For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഇന്ത്യ- പാക് പോരല്ല, അതുക്കും മേലെ ഇന്ത്യ- ഓസീസ് മാച്ച്! കാരണം പറഞ്ഞ് ദാദ

ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പില്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ത്രില്ലറാണ്. ഒക്ടോബര്‍ 15നു അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഈ സൂപ്പര്‍ പോരാട്ടം. ഫൈനലിനേക്കാള്‍ വലിയ ഹൈപ്പാണ് അയല്‍ക്കാര്‍ തമ്മിലുള്ള ഈ ത്രില്ലറിനുള്ളത്.

എന്നാല്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരത്തേക്കാള്‍ വലുത് മറ്റൊരു കളിയാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഒക്ടോബര്‍ എട്ടിനു ചെന്നൈയിലെ ചെപ്പോക്കില്‍ നടക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടമാണ് കൂടുതല്‍ വലുതെന്നു ദാദ പറയുന്നു. ഇതിനുള്ള കാരണവും അദ്ദേഹം വിശദീകരിക്കുകയാണ്. ലോകകപ്പില്‍ ഇത്തവണ ഇന്ത്യയുടെ ആദ്യ മല്‍സരം കൂടിയാണ് ഓസീസുമായിട്ടുള്ളത്.

ROHIT BABAR

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ വന്നപ്പോഴായിരുന്നു ഇന്ത്യ- പാക് മല്‍സരത്തേക്കാള്‍ വലുതും ആകര്‍ഷകവും ഇന്ത്യ- ഓസീസ് പോരാട്ടമാണെന്നു ഗാംഗുലി ചൂണ്ടിക്കാട്ടിയത്. 2016ലെ ടി20 ലോകകപ്പിനു ശേഷം ഇന്ത്യക്കെതിരേ ഇവിടെ പാകിസ്താന്‍ കളിക്കുന്ന ആദ്യ മല്‍സരം കൂടിയാണ് ഒക്ടോബര്‍ 15ലേത്. ഇന്ത്യ- പാകിസ്താന്‍ മല്‍സരത്തെക്കുറിച്ച് വലിയ ഹൈപ്പാണ് ഇപ്പോഴുള്ളതെന്നു ഗാംഗുലി പറയുന്നു.

പക്ഷെ ഈ മല്‍സരം ദീര്‍ഘകാലമായി വലിയ നിലവാരമൊന്നും പുലര്‍ത്താത്തതാണ്. കാരണം ഇന്ത്യ ഏകപക്ഷീയമായി ഈ മല്‍സരങ്ങളിലെല്ലാം ജയിച്ചുകൊണ്ടിരിക്കുകയാണ്. ദുബായില്‍ 2021ല്‍ നടന്ന ടി20 ലോകകപ്പിലായിരുന്നു പാകിസ്താന്‍ ആദ്യമായി ഇന്ത്യയെ തോല്‍പ്പിച്ചതെന്നും ഗാംഗുലി വിലയിരുത്തി.

2021ല്‍ യുഎഇ വേദിയായ ടി20 ലോകകപ്പില്‍ ഇന്ത്യ നന്നായി കളിച്ചില്ല. പക്ഷെ എന്റെ അഭിപ്രായത്തില്‍ വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മല്‍സരം കൂടുതല്‍ മെച്ചപ്പെട്ട ഗെയിമായിരിക്കും. കാരണം ഈ മല്‍സരം മികച്ച നിലവാരമുള്ളതായിരിക്കുമെന്നും ഗാംഗുലി നിരീക്ഷിച്ചു.

ഏകദിന ലോകകപ്പില്‍ ഇതുവരെ ഏഴു തവണയാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയിട്ടുള്ളത്. ഇവയിലെല്ലാം വിജയം ഇന്ത്യക്കൊപ്പമായിരുന്നു. ഈ കളികളില്‍ ഒന്നിലൊഴികെ ബാക്കിയെല്ലാത്തിലും ആദ്യം ബാറ്റ് ചെയ്ത ശേഷമായിരുന്നു ഇന്ത്യന്‍ വിജയം. 2003ല്‍ സൗത്താഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റില്‍ മാത്രമാണ് റണ്‍ചേസിനൊടുവില്‍ ഇന്ത്യ ജയം കൊയ്തത്. അന്നു ഗാംഗുലി നയിച്ച ഇന്ത്യ ആറു വിക്കറ്റിന്റെ ജയമാണ് ആഘോഷിച്ചത്.

നിലവിലെ പാകിസ്താന്‍ ടീം വളരെയധികം കരുത്തുറ്റതാണെന്നും ബാറ്റിങ് അനുകൂല പിച്ചുകളില്‍ അവര്‍ അപകടകാരികളായി മാറുമെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ പാകിസ്താന്‍ മികച്ചതാണ്. അതിനാല്‍ ഇന്ത്യയുമായുള്ള മല്‍സവും നല്ലതായിരിക്കും.

SOURAV GANGULY

ഫ്‌ളാറ്റ് പിച്ചുകളില്‍ പാകിസ്താന്‍ മികച്ച ടീമായി മാറുന്നു. കാരണം അവരുടെ ബാറ്റര്‍മാര്‍ ഇത്തരം സാഹചര്യങ്ങളില്‍ കളിച്ച് പരിചയമുള്ളവരാണ്. കൂടാതെ ഈ സാഹചര്യങ്ങള്‍ നന്നായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഫാസ്റ്റ് ബൗളര്‍മാരും പാകിസ്താനുണ്ടെന്നും ദാദ പറയുന്നു.

സീം ബൗളിങിനെ അനുകൂലിക്കുന്ന പിച്ചുകളില്‍ ഇന്ത്യന്‍ ബാറ്റിങ് നിര ആധിപത്യം പുലര്‍ത്താറുള്ളതിനാല്‍ പാകിസ്താനെതിരേ ഇന്ത്യക്കാണ് മുന്‍തൂക്കമെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി. എപ്പോഴെല്ലാം പിച്ചില്‍ സീം, സ്വിങ് എന്നിവ ലഭിച്ചിട്ടുണ്ടോ അപ്പോഴെല്ലാം ഇന്ത്യന്‍ ബാറ്റിങ് നിര നേരത്തേ മികവ് പുലര്‍ത്തിയിട്ടുണ്ട്.

വരാനിരിക്കുന്ന ഇന്ത്യ- പാക് മാച്ചില്‍ ഗ്രൗണ്ടില്‍ എന്താണ് സംഭവിക്കുകയെന്നു എനിക്കു പറയാന്‍ കഴിയില്ല.ഇന്ത്യ എല്ലായ്‌പ്പോഴും വിജയത്തിലേക്കു മാര്‍ച്ച് ചെയ്യുകയാണ് പതിവ്. ഈ മല്‍സരം നല്ലതായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. സാഹചര്യങ്ങളും വളരെ പ്രധാനമായിരിക്കുമെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

ഏകദിന ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഇതുവരെ നടന്നിട്ടുള്ള ഏഴു മല്‍സരങ്ങളില്‍ അഞ്ചും സെന (സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ) രാജ്യങ്ങളിലായിരുന്നു. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീവിടങ്ങളില്‍ രണ്ടു തവണ വീതം ഇരുടീമുകളും മുഖാമുഖം വന്നു.

ഒരിക്കല്‍ സൗത്താഫ്രിക്കയില്‍ വച്ചും ഏറ്റുമുട്ടി. ഇന്ത്യയുടെ മറ്റു രണ്ടു വിജയങ്ങള്‍ സ്വന്തം നാട്ടിലായിരുന്നു. ആദ്യത്തേത് 1996ല ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു. അവസാനമായി 2011ലെ ലോകകപ്പ് സെമി ഫൈനലിലും പാകിസ്താനെതിരേ ഇന്ത്യ വിജയം ആഘോഷിച്ചു.

Story first published: Sunday, July 2, 2023, 14:29 [IST]
Other articles published on Jul 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+