For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: കപ്പ് ഇന്ത്യക്കല്ല, അത് ദക്ഷിണാഫ്രിക്ക നേടും?, ഈ കണക്കുകള്‍ കണ്ണുതള്ളിക്കും

പൂനെ: ഏകദിന ലോകകപ്പില്‍ കന്നി കിരീടമെന്ന മോഹത്തിലേക്ക് ദക്ഷിണാഫ്രിക്ക അതിവേഗം കുതിക്കുകയാണ്. കളിച്ച ഏഴ് മത്സരത്തില്‍ ആറിലും ജയം നേടാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. നെതര്‍ലന്‍ഡ്‌സിനോട് അപ്രതീക്ഷിതമായി തോറ്റെങ്കിലും മറ്റെല്ലാ ടീമുകളോടും വമ്പന്‍ ജയമാണ് ദക്ഷിണാഫ്രിക്ക നേടിയെടുത്തത്. നിലവില്‍ പോയിന്റ് പട്ടികയില്‍ ദക്ഷിണാഫ്രിക്ക തലപ്പത്താണ്. കളിച്ച എല്ലാ മത്സരത്തിലും വമ്പന്‍ ജയം നേടാന്‍ ദക്ഷിണാഫ്രിക്കയ്ക്കായി എന്നതാണ് എടുത്തു പറയേണ്ട കാര്യം.

ഇത്തവണ കന്നി ഏകദിന ലോകകപ്പ് കിരീടം നേടാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചേക്കുമെന്ന് തോന്നിപ്പിക്കുന്ന വിജയങ്ങളാണ് ടീം നേടിയെടുത്തിരിക്കുന്നത്. ശ്രീലങ്കയെ 102 റണ്‍സിന് തോല്‍പ്പിച്ച ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെ 134 റണ്‍സിനാണ് തകര്‍ത്തുകളഞ്ഞത്. നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 229 റണ്‍സിന് തകര്‍ത്ത ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ 149 റണ്‍സിനും കൂടാരം കയറ്റി. പാകിസ്താനെ ഒരു വിക്കറ്റിന് തോല്‍പ്പിച്ചപ്പോള്‍ അവസാന മത്സരത്തില്‍ ന്യൂസീലന്‍ഡിനെ 190 റണ്‍സിനാണ് കീഴടക്കിയത്.

ആറ് ജയത്തില്‍ അഞ്ചിലും ദക്ഷിണാഫ്രിക്ക ജയിച്ചത് ആദ്യം ബാറ്റുചെയ്താണ്. പാകിസ്താനെതിരേ അവസാനം വരെ വിറച്ച ശേഷമാണ് ദക്ഷിണാഫ്രിക്ക വിജയം നേടിയെടുത്തത്. മറ്റ് എല്ലാ മത്സരത്തിലും 100ന് മുകളില്‍ റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. ഇത് എല്ലാ എതിരാളികളുടേയും മുട്ടിടിപ്പിക്കുന്നതാണ്. ഇന്ത്യ-ദക്ഷിണാഫ്രിക്ക നേര്‍ക്കുനേര്‍ പോരാട്ടം വരാനിരിക്കുകയാണ്. ഇന്ത്യയെ ഞെട്ടിപ്പിക്കാന്‍ കരുത്തുള്ള താരനിരയാണ് ദക്ഷിണാഫ്രിക്കയുടേതെന്ന് പറയാം.

2011 ആവര്‍ത്തിച്ച് ആതിഥേയരായ ഇന്ത്യയെ ഇത്തവണ തോല്‍പ്പിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചേക്കും. അതിനുള്ള കരുത്ത് ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് എല്ലാ കാലത്തും മികച്ച ടീമുണ്ടായിരുന്നെങ്കിലും ഭാഗ്യക്കേടാണ് ടീമിന്റെ പ്രശ്‌നം. പ്രധാനപ്പെട്ട മത്സരങ്ങളില്‍ നിര്‍ഭാഗ്യം ദക്ഷിണാഫ്രിക്കയെ വേട്ടയാടിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം ഭാഗ്യമുണ്ട്. പാകിസ്താനെതിരായ മത്സരത്തില്‍ ഭാഗ്യം ദക്ഷിണാഫ്രിക്കയുടെ ജയത്തില്‍ നിര്‍ണ്ണായകമായിരുന്നു.

south africa

ടെംബ ബാവുമയെന്ന നായകന്‍ ബാറ്റുകൊണ്ട് ടീമിന് വലിയ ഗുണം ചെയ്യുന്നില്ലെങ്കിലും ഇത്തവണ ദക്ഷിണാഫ്രിക്കയുടെ ഭാഗ്യതാരമായി മാറുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. ക്വിന്റന്‍ ഡീകോക്ക്, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, എന്നിവരുടെ തകര്‍പ്പന്‍ ഫോമാണ് ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയുടെ കരുത്ത്. ബൗളിങ്ങില്‍ മാര്‍ക്കോ യാന്‍സന്‍, കഗിസോ റബാഡ എന്നിവരെല്ലാം ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നു. നിലവിലെ ദക്ഷിണാഫ്രിക്കയുടെ ഫോം എല്ലാ എതിരാളികളെക്കാലും ഒരുപടി മുകളിലാണ്.

അവസാനമായി ദക്ഷിണാഫ്രിക്ക ഏകദിനത്തില്‍ ജയിച്ച എട്ട് മത്സരത്തില്‍ ഏഴിലും ആദ്യം ബാറ്റുചെയ്താണ് ജയിച്ചതെന്നതാണ് എടുത്തു പറയേണ്ടത്. ഇന്ത്യക്കെതിരായ മത്സരത്തില്‍ ടോസ് നിര്‍ണ്ണായകമാവുമെന്നുറപ്പ്. റണ്‍സ് പിന്തുടര്‍ന്ന് ജയിക്കാന്‍ ദക്ഷിണാഫ്രിക്ക അല്‍പ്പം പ്രയാസപ്പെട്ടേക്കും. എന്നാല്‍ ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ അത്ഭുതപ്പെടുത്തുന്ന ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിക്കുന്നുണ്ട്. സമ്മര്‍ദ്ദത്തില്‍ ദക്ഷിണാഫ്രിക്ക കുടുങ്ങുന്നുണ്ടെന്ന് ചുരുക്കം.

നിലവില്‍ കൂടുതല്‍ കിരീട സാധ്യത ദക്ഷിണാഫ്രിക്കയ്ക്കാണ്. ഇന്ത്യയെക്കാളും ഒരുപടി മുകളില്‍ത്തന്നെയാണ് ദക്ഷിണാഫ്രിക്കയുടെ സ്ഥാനം. അതുകൊണ്ടുതന്നെ രോഹിത് ശര്‍മക്കും സംഘത്തിനും ഇത്തവണ കാര്യങ്ങള്‍ വളരെ പ്രയാസമാണെന്ന് പറയാം. സ്ഥിരതയോടെ കളിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിക്കുന്നു. മാര്‍ക്കോ യാന്‍സന്‍ ന്യൂബോളില്‍ മികവ് തുടരുന്നതും ദക്ഷിണാഫ്രിക്കയ്ക്ക് കരുത്ത് പകരുന്ന കാര്യമാണ്.

ഒരു ജയം കൂടി നേടിയാല്‍ ദക്ഷിണാഫ്രിക്ക സെമിയുറപ്പിക്കും. ഒന്നാം സ്ഥാനക്കാരായി ദക്ഷിണാഫ്രിക്ക സെമിയിലേക്കെത്തുമോയെന്നത് ഇന്ത്യക്കെതിരായ മത്സരഫലമാവും തീരുമാനിക്കുക. ഇത്തവണ ഏറ്റവും കെട്ടുറപ്പുള്ള മധ്യനിര ദക്ഷിണാഫ്രിക്കയുടേതാണ്. അവസാന 10 ഓവറുകളില്‍ ദക്ഷിണാഫ്രിക്കയുടെ ബാറ്റ്‌സ്മാന്‍മാരെ പിടിച്ചുകെട്ടുകയെന്നതാണ് എതിരാളികളുടെ പ്രധാന പ്രശ്‌നം.

സ്പിന്‍ ബൗളിങ് ദക്ഷിണാഫ്രിക്കയ്ക്ക് വലിയ പ്രശ്‌നമല്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ഈ തന്ത്രവും ഫലിച്ചേക്കില്ല. നിലവിലെ സാധ്യതകള്‍ പ്രകാരം മഹാത്ഭുതം സംഭവിക്കാതെ ഇന്ത്യക്ക് കപ്പിലേക്കെത്താനാവില്ല.

Story first published: Thursday, November 2, 2023, 8:06 [IST]
Other articles published on Nov 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+