Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: റണ്‍വേട്ടക്കാരില്‍ ആര് തലപ്പത്തെത്തും? 24കാരനായ താരം! എബിഡി പ്രവചിക്കുന്നു

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും ഏകദിന ലോകകപ്പ് വരികയാണ്. ഇത്തവണ ഇന്ത്യയാണ് ഏകദിന ലോകകപ്പിന് ആതിഥേയരാവുന്നത്. 2011ല്‍ ആതിഥേയരായപ്പോള്‍ കിരീടം ഇന്ത്യ അലമാരയിലെത്തിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ ടീം വലിയ കിരീട പ്രതീക്ഷയിലാണ്. ഇത്തവണ ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്. എന്നാല്‍ ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരങ്ങളാണ് മിക്ക ടീമിലുമുള്ളത്. ഇത് ഇന്ത്യയുടെ കിരീടത്തിലേക്കുള്ള യാത്ര കടുപ്പമാക്കുന്നു.

ഇന്ത്യ, ഇംഗ്ലണ്ട്, പാകിസ്താന്‍, ഓസ്‌ട്രേലിയ എന്നിവരാവും സെമി ഫൈനല്‍ കളിക്കുകയെന്നാണ് കൂടുതല്‍ പ്രമുഖരും പ്രവചിക്കുന്നത്. ഇപ്പോഴിതാ ഇത്തവണ ആരാവും റണ്‍വേട്ടക്കാരില്‍ തലപ്പത്തെത്തുകയെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ്. അത് വിരാട് കോലി, രോഹിത് ശര്‍മ, ബാബര്‍ ആസം എന്നിവരാരുമല്ലെന്നും ഇന്ത്യയുടെ 24കാരനായ ഓപ്പണര്‍ ശുബ്മാന്‍ ഗില്ലാവും തലപ്പത്തേക്കെത്തുകയെന്നുമാണ് ഡിവില്ലിയേഴ്‌സിന്റെ പ്രവചനം.

'ശുബ്മാന്‍ ഗില്ലാവും ഇത്തവണത്തെ ലോകകപ്പില്‍ റണ്‍വേട്ടക്കാരില്‍ തലപ്പത്തേക്കെത്തുക. മികച്ച ഫോമിലാണ് അവന്‍ കളിക്കുന്നത്. ഓപ്പണിങ് ബാറ്റ്‌സ്മാന്‍, മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ എന്നിവരിലൊരാള്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമനാവാണ് സാധ്യത. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ ശുബ്മാന്‍ നിരവധി റണ്‍സ് അടിച്ചെടുത്തേക്കും. മികച്ച സാങ്കേതികതയുള്ള പ്രതിഭാശാലിയായ ബാറ്റ്‌സ്മാനാണ് ശുബ്മാന്‍. സ്വന്തം തട്ടകത്തിലാണ് അവന്‍ കളിക്കുന്നത്.

ഇതിന്റെ സമ്മര്‍ദ്ദമുണ്ടാവുമെങ്കിലും ഫോം അതിനെ മറികടക്കാന്‍ സഹായിക്കുന്നതാണ്. അവന്റെ സാങ്കേതികത വളരെ ലളിതമാണ്. പരമ്പരാഗത ശൈലിയുള്ള കളിക്കാരനാണ് ഗില്‍. സാഹസികമായ കാര്യങ്ങള്‍ക്ക് ശ്രമിക്കാറില്ല. നിലയുറപ്പിച്ച് ക്ലാസിക് ശൈലിയില്‍ മുന്നോട്ട് പോകാനും പെട്ടെന്ന് ഗിയര്‍ മാറ്റി ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാനും സാധിക്കും'- യുട്യൂബ് ചാനലില്‍ സംസാരിക്കവെ ഡിവില്ലിയേഴ്‌സ് പറഞ്ഞു.

shubman gill

ശുബ്മാന്‍ ഗില്ലിന്റെ സമീപകാലത്തെ ഫോം മികച്ചതാണ്. ഈ വര്‍ഷം ഏറ്റവും ഫോമില്‍ കളിക്കുന്ന താരം ശുബ്മാന്‍ ഗില്ലാണെന്ന് പറയാം. ഈ വര്‍ഷം കൂടുതല്‍ റണ്‍സ്, വിക്കറ്റ്, സെഞ്ച്വറി, അര്‍ധ സെഞ്ച്വറി, സിക്‌സര്‍, ബൗണ്ടറി തുടങ്ങി ഒട്ടുമിക്ക റെക്കോഡുകളും ഗില്ലിന്റെ പേരിലാണ്. ഏഷ്യാ കപ്പിലും കസറിയ ഗില്‍ ഓസീസ് പരമ്പരയിലും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇന്ത്യയിലെ ഫ്‌ളാറ്റ് പിച്ചുകളില്‍ മിടുക്കുകാട്ടാന്‍ ഗില്ലിന് സാധിക്കും.

പതിയെ തുടങ്ങി പിന്നീട് ആക്രമിക്കുന്ന ശൈലിയാണ് ഗില്ലിന്റേത്. നിലയുറപ്പിച്ചാല്‍ വിക്കറ്റ് വീഴ്ത്താന്‍ നന്നായി കഷ്ടപ്പെടും. ഏകദിനത്തില്‍ ഇതിനോടകം ഇരട്ട സെഞ്ച്വറി നേടാന്‍ ഗില്ലിന് സാധിച്ചിട്ടുണ്ട്. അടുത്ത വിരാട് കോലിയെന്ന് പേരെടുക്കാനും ഗില്ലിനായിട്ടുണ്ട്. രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് നല്‍കുന്ന തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യയുടെ അടിത്തറ. ലോകകപ്പിലും ഇതേ മികവ് ആവര്‍ത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

രോഹിത് ശര്‍മ, വിരാട് കോലി എന്നീ സീനിയര്‍ താരങ്ങള്‍ക്ക് ഇന്ത്യന്‍ പിച്ചില്‍ ഗംഭീര റെക്കോഡാണുള്ളത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ലോകകപ്പില്‍ ഇരുവരുടേയും പ്രകടനത്തില്‍ ഇന്ത്യ വലിയ പ്രതീക്ഷ വെക്കുന്നു. 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി ഉള്‍പ്പെടെ രോഹിത്തിന്റെ തകര്‍പ്പന്‍ പ്രകടനമാണ് കണ്ടത്. ഇക്കുറിയും അത് ആവര്‍ത്തിക്കപ്പെടുമെന്ന് കരുതാം. സാഹചര്യം ഇന്ത്യക്ക് അനുകൂലമാണ്. താരങ്ങളുടെ ഫോമും മികച്ചതാണ്.

അതുകൊണ്ടുതന്നെ ഇന്ത്യക്ക് ഇന്ത്യ കപ്പിലേക്കെത്താന്‍ സാധ്യത കൂടുതലാണ്. അവസാന രണ്ട് ഏകദിന ലോകകപ്പിലും ആതിഥേയരായ ടീമാണ് ജയിച്ചത്. ചരിത്രം ആവര്‍ത്തിക്കപ്പെട്ടാല്‍ രോഹിത് ശര്‍മയുടെ ഇന്ത്യ മൂന്നാം ഏകദിന ലോകകപ്പ് അലമാരയിലെത്തിക്കും. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ജസ്പ്രീത് ബുംറയും മടങ്ങിയെത്തിയതോടെ ഇന്ത്യ സംതുലിതമായ നിരയായിട്ടുണ്ട്. ഇനി കപ്പടിക്കാന്‍ ഭാഗ്യമുണ്ടാവുമോയെന്നത് കാത്തിരുന്ന് കാണാം.

Story first published: Tuesday, September 26, 2023, 10:45 [IST]
Other articles published on Sep 26, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+