്പണിങ് മുതല്‍ ഏതു പൊസിഷനിലും അദ്ദേഹത്തിനു ബാറ്റ് ചെയ്യാനും ഒപ്പം വിക്കറ്റ് കാക്കാനും സാധിക്കുമെന്നും അക്തര്‍ അഭിപ്രായപ്പെട്ടു.

ഓസ്‌ട്രേലിയക്കെതിരേ 50 ഓവറുകള്‍ വിക്കറ്റ് കീപ്പ് ചെയ്തതിനു ശേഷമാണ് അധികം വൈകാതെ തന്നെ ക്രീസിലെത്തി രാഹുല്‍ 40 ഓവറുകളോളം ബാറ്റും ചെയ്തത്. വിരാട് കോലിയുടെ ഫിറ്റ്‌നസിനെപ്പറ്റിയും വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടത്തെക്കുറിച്ചുമെല്ലാം എല്ലാവരും പറഞ്ഞു കൊണ്ടിരിക്കുന്നതാണ്. ഈ കളിയില്‍ കോലിയുടെ അതേ വേഗതയില്‍ രാഹുലും ഓടുകയും റണ്‍സെടുക്കുകയും ചെയ്തിട്ടുണ്ട്.

AKHTAR

എന്നാല്‍ രാഹുലിനെപ്പോലെ വിരാട് 50 ഓവറുകള്‍ വിക്കറ്റൊന്നും കാത്തിട്ടില്ല. വിരാടിന്റെ മാത്രമല്ല രാഹുലിന്റെയും ഫിറ്റ്‌നസ് നിലവാരത്തെക്കുറിച്ചും എല്ലാവരും സംസാരിക്കണം. പരിക്കുകള്‍ക്കു ശേഷാണ് അവയില്‍ നിന്നും മുക്തനായി രാഹുല്‍ അടുത്തിടെ ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയത്. ഭാവിയിലേക്കു നമ്മള്‍ തീര്‍ച്ചയായും നോക്കേണ്ട താരമാണ് അദ്ദേഹം. ഒരു കംപ്ലീറ്റ് പ്ലെയറെന്നു രാഹുലിനെ തീര്‍ച്ചയായും വിളിക്കാം.

മിച്ചെല്‍ സ്റ്റാര്‍ക്കിനെതിരേ രാഹുലിന്റെ ഇന്‍സൈഡ്, ഔട്ട്‌സൈഡ് ഷോട്ടുകള്‍ എന്നെ വളരെയധികം രസിപ്പിച്ചു. വളരെ വൈകി ഷോട്ടുകള്‍ കളിക്കുന്നുവെന്നതാണ് രാഹുലിന്റെ ഏറ്റവും നല്ല ഗുണം. ബോളിനെ തന്റെ വളരെ അടുത്ത് വരെയെത്തിച്ച ശേഷമാണ് അദ്ദേഹം ഷോട്ടുകള്‍ കളിക്കാറുള്ളത്.

ഈ മല്‍സരത്തില്‍ വിരാട് കോലിയുടെയും രാഹുലിന്റെയും പ്രകടനങ്ങള്‍ താരതമ്യം ചെയ്യുകയാണെങ്കില്‍ ഞാന്‍ തിരഞ്ഞെടുക്കുക രാഹുലിനെയാണ്. വിരാട് വളരെയധികം റണ്‍സ് സ്‌കോര്‍ ചെയ്ത ലോകോത്തര ബാറ്റര്‍ തന്നെയാണ്. പക്ഷെ ഈ മല്‍സരത്തില്‍ രാഹുല്‍ മറ്റൊരു ലെവലില്‍ പെടുത്താവുന്ന ഇന്നിങ്‌സായിരുന്നു കളിച്ചതെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, October 9, 2023, 13:31 [IST]
Other articles published on Oct 9, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+